Monday, April 29, 2019

KERALA SCERT TEXT BOOK- CLASS 8-9-10


Textbooks are one of the most important study material for any student. The textbooks for class 8 to 10 are published by the Kerala State Council of Educational Research and Training. These textbooks are prepared by a group of expert faculty members.

Download the SCERT Books from the link given below:
Download

KERALA SCERT TEXT BOOK- CLASS 8-9-10 
CLASS VIII
GENERAL SUBJECT
MALAYALAM MEDIUM
  • BASIC SCIENCE  Part 1 Download  Part II  Download
  • SOCIAL SCIENCE Part 1 Download  Part II  Download
  • MATHEMATICS Part 1 Download  Part II  Download
  • ICT Download
  • PHYSICAL EDUCATION Download
  • WORK EDUCATION Download
  • ART EDUCATION Download
CLASS VIII
ENGLISH MEDIUM
CLASS IX
GENERAL SUBJECT
MALAYALAM MEDIUM
CLASS IX
ENGLISH MEDIUM
CLASS X
GENERAL SUBJECT
MALAYALAM MEDIUM
CLASS X
ENGLISH MEDIUM

Sunday, April 28, 2019

National Pension System

National Pension System

ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ 10 ശതമാനം ഓരോ മാസവും ശമ്പളത്തില്‍ നിന്ന് കുറവ് ചെയ്ത് പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കും. ഇതിന് തുല്യമായ തുക സര്‍ക്കാര്‍ വിഹിതമായും ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. പ്രത്യേക അതോറിറ്റിയുടെ കീഴില്‍ സ്വരൂപിക്കുന്ന തുക കൈകാര്യം ചെയ്യപ്പെടും. ഓരോരുത്തരും വിരമിക്കുമ്പോള്‍ ഈ തുകയെ അടിസ്ഥാനമാക്കി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കും. പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍ എന്നിവ ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള തുക സ്പാര്‍ക്കില്‍ കുറവു ചെയ്യുന്ന വിധം

  1. ജീവനക്കാരന്റെ പെര്‍മനന്റ് എംപ്ലോയീ നമ്പര്‍ (PEN) സഹിതം ചുവടെ നല്‍കിയിട്ടുള്ള ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ ജില്ലാ ട്രഷറി ഓഫീസില്‍ എംപ്പോയി നേരിട്ട് ചെന്ന് സമർപ്പിക്കണം. ചിലയിടങ്ങളില്‍ ബുധനാഴ്ചകളില്‍ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു.
  2. ഇതിനായി 3.5cmx2.5cm വലിപ്പത്തിലുള്ള രണ്ട് ഫോട്ടോകള്‍, നിയമനഉത്തരവ്, എസ്.എസ്.എല്‍.സി ബുക്ക് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകളും ഇതോടൊപ്പം നല്‍കേണ്ടതുണ്ട്
  3. ജില്ലാ ട്രഷറി അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ നമ്മുടെ വിവരങ്ങളടങ്ങിയ സ്പാര്‍ക്കില്‍ നിന്നുള്ള മറ്റൊരു ഡീറ്റെയ്ല്‍ഡ് ആന്റ് പ്രീഫില്‍ഡ് ആപ്ലിക്കേഷന്‍ ഫോം ട്രഷറി വഴി ലഭിക്കും. അതില്‍ ഒപ്പു രേഖപ്പെടുത്തി തിരികെ നല്‍കണം.
  4. അധികം വൈകാതെ ജീവനക്കാരന് തപാല്‍ വഴി കേന്ദ്ര ഏജന്‍സിയായ NSDL (National Securities Depository Limited) ല്‍ നിന്നും പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) ലഭിക്കും. ഇതോടൊപ്പം എ.ടി.എം കാര്‍ഡ് വലിപ്പത്തിലുള്ള PRAN Card ഉം ലഭിക്കും. ഇത് ഒരു തിരിച്ചറിയില്‍ രേഖയാണെന്നെന്നു മാത്രമല്ല, ഭാവിയില്‍ ഇതുപയോഗിച്ച് നമ്മുടെ അക്കൗണ്ട് പരിശോധിക്കാനും വഴിയുണ്ടാകുമത്രേ.
  5. ഇതോടൊപ്പം സ്പാര്‍ക്കില്‍ Employee Detailsലെ Present service detailsല്‍ PRAN (Permanent Retirement Account Number) നമ്പര്‍ വന്നിട്ടുമുണ്ടാകും.
  6. പിന്നീട് Salary Matters-Changes in the Month-Present Salaryയില്‍ Other Deductionല്‍ Deductions എന്നത് NPS indv Contribtn-State(390) ആയും Details എന്നിതില്‍ PRAN നമ്പറും നല്‍കുന്നതോടെ പങ്കാളിത്ത പെന്‍ഷനു വേണ്ടി ശമ്പളത്തില്‍ നിന്നും കുറവു ചെയ്യേണ്ട തുക അവിടെ ഓട്ടോമാറ്റിക്കായി വന്നിട്ടുണ്ടാകും. 
  7. 2013 ഏപ്രില്‍ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ അരിയര്‍ അടക്കമാണ് എന്‍.പി.എസിലേക്ക് നിക്ഷേപിക്കേണ്ടത്.
Download

Anticipatory Income Statement 2019-20

Anticipatory Income Statement 2019-20
2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന്‍റെ ആരവങ്ങള്‍ അവസാനിച്ചു. ഇനി 2019-20 വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ്. അടുത്ത വര്‍ഷത്തേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഭാഗം 2019 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ ഡിഡക്ട് ചെയ്യണം. പലരും ആന്‍റിസിപ്പേറ്ററി ടാക്സിനെ നിസാരമായി കാണുന്നവരുണ്ട്. ഇപ്പോള്‍ നികുതി വേണ്ട വിധം പിടിക്കാതെ അവസാന മാസങ്ങളില്‍ കൂട്ടി അടയ്ക്കാം എന്ന് കരുതുന്നവര്‍. അത്തരക്കാര്‍ക്കാണ് ആദായ നികുതി വകുപ്പില്‍ നിന്നും 234(B), 234(C) എന്നീ വകുപ്പുകള്‍ പ്രകാരം പലിശ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വരുന്നത്. ഓര്‍ക്കുക നിങ്ങളുടെ ആകെ നികുതി 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും ഓരോ മാസത്തിലും ടി.ഡി.എസ് പിടിച്ചിരിക്കണം. നിശ്ചിത ഇടവേളകള്‍  വെച്ച് നിശ്ചിത ശതമാനം നികുതി അടവ് ചെന്നിരിക്കണം എന്ന് നിര്‍ബന്ധമാണ്
2019-20 ലെ പ്രധാന മാറ്റങ്ങള്‍
2019 ഫെബ്രുവരി മാസത്തില്‍ അവതരിപ്പിച്ച സാമ്പത്തിക ബജറ്റില്‍ രണ്ട് സുപ്രധാന മാറ്റങ്ങളാണ് അവതരിപ്പിച്ചത്.
5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 12500 രൂപ വരെ റിബേറ്റ് ലഭിക്കും.
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40000 രൂപ എന്നത് 50,000 രൂപയാക്കി ഉയര്‍ത്തി.
സാലറി വരുമാനമുള്ള എല്ലാവര്‍ക്കും അവരുടെ ആകെ വരുമാനത്തില്‍ നിന്നും 50000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി കിഴിവ് ചെയ്യാം.

നികുതി വിധേയ വരുമാനം (സ്റ്റാന്‍റേര്‍ഡ് ഡിഡക്ഷനടക്കമുള്ള എല്ലാ ഡിഡക്ഷനുകള്‍ക്കും ശേഷമുള്ളത്)  5 ലക്ഷം രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ പരമാവധി 12,500 രൂപ വരെ 87(A) എന്ന സെക്ഷനില്‍ റിബേറ്റ് അനുവദിക്കുന്നു.  2,50,000 മുതല്‍ 5,00,000 വരെയുള്ള നികുതി നിരക്ക് 5 ശതമാനമാണ്. 5 ലക്ഷം രൂപ നികുതി വിധേയ വരുമാനമുള്ള ഒരാള്‍ക്ക് 2.5 ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെയുള്ള 2.5 ലക്ഷത്തിന് 12,500 രൂപയാണ് നികുതി വരുന്നത്. അയാള്‍ക്ക് അത്ര തന്നെ റിബേറ്റും ലഭിക്കുന്നു. ആയത് കൊണ്ട് ഇയാള്‍ക്ക് നികുതി അടക്കേണ്ടി വരില്ല. 
എന്നാല്‍ ഇയാളുടെ നികുതി വിധേയ  വരുമാനം 5 ലക്ഷത്തിന് മുകളിലാണെങ്കില്‍ അയാള്‍ക്ക് റിബേറ്റ് ലഭിക്കില്ല.  അത് കൊണ്ട് അയാള്‍ 2.5 ലക്ഷത്തിന് മുകളിലുള്ള എല്ലാ വരുമാനത്തിനും കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കില്‍ നികുതി നല്‍കേണ്ടി വരും.  ഇയാള്‍ക്ക് ആകെ ഈ വര്‍ഷം ലഭിക്കുന്ന നേട്ടം എന്നത് ഉയര്‍ത്തിയ 10000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനു മുകളിലുള്ള നികുതി മാത്രം.
താഴെ നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്നും ആന്‍റിസിപ്പേറ്ററി സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാം
Download

Friday, April 26, 2019

school wiki




കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന 
ഒരു വിജ്ഞാനകോശമാണ് സ്കൂൾ വിക്കി.
Website

സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കുമായി It@school കസ്റ്റമൈസ് ചെയ്തെടുത്ത വിക്കിപീഡിയ ആണ് സ്കൂള്‍ വിക്കി. എല്ലാ സ്കൂളുകള്‍ക്കുമായിട്ടുള്ള ഒരു ‍ഡാറ്റാബേസ് ആണ് സ്കൂള്‍ വിക്കി എന്നു പറയാം. സ്കൂളുകള്‍ക്ക് പരസ്പരം വിവരങ്ങള്‍ കൈമാറാനും ശേഖരിച്ചു വെക്കാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാം. ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്കൂളുകള്‍ക്ക് അവരുടെ സ്കൂളിലെ പ്രവര്‍ത്തനങ്ങളും മറ്റും അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. സ്കൂളുകള്‍ക്ക് അവയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ , പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തനകലണ്ടര്‍ വീഡിയോ, ഫോട്ടോകള്‍, സ്കൂള്‍ പത്രം എന്നിവയൊക്കെ അപ്‌ലോഡ് ചെയ്യാം.സ്കൂള്‍വിക്കിയില്‍ എന്തോക്കെ ചെയ്യണമെന്നു നോക്കാം. ഏതാനും സ്റ്റെപ്പുകള്‍ താഴെ കൊടുത്തിരിക്കുന്നു
  1. വെബ്സൈറ്റിലേക്ക് പ്രവേശിക്കുക
  2. അംഗത്വമെടുക്കുക
  3. പ്രവേശിക്കുക
  4. തിരുത്തുക
കേരളത്തിലെ വിവിധ സ്കൂളുകളുടെ വിക്കി സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ചെയ്യേണ്ടത് 
ഹോം പേജിന്റെ ഇടതു വശത്തു കാണുന്ന വിദ്യാലങ്ങള്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് റവന്യൂ ജില്ല -> ഉപജില്ല -‍> സ്കൂള്‍ എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
ഈ ക്രമത്തില്‍ വിവിധ സ്കൂളുകളുടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാന്‍ ചെയ്യേണ്ടത്
സ്കൂള്‍ വിക്കി വെബ്സൈറ്റില്‍ പ്രവേശിക്കുക http://schoolwiki.in/ . പേജിന്റെ വലതുവശത്ത് മുകളില്‍ കാണുന്ന അംഗത്വമെടുക്കുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന കാര്യങ്ങള്‍ പൂരിപ്പിക്കാനുള്ള പേജ് തുറന്നു വരുന്നതാണ്
  1.  
  2.  
  3.  
  4. താങ്കളുടെ യഥാർത്ഥ പേര്‌ നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്.
  5. To protect the wiki against automated account creation, we kindly ask you to solve the following CAPTCHA: 
  6. I am not a robot (ഇവിടെ ടിക്ക് മാര്‍ക്ക് നല്‍കുക)
  7.  താങ്കളുടെ അംഗത്വം സൃഷ്ടിക്കുക (ഇവിടെ ക്ലിക്ക് ചെയ്യുക)
ഇത്രയും കൊടുത്തുകഴിഞ്ഞാല്‍  നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് ഒരു കണ്‍ഫെര്‍മേഷന്‍ മെയില്‍ വരുന്നതായിരിക്കും. കണ്‍ഫര്‍മേഷന്‍ മെയിലിന്റെ മാതൃക താഴെകൊടുത്തിരിക്കുന്നു.
59.92.22.132 എന്ന ഐ.പി. വിലാസത്തിൽ നിന്നു (ഒരു പക്ഷെ താങ്കളായിരിക്കാം), "29050" എന്ന പേരോടു കൂടിയും ഈ ഇ-മെയിൽ വിലാസത്തോടു കൂടിയും Schoolwiki സം‌രംഭത്തിൽ ഒരു അംഗത്വം സൃഷ്ടിച്ചിരിക്കുന്നു.
ഈ അംഗത്വം താങ്കളുടേതാണ്‌ എന്നു സ്ഥിരീകരിക്കുവാനും Schoolwiki സം‌രംഭത്തിൽ ഇ-മെയിലുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കുവാനും താഴെ കാണുന്ന കണ്ണി ബ്രൗസറിൽ തുറക്കുക.
http://schoolwiki.in/Special:ConfirmEmail/1cc1724ced111c432abddda98ba53d57
അംഗത്വം ഉണ്ടാക്കിയത് താങ്കളല്ലെങ്കിൽ ഇ-മെയിൽ വിലാസ സ്ഥിരീകരണം റദ്ദാക്കുവാൻ താഴെയുള്ള കണ്ണി ബ്രൗസറിൽ തുറക്കുക.
http://schoolwiki.in/Special:InvalidateEmail/1cc1724ced111c432abddda98ba53d57
ഈ സ്ഥിരീകരണ കോഡിന്റെ കാലാവധി  13:50, 8 ഡിസംബർ 2016 നു തീരും
കണ്‍ഫര്‍മേഷന്‍ അംഗീകരിക്കാനുള്ള ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെടുന്നതായിരിക്കും ഇമെയില്‍ അഡ്രസ് സ്ഥിരീകരിക്കപ്പെട്ടതായ അറിയിപ്പ് വരുന്നതുമായിരിക്കും. ഇനി ഇമെയില്‍ ലോഗൗട്ട് ചെയ്യാം. ഈ പ്രവര്‍ത്തനം ഒരുതവണ മാത്രം ചെയ്യേണ്ടതാണെന്ന് അറിയാമല്ലോ.അതേസമയം രണ്ടാമത്തെ ലിങ്കിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ അപേക്ഷ കാന്‍സല്‍ ചെയ്യപ്പെടുന്നതുമായിരിക്കും.
സ്കൂള്‍വിക്കിയിലേക്ക് ലോഗിന്‍ ചെയ്ത് പ്രവേശിക്കാന്‍ ചെയ്യേണ്ടത്
നിങ്ങളുടെ സ്കൂള്‍സൈറ്റില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സ്കൂള്‍ വിക്കിയില്‍ ലോഗിന്‍ ചെയ്യേണ്ടതാണ്. ഹോം പേജിന്റെ ഇടതു വശത്തു കാണുന്ന വിദ്യാലങ്ങള്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.തുടര്‍ന്ന് റവന്യൂ ജില്ല -> ഉപജില്ല -‍> നിങ്ങളുടെ സ്കുളിന്റെ പേര്  എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുകഹോം പേജില്‍ വലതുവശത്ത് മുകളിലായി കാണുന്ന പ്രവേശിക്കുക എന്ന ബട്ടണിലാണ് ഇനി ക്ലിക്ക് ചെയ്യേണ്ടത്  അംഗത്വമെടുക്കാന്‍ വേണ്ടി നല്‍കിയ ഉപയോകൃനാമം, രഹസ്യവാക്ക് എന്നിവ നല്‍കിയാണ് ലോഗിന്‍ ചെയ്യേണ്ടത്.സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ഒന്നും തന്നെ ചേര്‍ത്തിട്ടൂണ്ടാവില്ല.
സ്കൂളിന്റെ വിവരങ്ങള്‍ തിരുത്താന്‍ ചെയ്യേണ്ടത്
നേരത്തെ പറഞ്ഞതുപോലെ റവന്യൂ ജില്ല -> ഉപജില്ല -‍> നിങ്ങളുടെ സ്കുളിന്റെ പേര്  എന്ന ക്രമത്തില്‍ സ്കൂള്‍വിക്കിയില്‍ പ്രവേശിക്കുക. വലതുവശത്ത് മുകളില്‍ കാണുന്ന 'പ്രവേശിക്കക' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ പേജിന്റെ വലതുവശത്ത് മുകളിലായി 'തിരുത്തുക' എന്ന ബട്ടണ്‍ കാണാം.ഇതില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. നിങ്ങളുടെ സ്കുളിന്റെ നമ്പര്‍/പേര്/ യുസര്‍ ഐഡി  മുകളി‍ല്‍ കാണാം. നിങ്ങളുടെ സ്കൂളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിച്ചു വെയ്ക്കുന്നത് നന്നായിരിക്കും. സമയ നഷ്ടം ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങളില്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഓരോന്നിന്റേയും നേരെ ടൈപ്പ് ചെയ്ത് ചേര്‍ക്കുകയാണ് വേണ്ടത്. മലയാളത്തിലാണ് ടൈപ്പ് ചെയ്യേണ്ടത്.
| സ്ഥലപ്പേര്= 
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 123456
| സ്ഥാപിതവര്‍ഷം=1947
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ വെബ് സൈറ്റ്= 
| ഉപ ജില്ല=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി 
| പഠന വിഭാഗങ്ങള്‍2= യു.പി 
| മാദ്ധ്യമം= മലയാളം‌ 
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം പേജിന്റെ ഏറ്റവും താഴെയായി കാണുന്ന 'താള്‍ സേവ് ചെയ്യുക ' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്
സ്കൂള്‍ വിക്കി സൈറ്റില്‍ നിങ്ങളുടെ സ്കൂളിന്റെ ചിത്രം ചേര്‍ക്കേണ്ടതെങ്ങനെ
സ്കൂളിന്റെ ചിത്രം ചേര്‍ക്കണമെങ്കില്‍ ആദ്യം ചേര്‍ക്കേണ്ട ചിത്രം വിക്കിയില്‍ അപ്‌ലോഡ് ചെയ്തിരിക്കണം. എങ്കില്‍ മാത്രമേ പ്രസ്തുത ചിത്രം ഹോം പേജില്‍ വരികയുള്ളു. സ്കൂളിന്റെ അനുയോജ്യമായ ചിത്രം ആദ്യം തന്നെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെച്ചിരിക്കണം. ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുന്നതാണ് നല്ലത്.
ചിത്രം അപ്‌ലോഡ് ചെയ്യുന്ന വിധം
ഇടതുവശത്തെ ഉപകരണങ്ങള്‍ എന്ന ഗാഡ്ജറ്റ് പരിശോധിക്കുക

ഉപകരണങ്ങൾ

ഇതില്‍ അപ്‌ലോഡ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്.അപ്‌ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ താഴെ കാണുന്ന ടാബുകള്‍ കാണാം
ഓരോ ടാബിന്റേയും താഴെയുള്ള 'തുടരുക' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ അടുത്ത ടാബിലേക്ക് പ്രവേശിക്കുകയുള്ളു
ടാബ് 1 അറിയുക - ഈ പേജില്‍ മാറ്റങ്ങളൊന്നും വരുത്താനില്ല. താഴെ കാണുന്ന തുടരുക ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ടാബ് 2 അപ്‌ലോഡ് - പങ്ക് വെക്കാനാഗ്രഹിക്കുന്ന മീഡിയ പ്രമാണങ്ങള്‍ തെരഞ്ഞെടുക്കുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമുള്ള ചിത്രം സെലക്ട് ചെയ്ത് Open ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അല്പസമയത്തിനകം അപ്‌ലോഡിങ് തീരുന്നതാണ്. തീര്‍ന്നുകഴിഞ്ഞാല്‍ താഴെക്കാണുന്ന 'എല്ലാ അപ്‌ലോഡുകളും വിജയകരമായി!' എന്ന മെസ്സേജിന് വലതു വശത്തുള്ള തുടരുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
 ടാബ് 3 അവകാശങ്ങള്‍ സ്വതന്ത്രമാക്കുക - ഈ ടാബില്‍ കാണുന്ന ഈ പ്രമാണം എന്റെ സ്വന്തം സൃഷ്ടിയാണ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന തുടരുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ടാബ് 4 വിവരിക്കുക - ചിത്രത്തിന് പേര് നല്‍കാനുള്ള പേജാണ് ഇത്. ചിത്രത്തിന്റെ വിവരണവും ഇവിടെ നല്‍കാം. തിയതിയും നല്‍കണം. ആവശ്യമുള്ള കാര്യങ്ങള്‍ എന്റര്‍ ചെയ്ത് താഴെ കാണുന്ന തുടരുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യകു. എല്ലാം കൃത്യമായി എന്റര്‍ ചെയ്താല്‍ അടുത്ത ടാബിലേക്ക് പ്രവേശിക്കും
ടാബ് 5ഉപയോഗിക്കുക - ഈ പേജില്‍ കാണുന്ന അപ്‌ലോ‍ഡ് ചെയ്ത ചിത്രത്തിനു വലതു വശത്തായി ആചിത്രത്തിന്റെ പേര് വന്നിരിക്കുന്നതു കാണാം.
ഈ പ്രമാണം ഒരു വിക്കിയിൽ ഉപയോഗിക്കാൻ, ഇത് താളിലേയ്ക്ക് പകർത്തുക: എന്ന മെസ്സേജിനു താഴെയുള്ള വരി കോപ്പി ചെയ്തെടുത്ത് ഉപയോഗിക്കാം. താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് നോക്കുക.

ഇങ്ങനെ കോപ്പിചെയ്തെടുത്ത വരി നേരത്തെ എഡിറ്റ് ചെയ്ത പേജിലെ | സ്കൂള്‍ ചിത്രം=  ‎| എന്ന വരിയില്‍ പേസ്റ്റ് ചെയ്യുക പേജ് സേവ് ചെയ്യുക .
Downloads

How to Process GPF-NRA /NRA Conversion on SPARK

GPF Admission & NRA module available in SPARK

G.O(P) No 9/2019/Fin, dated12/02/2019 പ്രകാരം SPARK ല്‍ GPF NRA Application & Convertion ഇവ ഓണ്‍ലൈനായി AGക്ക് സമര്‍പ്പിക്കുന്നതിനും , പുതിയ Admission എന്നിവക്കുള്ള  മൊഡ്യൂള്‍ തയ്യാറായാതായി സ്‌പാര്‍ക്ക് PMUവിന്റെ അറിയിപ്പില്‍ പറയുന്നു. ഇവ എങ്ങനെ ഉപയോഗിക്കണമെന്ന് വിശദമാക്കുന്ന ഹെല്‍പ്പ് ഫയല്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
Click Here for GENERAL PROVIDENT FUND Module Help File
GPF NR Withdrawal/Conversion Application in SPARK


Wednesday, April 24, 2019

A+ MAY KEY


A+ MAY KEY
പുതിയ മാറ്റങ്ങള്‍
പുതിയ ഒരു വിദ്യാലയ വര്‍ഷം കൂടി തുടങ്ങുകയാണ്
പുതിയ ക്ലാസ് മുറികള്‍, പുതിയ പാഠങ്ങള്‍
പുതിയ അധ്യാപകര്‍....
ഇനി നിങ്ങളും പുതിയതാകുന്നു........
ഓരോ ദിവസവും ഓരോ മാസവും പുതിയതാകുന്നു

മേയ് മാസത്തില്‍ A+ EDUCARE ഒരുക്കുന്ന പഠന വിഭവങ്ങള്‍
Chapter wise note
Sample question and answers
Unit wise exam

CONTENTS
ENGLISH
Unit 1 Glimpses of Green
Prose 1 Adventures in a Banyan tree: short story by Ruskin Bond 
Prose 2. The snake and the mirror

HINDI
बीरबहूटी (कहानी) 
हताशा से एक व्यक्ति बैठ गया था (टिप्पणी)  

PHYSICS
1.Effects of electric current 
2.Magnetic effect of electric current 

CHEMISTRY
1.Periodic table and Electronic configuration
2. Gas laws and mole concept 

BIOLOGY
1.Sensation and responses
2.Windows of knowledge

HISTORY
Revolutions that influenced the World
World in the Twentieth Century

GEOGRAPHY
Season and Time
In search of the Source of Wind

MATHEMATICS
1.Arithmetic Sequences
2.Circles


Tuesday, April 23, 2019

SCHOOL CODES

ജില്ല തിരിച്ച്‌ കേരളത്തിലെ
എല്ലാ UP,HS,HSS സ്‌കൂളുകളുടേയും കൊഡും ഫോണ്‍ നമ്പറും

SCHOOL CODES



LP/UP/HS 











Monday, April 22, 2019

MEDISEP INSTRUCTIONS


സംസ്ഥാന സര്‍ക്കാര്‍ ജീവനാ ക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇഷ്വറന്‍സ് പദ്ധതിക്ക്  അംഗീകാരം

2019 ജൂണ്‍ ഒന്ന് മുതല്‍ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ നിലവില്‍ വരും മാസം 250 രൂപ ശമ്പളത്തില്‍ നിന്നും പിടിക്കും



മെഡിസെപ്പ് നിര്‍ദ്ദേശങ്ങള്‍

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ നിര്‍ദ്ദേശങ്ങള്‍:- സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും ജീവനക്കാരുടെ വിശദാംശങ്ങള്‍ മെഡിസെപ്പ് സൈറ്റില്‍ 13 വിഭാഗങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയത് പ്രകാരം എല്ലാ ജീലനക്കാരുടെയും വിശദാംശങ്ങള്‍ പരിശോധിക്കുകയും ഉള്‍പ്പെടാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസില്‍ നിന്നും ആവശ്യപ്പെടുന്ന മുറക്ക് ഇ-മെയില്‍ മുഖേന അറിയിക്കേണ്ടതാണ്.
ജീവനക്കാരുടെ വിവരങ്ങള്‍ 13 ഡിപ്പാര്‍ട്ട്‌മെന്‍റ്  കോഡുകളിലായി വിന്യസിച്ചിരിക്കുന്നു. ഓരോ കോഡുകളിലും ഉള്‍പ്പെട്ട വിദ്യാലയങ്ങള്‍ അറിയുന്നതിനായി മെഡിസെപ്പ് സൈറ്റിലെ Downloadsഎന്ന മെനുവില്‍ നിന്നും ഓരോ വിഭാഗവും ഡൗണ്‍ലോഡ് ചെയ്‌ത് അവരുടെ വിദ്യാലയം ഏത് ഗ്രൂപ്പിലാണ് വരുന്നത് എന്ന് പരിശോധിക്കുക.  ഇതിനായി ഓരോ വിഭാഗവും ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ctrl+F ഉപയോഗിച്ച് Search Box ല്‍ വിദ്യാലയം ഉള്‍പ്പെട്ട പ്രദേശത്തിന്റെ പേര് നല്‍കി Search ചെയ്യാവുന്നതാണ്. വിദ്യാലയം കണ്ടെത്തി കഴിഞ്ഞാല്‍ ഏത് ഗ്രൂപ്പിലാണോ ആ വിദ്യാലയം ഉള്‍പ്പെട്ടിരിക്കുന്നത് ആ ഗ്രൂപ്പിന്റെ User ID & Password ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. തുറന്ന് വരുന്ന ജാലകത്തിലെ View മെനുവില്‍ നിന്നും Report എന്നത് ക്ലിക്ക് ചെയ്യുക. ഇതില്‍ നിന്നും Office തിരഞ്ഞെടുത്ത്  Combined എന്നത് ക്ലിക്ക് ചെയ്‌ത് Report ബട്ടണ്‍ അമര്‍ത്തുക. 
അപ്പോള്‍ ആ വിദ്യാലയത്തിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ pdf രൂപത്തില്‍ ലഭിക്കും. തുടര്‍ന്ന് ഇതേ ക്രമത്തില്‍ Combined എന്നതിന് പകരം Dependents എന്നത് തിരഞ്ഞെടുത്ത് Report ബട്ടണ്‍ അമര്‍ത്തിയാല്‍ Dependents വിശദാംശങ്ങള്‍ ലഭിക്കും.
Dependent വിശദാംശങ്ങള്‍ ഇല്ല എങ്കില്‍ User Manual പറഞ്ഞ പ്രകാരം പ്രധാനാധ്യാപകര്‍ക്ക് ഉള്‍പ്പെടുത്താവുന്നതേയുള്ളു.

Sunday, April 21, 2019

Individual Login for Employees in SPARK


Individual Login for Employees in SPARK

     SPARKല്‍ ജീവനക്കാര്‍ക്ക് Individual Login അനുവദിച്ച് മുമ്പ് നിര്‍ദ്ദേശങ്ങള്‍ വന്നിരുന്നെങ്കില്‍ ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഇവ പരിഹരിച്ച് ജീവനക്കാര്‍ക്ക് Individual Login ലഭിക്കുന്നതിന് പുതിയ ലിങ്ക് നിലവില്‍ വന്നു. ഇതിനായി SPARK-ന്റെ ലോഗിന്‍ പേജില്‍ നല്‍കിയിരിക്കുന്ന Not registered a user yet, register now  എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ രജിസ്ട്രേഷനുള്ള പേജ് ലഭിക്കും. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി Submit ചെയ്‌താല്‍ ഒരു OTP രജിസ്റ്റര്‍ ചെയ്‌ത മൊബൈലിലേക്ക് ലഭിക്കും. ഈ OTP നല്‍കി Verify ബട്ടണ്‍ അമര്‍ത്തുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായും 30 മിനിട്ടുകള്‍ക്കകം Activation  പൂര്‍ത്തിയായി ലോഗിന്‍ സാധ്യമാകുമെന്ന മെസ്സേജ് ലഭിക്കും
    ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ഓരോ ജീവനക്കാരനും SPARK ലെ അവരുടെ Personal Memoranda പേജിലെ Contact Details ല്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും മെയില്‍ ഐ ഡിയും ശരിയെന്നുറപ്പ് വരുത്തണം. കൂടാതെ Service matters -‍>Personal details->Present Service details ക്രമത്തില്‍ ആധാര്‍ വേരിഫിക്കേഷന്‍ നടത്തിയിരിക്കണം. അതിനായി DDO മാരെ സമീപിച്ച് ഇവ പരിശോധിക്കുക. ഇതോടൊപ്പം ആധാര്‍ നമ്പര്‍ രജിസ്ട്രേഷന് ആവശ്യമാണ്. പുതിയ പാസ്‌വേര്‍ഡ് തിരഞ്ഞെടുക്കുമ്പോള്‍ 8 മുതല്‍ 15 വരെ characters (alphabets special Character & digits) ഉണ്ടാവണം.
Individual Login മുഖേന ലഭിക്കുന്ന പുതിയ പേജില്‍ താഴെക്കാണുന്ന മെനുകള്‍ ഉള്‍പ്പെട്ട പേജ് ലഭിക്കും

ഇതിലെ മെനുകള്‍ മുഖേന സ്‌പാര്‍ക്കില്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ , ലീവ് അക്കൗണ്ട്, Online Leave Application, Salary Slip, Drawn Salary Details, Loan Details എന്നിവ ജീവനക്കാര്‍ക്ക് സ്വയം പരിശോധിക്കാവുന്നതാണ്
Click Here for the Help File

Saturday, April 20, 2019

സ്‌കൂളുകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളുമായി കൈറ്റിന്റെ 'സമേതം' പോര്‍ട്ടല്‍

'പൊതുവിദ്യാഭ്യാസം വിരല്‍ത്തുമ്പില്‍' സ്‌കൂളുകളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളുമായി കൈറ്റിന്റെ 'സമേതം' പോര്‍ട്ടല്‍
സംസ്ഥാനത്തെ ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള സര്‍ക്കാര്‍, എയിഡഡ്, അണ്‍-എയിഡഡ് സ്‌കൂളുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്കും ദൃശ്യമാവുന്ന വിധത്തില്‍ 'സമേതം'  ഓണ്‍ലൈന്‍ സ്‌കൂള്‍ ഡേറ്റാ ബാങ്ക് തയ്യാറായി.  കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍  (കൈറ്റ്) തയ്യാറാക്കിയ പോര്‍ട്ടലില്‍ സ്‌കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍, അധ്യാപകരുടേയും ജീവനക്കാരുടേയും വിശദാംശങ്ങള്‍, കുട്ടികളുടെ എണ്ണം,  സ്‌കൂള്‍ വിക്കിയിലുള്ള താള്‍, ലൊക്കേഷന്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
എന്ന വിലാസത്തില്‍ സ്‌കൂളുകള്‍ക്കം പൊതുജനങ്ങള്‍ക്കും ഇന്ന് മുതല്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പരിശോധിക്കാം
  വിവിധ വിഭാഗത്തിലുള്ള സ്‌കൂളുകളെ (പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) ഒരു ക്യാമ്പസ് എന്ന രൂപത്തിലാണ് 'സമേത'ത്തില്‍ നല്‍കിയിട്ടുള്ളത്.  അടിസ്ഥാന വിവരങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍ എന്നീ
വിഭാഗങ്ങളിലായി സ്‌കൂളിനെക്കുറിച്ച് യഥാക്രമം 23 ഉം 51 ഉം വിവരങ്ങള്‍ ഉണ്ട്.  സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലെ വിവിധ വിഭാഗങ്ങളിലെ എല്ലാ അധ്യാപകരുടേയും ജീവനക്കാരുടേയും തസ്തികകളും പേരും പ്രത്യേകം നല്‍കിയിട്ടുണ്ട്.  ഓരോ ക്ലാസിലെയും വിവിധ മീഡിയം തിരിച്ച് കുട്ടികളുടെ എണ്ണം നല്‍കിയിട്ടുണ്ട്.  സ്‌കൂളിന്റെ ചരിത്രം, വിവിധ ക്ലബ്ബുകള്‍, പ്രവര്‍ത്തനങ്ങള്‍ പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍, ദിനാചരണങ്ങള്‍ തുടങ്ങിയവ ചിത്രസഹിതം വിവരിക്കുന്ന സ്‌കൂളിന്റെ 'സ്‌കൂള്‍ വിക്കി' പേജിലേക്കും സമേതത്തില്‍ നിന്നും നേരിട്ട് പ്രവേശിക്കാം.
   'സമേതം' ഹോം പേജില്‍ത്തന്നെ കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍-എയ്ഡഡ് മേഖലകളിലെ 5 വിഭാഗം സ്‌കൂളുകളുടെയും തരംതിരിച്ചിട്ടുള്ള എണ്ണം, കുട്ടികളുടെ എണ്ണം സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം എന്നിങ്ങനെ തരംതിരിച്ച് നല്‍കിയിട്ടുണ്ട്.  ഉപയോക്താക്കള്‍ക്ക് സഹായകമാകുന്നവിധം യൂസര്‍ഗൈഡും, വീഡിയോ ട്യൂട്ടോറിയലും ഈ പേജില്‍ത്തന്നെയുണ്ട്.
   പ്രത്യേകം ലോഗിന്‍ ചെയ്യാതെ തന്നെ വിഭാഗങ്ങള്‍ തിരിച്ചും ജില്ല തിരിച്ചും സ്‌കൂളുകളുടെ പേജിലേക്കെത്താം. ഇനി അല്ലാതെ ഒരു സ്‌കൂളിന്റെ പേരോ, സ്‌കൂള്‍ കോഡോ, സ്ഥലത്തിന്റെ പേരോ 'സേര്‍ച്ച്' ഭാഗത്ത് നല്‍കിയും സ്‌കൂളുകളിലെത്താം.  ജില്ല, പാര്‍ലമെന്റ്-അസംബ്ലി മണ്ഡലങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, വിദ്യാഭ്യാസ ജില്ല, ഉപജില്ല എന്നിങ്ങനെ തരംതിരിച്ച് ആ പരിധിയില്‍ വരുന്ന സ്‌കൂളുകളെ മുഴുവനായും അഡ്വാന്‍സ്ഡ് സേര്‍ച്ചിലൂടെ കണ്ടെത്താം. സ്‌കൂളുകള്‍ക്കും രക്ഷകര്‍ക്കാക്കള്‍ക്കും മാത്രമല്ല എല്ലാ വിഭാഗം ജനപ്രതിനിധികള്‍ക്കും വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥര്‍ക്കും, ഗവേഷകര്‍ക്കുമെല്ലാം ഒരുപോലെ പ്രയോജനപ്പെടുന്ന വിധമാണ് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തി 'സമേത'ത്തില്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ളത്.  ഡാറ്റ ലഭിക്കുന്നതിനായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഇതുവഴി ഇല്ലാതാകും എന്ന് മാത്രമല്ല വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും 'സമേതം' വഴി സാധിക്കും. കേരളത്തില്‍ പൊതുഡൊമൈനില്‍ ലഭ്യമാകുന്ന ഏറ്റവും ബൃഹത്തായ ഡാറ്റാ ബാങ്കാണ് 'സമേതം'
'സമേതം' പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.  'സമേത'ത്തിനായി സ്‌കൂളുകള്‍ പ്രത്യേക വിവരം നല്‍കേണ്ടതില്ല.  ഹൈസ്‌കൂള്‍ വരെയുള്ള വിവരങ്ങള്‍ 'സമ്പൂര്‍ണ' സോഫ്റ്റ്വെയറില്‍ നിന്നും, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ വിവരങ്ങള്‍ അവരുടെ അഡ്മിഷന്‍ പോര്‍ട്ടലില്‍ നിന്നുമാണ്  സമേതത്തില്‍ എടുക്കുന്നത്.  അധ്യാപകരുടേയും ജീവനക്കാരുടേയും വിവരങ്ങള്‍ പൂര്‍ണമായും ധനവകുപ്പിന്റെ 'സ്പാര്‍ക്ക്' പോര്‍ട്ടലില്‍ നിന്നാണ്.  അതിനാല്‍ 'സമേതം' പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ സമ്പൂര്‍ണ, സ്പാര്‍ക്, അഡ്മിഷന്‍ പോര്‍ട്ടല്‍ എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ നടത്തണമെന്നും ഇത് വകുപ്പുദ്യോഗസ്ഥര്‍ പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവ് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്