1. താഴെ കൊടുത്തവയിൽ തെറ്റായ ജോഡി ഏത്?
a. തേൻ - അർധതാര്യ വസ്തു (Translucent object)
b. കണ്ണാടി (mirror) - സുതാര്യ വസ്തു (Transparent object)
C. മഷി - അതാര്യവസ്തു
d. ജലം - സുതാര്യ വസ്തു(Opaque object)
2. ആഭരണങ്ങളുടെ തിളക്കത്തിന് കാരണം
a. ക്രമ പ്രതിപതനം
b. വിസരിത പ്രതിപതനം
c. അപവർത്തനം
d. ഇവയൊന്നുമല്ല
3. ചിത്രത്തിലെ പതനകോണിന്റെ അളവ് എത്ര?
a.30° b.40° c.60° d.90°
4. താഴെക്കൊടുത്തവയിൽ സമതലദർപ്പണത്തി ലെ പ്രതിബിംബത്തിന്റെ പ്രത്യേകതയാവുന്നത് ഏത്?
a. വസ്തുവിനെക്കാൾ ചെറുത്
b. വസ്തുവിനെക്കാൾ വലുത്
c. വസ്തുവിന്റെ അതേ വലിപ്പം
d. തലകീഴായ പ്രതിബിംബം
5. രണ്ട് സമതല ദർപ്പണങ്ങൾ ഏത് കോണളവിൽ വയ്ക്കുമ്പോഴാണ് ഏറ്റവും കൂടുതൽ പ്രതിബിം ബങ്ങൾ ഉണ്ടാവുന്നത്?
a.20° b. 30° c.180° d.0°
6. രണ്ട് ദർപ്പണങ്ങൾക്കിടയിൽ ഒരു വസ്തു വെച്ച പ്പോൾ 17 പ്രതിബിംബങ്ങൾ രൂപപ്പെട്ടു. എങ്കിൽ അവയ്ക്കിടയിലുള്ള കോണളവ് എത്ര?
a.18° b.17° c.20 d. 30°
7. പെരിസ്കോപ്പിൽ പ്രയോജനപ്പെടുത്തിയിരി ക്കുന്ന പ്രകാശപ്രതിഭാസം ഏത്?
a. പ്രതിപതനം
b. വിസരിയ പ്രതിപതനം
c. ക്രമ പ്രതിപതനം
d. ആവർത്തന പ്രതിപതനം
8. ചിത്രം നിരീക്ഷിക്കുക. പ്രതിപതനകോണിന്റെ അളവ് എത്ര?
a.80 b.40 c.10 d.20
9. താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത്?
a. അർധതാര്യ വസ്തുക്കളിലൂടെ പ്രകാശം തീരെ കടന്നുപോവില്ല.
b.സുതാര്യ വസ്തുക്കളെ അതാര്യ വസ്തുവാക്കി മാറ്റാൻ കഴിയില്ല
c. വായു അർധതാര്യമാണ്
d. വസ്തുക്കളിൽ തട്ടി പ്രകാശം പ്രതിപതിക്കു മ്പോഴാണ് അവയെ കാണുന്നത്
ഉത്തരങ്ങൾ
1.b. 2.a. 3.c. 4.c. 5.d. 6.c. 7.d. 8.b. 9.d



