കർണാടകയിലെ ശരാവതി നദിയിലുള്ള പ്രശസ്ത വെള്ളച്ചാട്ടം ഏത്?
ജോഗ് വെള്ളച്ചാട്ടം-
ഇന്ത്യയിലെ ഏറ്റവും നീളമുള്ള നദി ഏത്?
ഗംഗ -
ഉത്തരാഖണ്ഡിലെ തെഹ്രി അണക്കെട്ട് ഏതു നദിയിലാണ്?
ഭാഗീരഥി -
കുറവൻ-കുറത്തി മലകളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ പണിത ആർച്ച് ഡാം ഏത്?
ഇടുക്കി അണക്കെട്ട് -
ഹാരപ്പൻ സംസ്കാരം ഏതു നദിയുടെ തീരത്തായിരുന്നു?
സിന്ധു -
കൗടില്യന്റെ അർഥശാസ്ത്രത്തിൽ “ചൂർണി” എന്നു വിളിക്കപ്പെട്ട നദി ഏത്?
പെരിയാർ -
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി ഏത്?
ഗോദാവരി -
“ഉപ്പു നദി” (Salt River) എന്നറിയപ്പെടുന്ന രാജസ്ഥാനിലെ നദി ഏത്?
ലൂണി (Luni) -
കൊൽക്കത്ത ഏതു നദിയുടെ തീരത്താണ്?
ഹൂഗ്ലി -
“ചുവന്ന നദി” (Red River) എന്നറിയപ്പെടുന്ന നദി ഏത്?
ബ്രഹ്മപുത്ര -
നദികളെക്കുറിച്ചുള്ള പഠനം എന്താണ് വിളിക്കുന്നത്?
പൊട്ടാമോളജി (Potamology) -
ഉത്തർപ്രദേശിൽ “കാളിന്ദി” എന്നറിയപ്പെടുന്ന നദി ഏത്?
യമുന -
ഇന്ത്യയിലെ നദികളിൽ ഏറ്റവും നീളമുള്ള പാലം ഏത്?
ഭൂപേൻ ഹസാരിക സേതു (ധോല-സാദിയ പാലം) -
ഭൂപേൻ ഹസാരിക സേതു അസമിനെ ഏതു സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നു?
അരുണാചൽ പ്രദേശ് -
ഭൂപേൻ ഹസാരിക സേതുവിന്റെ നീളം എത്ര?
9.15 കിലോമീറ്റർ -
“ഗുജറാത്തിന്റെ ജീവനാഡി” എന്നറിയപ്പെടുന്ന നദി ഏത്?
നർമദ -
“വൃദ്ധഗംഗ” എന്നറിയപ്പെടുന്ന നദി ഏത്?
ഗോദാവരി -
താജ്മഹൽ ഏതു നദിയുടെ തീരത്താണ്?
യമുന -
സ്റ്റാച്യു ഓഫ് യൂണിറ്റി ഏതു നദിയിലെ ദ്വീപിലാണ്?
നർമദ -
തമിഴ്നാടും കർണാടകയും തമ്മിൽ തർക്കമുള്ള നദി ഏത്?
കാവേരി -
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏത്?
ഹിരാക്കുഡ് അണക്കെട്ട് -
“Two and a Half Rivers” എന്ന നോവൽ എഴുതിയത് ആര്?
അനിരുദ്ധ് കാല -
കാവേരി നദിയിലെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അണക്കെട്ട് ഏത്?
കല്ലണൈ -
കല്ലണൈ അണക്കെട്ട് പണികഴിപ്പിച്ചത് ആര്?
കരികാല ചോളൻ -
“നിള” എന്നും അറിയപ്പെടുന്ന നദി ഏത്?
ഭാരതപ്പുഴ -
ഏറ്റവും കൂടുതൽ പോഷകനദികളുള്ള ഇന്ത്യൻ നദി ഏത്?
ഗംഗ -
തട്ടേക്കാട് പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്ന നദി ഏത്?
പെരിയാർ -
പൊന്മുടി അണക്കെട്ട് പെരിയാറിന്റെ ഏതു പോഷകനദിയിലാണ്?
പന്നിയാർ -
പെരിയാറിലെ വെള്ളപ്പൊക്കം മൂലം രൂപപ്പെട്ട ദ്വീപ് ഏത്?
വൈപ്പിൻ ദ്വീപ് -
ശങ്കരാചാര്യരുടെ കൃതികളിൽ പെരിയാർ അറിയപ്പെടുന്ന പേര്?
പൂർണ -
പുരാതനകാലത്ത് “രേവ” എന്ന് വിളിക്കപ്പെട്ട നദി ഏത്?
നർമദ -
ഡക്കാൻ-മാൾവ പീഠഭൂമികളെ വേർതിരിക്കുന്ന നദി ഏത്?
നർമദ -
1314-ൽ പെരിയാറിലെ വെള്ളപ്പൊക്കം മൂലം നശിച്ച പ്രാചീന തുറമുഖം ഏത്?
മുസിരിസ് -
“ബംഗാളിന്റെ ദുഃഖം” എന്നറിയപ്പെടുന്ന നദി ഏത്?
ദാമോദർ -
ഒ.വി. വിജയന്റെ ഗുരുസാഗരം എന്ന നോവലിൽ പറയുന്ന ഭാരതപ്പുഴയുടെ പോഷകനദി ഏത്?
തൂതപ്പുഴ -
ഗംഗയുടെ ഏറ്റവും വലിയ പോഷകനദി ഏത്?
യമുന -
ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് എപ്പോൾ?
2008 നവംബർ 4 -
ഇന്ത്യയിലെ ഏറ്റവും ആഴമുള്ളതും ഏറ്റവും കൂടുതൽ വെള്ളം ഉൾക്കൊള്ളുന്നതുമായ നദി ഏത്?
ബ്രഹ്മപുത്ര -
“ഒഡീഷയുടെ ദുഃഖം” എന്നറിയപ്പെടുന്ന നദി ഏത്?
മഹാനദി -
മധ്യപ്രദേശിന്റെ ജീവനാഡി എന്നറിയപ്പെടുന്ന നദി ഏത്?
നർമദ -
ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം ഏത്?
പ്രയാഗരാജ്
ഇന്ത്യൻ നദികൾ (INDIAN RIVERS-12)
August 31, 2025
Tags

