1. ഐക്യരാഷ്ട്രസഭയുടെ 30-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയായത്
- -ബ്രസീലിലെ ബെലെം.
- 31-ാം കാലാവസ്ഥാ ഉച്ചകോടിക്ക് തുർക്കി വേദിയാകും.
2. കേരളത്തിലെ മികച്ച കായികതാരത്തിനുള്ള 37-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായത്
- എൽദോസ് പോൾ (ട്രിപ്പിൾ ജമ്പ് താരം)
3. 53-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്
- ജസ്റ്റിസ് സൂര്യകാന്ത്
4. ലോകകപ്പ് ഫുട്ബോളിന് യോഗ്യതനേടുന്ന ഏറ്റവും ജനസംഖ്യ
കുറഞ്ഞ രാജ്യം
- കുറാസൊ
5. കേംബ്രിജ് ഡിക്ഷ്ണറി 2025-ലെ വാക്കായി തിരഞ്ഞെടു
- പാരാ സോഷ്യൽ (ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത പൊതു രംഗത്തുള്ള ഒരു വ്യക്തിയോട്, സിനിമാതാരത്തോട്, കായി കതാരത്തോട്, ഇൻഫ്ലുവൻസറോട് ഒരു പക്ഷേ, സാങ്കല്പികകഥാപാത്രത്തോടും പോലും ശക്തമായ വൈകാരിക അടുപ്പമുണ്ടാകുന്ന അവസ്ഥയെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.)
6. യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രസിദ്ധീകരിച്ച ക്ലൈമറ്റ് ചേഞ്ച്
പെർഫോമൻസ് ഇൻഡെക്സ് 2026-ൽ ഇന്ത്യയുടെ സ്ഥാനം
- 23 (2025-ലെ റിപ്പോർട്ടിൽ 10-ാംസ്ഥാനത്തായിരുന്നു രാജ്യം)
7. 2025 നവംബറിൽ പത്താംതവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റ
ടുത്തതോടെ ബിഹാറിൻെറ ചരിത്രത്തിൽ ഏറ്റവും കൂടുതൽക്കാലം അധി
കാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയെന്ന റെക്കോഡ് സ്വന്തമാക്കിയ നേതാവ്
- നിതീഷ് കുമാർ
8. 2025-ലെ മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടത്
- ഫാത്തിമ ബോഷ് (മിസ് മെക്സിക്കോ)
9. മധ്യപ്രദേശിൽനിന്നുള്ള ഏതുവസ്തു വിനാണ് 2025 നവംബറിൽ ഭൗമസൂചികാപദവി ലഭിച്ചത്:
- പന്നാ വജ്രം
10.ഇന്ത്യയുടെ 26-ാമത് വനിതാ ചെസ് ഗ്രാൻഡ് മാസ്റ്ററായത്
- സരയൂ വെൽപുല
11. ആരുടെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് പോസ്റ്റൽ വകുപ്പ് സ്റ്റാമ്പും
കേന്ദ്രസർക്കാർ 100 രൂപ നാണയവും പുറത്തിറക്കിയത്
- സത്യസായിബാബ
12. ഈയിടെ അന്തരിച്ച, ഇസ്രയേലിലേക്ക് കുടിയേറിയ മലയാളി കർഷ
കനും പ്രവാസി ഭാരതീയ സമ്മാന ജേതാവുമായ വ്യക്തി
- എലിയാഹു ബസലേൽ
13. പുതുതലമുറയുമായി ചേർന്നുപോകാൻ ഇന്ത്യ പോസ്റ്റ് ജെൻസി തപാ
ലോഫീസ് തുറന്നത്
- ഡൽഹി ഐഐടിയിൽ
14. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയാ ഹാൾ
ഓഫ് ഫെയിമിൽ പുതുതായി ചേർക്കപ്പെട്ടത് ആരെ
- റോജർ ഫെഡറർ

