SSLC സോഷ്യൽ സയൻസ് പരീക്ഷക്ക് SSLC സോഷ്യൽ സയൻസ് പരീക്ഷയുടെ chapter wise weightage.ഒരോ പാഠത്തിൽ നിന്നും എത്ര മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകുമെന്നും ഏതു രീതിയിലുള്ള ചോദ്യങ്ങളാണ് പ്രതീക്ഷിക്കേണ്ടത് എന്നും ഇതിലൂടെ മനസ്സിലാക്കാം.. തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ജി എച്ച് എസ് എസ് ലെ അദ്ധ്യാപകന് ശ്രീ മുസ്തഫ പാലോളി സാർ. ശ്രീ മുസ്തഫ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC EXAM-2026-SOCIAL SCIENCE-EXAM SCPECIAL[EM&MM]
➡️ആദ്യത്തെ 8 ചോദ്യങ്ങൾ 1 മാർക്കിന്റേത് ( 4 ചോയ്സ് കൊടുത്തിട്ട് ശരിയുത്തരം തെരഞ്ഞെടുക്കുന്ന രീതിയിൽ)
➡️ 9 മുതൽ 15 വരെയുള്ള ചോദ്യങ്ങൾക്ക് 2 മാർക്ക് വീതം.
- ഈ ചോദ്യങ്ങൾക്ക് രണ്ടോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരം എഴുതണം. (രണ്ട് sentence ൽ കുറയരുത്).
➡️16 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് 3 മാർക്ക് വീതം.ഈ ചോദ്യങ്ങൾക്ക് മൂന്നോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരം എഴുതണം. (3 sentence ൽ കുറയരുത്).
- ഇവിടെ രണ്ടു ചോദ്യങ്ങൾക്ക് options ഉണ്ടാകും. ഒരേ പാഠത്തിൽ നിന്നുള്ള രണ്ടു ചോദ്യങ്ങൾ. ഏതെങ്കിലും ഒരെണ്ണത്തിനു ഉത്തരം എഴുതുക.
- ഹിസ്റ്ററിയിലെ 8,9 പാഠങ്ങളിൽ നിന്നും ഈ രീതിയിൽ (Choice) ചോദ്യങ്ങൾ പ്രതീക്ഷിക്കുന്നു..
➡️24 മുതൽ 29 വരെയുള്ള ചോദ്യങ്ങൾ 4 മാർക്കിനുള്ള 6 ചോദ്യങ്ങൾ ആയിരിക്കും..ഈ ചോദ്യങ്ങൾക്ക് നാലോ അതിൽ കൂടുതലോ വാചകങ്ങളിൽ ഉത്തരം എഴുതണം. (4 sentence ൽ കുറയരുത്).
- ഇവിടെയും രണ്ട് ചോദ്യങ്ങൾക്ക് options ഉണ്ടാകും. ഹിസ്റ്ററിയിലെ രണ്ടാമത്തെ പാഠത്തിലെ 2 ചോദ്യങ്ങൾ തന്നിട്ട് ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരം എഴുതുന്ന രീതിയിൽ പ്രതീക്ഷിക്കുന്നു. അതു പോലെ Geography ലെ 6 th ചാപ്റ്ററിൽ നിന്നും ഒരു ഓപ്ഷൻ question പ്രതീക്ഷിക്കാം.
- കൂടാതെ 4 മാർക്കിനുള്ള map question ഇവിടെ പ്രതീക്ഷിക്കാം. Map question Geography ലെ 2 nd ചാപ്റ്ററിൽ നിന്നാണ് പ്രതീക്ഷിക്കേണ്ടത്.
➡️അവസാന മായി 30, 31 ചോദ്യങ്ങൾ 5 മാർക്കിനുള്ള essay questions ആയിരിക്കും.
- ഇവ രണ്ട് ചോദ്യങ്ങൾ തന്നിട്ട് ഒരെണ്ണം മാത്രം വിശദീകരിച്ചു എഴുതേണ്ട രീതിയിൽ ഉള്ളതായിരിക്കും. Queation 30 ഹിസ്റ്ററിയിലെ Essay question ആണെങ്കിൽ
- 31 Geography ലെ Essay question ആയിരിക്കും.
- 30 നും 31 നും ചോയ്സ് questions ഉണ്ടായിരിക്കും.
- കൂടുതൽ നന്നായി വിശദീകരിക്കാൻ പറ്റുന്നത് മാത്രം select ചെയ്യുക..
➡️Essay പഠിക്കാൻ വേണ്ടി select ചെയ്യേണ്ട പാഠങ്ങൾ
- History Chapters 1&6
- Geography Chapters 1 &6

