CM KIDSപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം. M 21
'അയൺ ബട്ടർഫ്ലൈ' എന്നു വിളി പ്പേരുള്ള മുൻ ലോക ഒന്നാം നമ്പർ ഇന്ത്യൻ ബാഡ്മിന്റൻ ഇതിഹാസം ആരാണ്? (ചിത്രം-1)
രാജ്യത്തെ വനിതാ ശിശു വികസന പ്രവർത്തനങ്ങളുടെ ഏകോപ നത്തിനായി കേന്ദ്രസർക്കാർ ആരംഭിച്ച ഡിജിറ്റൽ പോർട്ടലിന്റെ പേരെന്ത്?
ലോസാഞ്ചലസിലെ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ 2026 ഫെബ്രുവരി 12-ന് പ്രദർശിപ്പിച്ച മലയാള സിനിമ ഏതാണ്?
ഒറ്റയ്ക്ക് താമസിക്കുന്നവർ ജീവനോടെയുണ്ടോ എന്ന് കണ്ട ത്താൻ ചൈന പുറത്തിറക്കിയ ആപ്ലിക്കേഷന്റെ പേര്?
കലാമണ്ഡലം വിമല മേനോന് ഏതു ബഹുമതി നൽകിയാണ് രാജ്യം ആദരിച്ചത്?
കെഎസ്ആർടിസിയുടെ ഗുഡ്വിൽ അംബാസിഡറായി നിയമിതനായ ചലച്ചിത്ര താരം ആരാണ്?
രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീ കൾക്ക് സുരക്ഷിതത്വം ഒരുക്കാൻ കേരള പോലീസ് ആവിഷ്കരിച്ച
പദ്ധതിയുടെ പേരെന്ത്?
- 'ആനന്ദ്' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മലയാള നോവലി സ്റ്റിന്റെ യഥാർഥ നാമം? (ചിത്രം-2)
- ഇന്ത്യൻ ഒളിംപിക് അക്കാദമി പ്രസിഡന്റായി നിയമിതയായ മലയാളി ആരാണ്?
- ബ്രിട്ടിഷ് പാർലമെന്റിൽ അംഗമായ ആദ്യ ഭാരതീയൻ?
- മൈക്രോ ഓർഗാനിസങ്ങൾ അഥവാ സൂക്ഷ്മജീവികൾ ഉൽപാദിപ്പിക്കുന്ന മരുന്നുകൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
- ഇന്ത്യയിലെ ആദ്യത്തെ വന്യജീവി സൗഹൃദ ദേശീയപാത ഏതാണ്?
റബർ കൃഷിയെ പ്രോത്സാഹിപ്പിക്കു ന്നതിന് വേണ്ടിയുള്ള റബ്ബർ ബോർ ഡിന്റെ ആസ്ഥാനം എവിടെയാണ്?
ലോക വന്യജീവിദിനം എന്നാണ് ?
അമേരിക്കയിൽ നിർമിച്ചു കൊണ്ടി രിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശനിലയത്തി ന്റെ പേരെന്ത്?
പരിസ്ഥിതി നൊബേൽ എന്നറി യപ്പെടുന്ന ടൈലർ പുരസ്കാരം 2026-ൽ ലഭിച്ചതാർക്ക്?
കേരളത്തിലാദ്യമായി പ്ലാസ്റ്റിക് റീസൈക്ലിങ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നതെവിടെ?
ലോക പ്രസിദ്ധമായ ഗ്രാമി പുര സ്കാരത്തിന് അർഹനായ ടിബറ്റൻ ആത്മീയ നേതാവ്? (ചിത്രം-3)
ലോകപ്രിയ ഗോപിനാഥ് ബർദലോ യ് വിമാനത്താവളം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
എല്ലാ ജില്ലകളിലും ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സൗകര്യം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമേത്?
ഉത്തരങ്ങൾ
- സൈന നെഹ്റവാൾ
- പൻഖുഡി
- ഭ്രമയുഗം
- ആർ യു ഡെഡ് (Are You Dead)
- പത്മശ്രീ
- മോഹൻലാൽ
- നിർഭയനിശ
- പി.സച്ചിദാനന്ദൻ
- പി.ടി.ഉഷ
- ദാദാഭായ് നവറോജി (1862)
- ആന്റിബയോട്ടിക്കുകൾ
- NH 45 ( മധ്യപ്രദേശ് – ഛത്തീസ്ഗഡ്)
- കോട്ടയം
- മാർച്ച് 3
- ഹേവൻ വൺ
- ടോബി കിയേഴ്സ് (യുഎസ്എ )
- ബ്രഹ്മപുരം
- ദലൈലാമ
- ഗുവാഹത്തി (അസം)
- കേരളം

