ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
IDIOMS
ജൂലിയസ് സീസർ വെറുമൊരു സേനാധിപനാ യിരുന്നില്ല; ചരിത്രഗതിയെ മാറ്റിമറിച്ച ഒരു മഹാപ്ര വാഹമായിരുന്നു. തന്റെ ബുദ്ധിയും പ്രസംഗപാട വവുംകൊണ്ട് ജനക്കൂട്ടത്തെ കൈയിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. യുദ്ധക്കളത്തിൽ തന്റെ സൈനികർക്കൊപ്പം കഷ്ടപ്പാടുകഠം പങ്കിട്ട സീസറെ അവർ ആരാധനയോടെയാണ് കണ്ടിരുന്നത്.
ബി.സി. 49-ലെ ആ ശൈത്യകാലത്ത് റൂബിക്കൺ എന്ന ചെറിയ നദിയുടെ തീരത്ത് നിൽക്കുകയായിരു ന്നു ജൂലിയസ് സീസർ. തന്റെ സൈന്യത്തോടൊപ്പം ആ നദി മുറിച്ചുകടക്കുന്നത് ചരിത്രത്തെ എന്നെന്നേ ക്കുമായി മാറ്റുമെന്നും അവിടെനിന്ന് ഒരു പിന്തിരി ഞ്ഞുപോക്ക് അസാധ്യമാണെന്നും അദ്ദേഹം തിരി ച്ചറിഞ്ഞു. റൂബിക്കൺ നദിക്കരയിൽ നിന്ന ആ രാത്രിയിൽ, സീസറിന് മുന്നിലുണ്ടായിരുന്നത് കേവലം ഒരു അരുവിയല്ല. മറിച്ച് തന്റെ വിധിയായിരുന്നു. ആ നദി കടക്കുക എന്നാൽ റോമിനോട് യുദ്ധം പ്രഖ്യാ പിക്കുക എന്നായിരുന്നു അർഥം. ഒരു നിമിഷത്തെ ചിന്തയ്ക്കുശേഷം, 'പകിട എറിയപ്പെട്ടു കഴിഞ്ഞു' (The die is cast) എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ആ വെള്ളത്തിലേക്ക് ഇറങ്ങി. ആ ഒരു കാൽവയ്യ് റോമൻ റിപ്പബ്ലിക്കിന്റെ അന്ത്യത്തിനും ഒരു മഹാസാ ഭ്രാജ്യത്തിന്റെ ഉദയത്തിനും തുടക്കം കുറിച്ചു.
നമ്മുടെ ജീവിതത്തിലും പലപ്പോഴും ഇത്തരം നദീതീരങ്ങളിൽ നാം എത്തിപ്പെടാറുണ്ട്. സ്വന്തം സ്വ പ്നങ്ങളിലേക്ക് പൂർണമായി സമർപ്പിക്കാനും 'റൂബി ക്കൺ മുറിച്ചുകടക്കാനും' (Crossing the Rubicon)
നാം തിരുമാനിക്കുന്ന ആ നിമിഷമാണ് യഥാർത്ഥത്തിൽ നമ്മുടെ മഹത്തായ വിജയങ്ങളുടെ തുടക്കം.
WHAT ARE IDIOMS?
Idioms are phrases where the meaning is different from the literal meaning of the individual words. They make speech sound natural and fluent. Idioms-നെ ശൈലിപ്രയോഗങ്ങൾ എന്ന് മലയാളത്തിൽ വിളിക്കാം.
WHY USE IDIOMS?
- Natural Fluency: ഇംഗ്ലീഷ് സംസാരിക്കുമ്പോൾ സ്വാഭാവികത തോന്നാൻ
- Expressive: ആശയങ്ങളും കൂടുതൽ ആകർഷകമായി അവതരിപ്പിക്കാൻ
- Cultural Insight: ഇംഗ്ലീഷ് സംസ്കാരത്തെ കൂടുതൽ അടുത്തറിയാൻ
DIFFERENT TYPES OF IDIOMS
1. Body Part Idioms
- All ears: Listening intently
- Pulling someone's leg: Joking with someone
- Head over heels: Completely in love
- Get something off your chest: Talk about something that is worrying you
2. Food Idioms
- Big cheese: An important or influential person
- Butter someone up: To flatter someone to get a favour
- Full of beans: Having a lot of energy and enthusiasm
- Take it with a grain of salt: To not completely believe something
3. Animal / Bird Idioms
- Killing two birds with one stone: Solving two problems with one action
- A lone wolf: Someone who prefers to be alone
- Straight from the horse's mouth: Information from the highest authority
- Eager beaver: A person who is very hard working and enthusiastic
4. Colour Idioms
- Grey area: Something that is not clearly defined or lacks clarity
- White lie: A harmless lie told to avoid hurting someone
- Tickled pink: To be very pleased or happy
- Black and white: Something that is clear and easy to understand
CROSSING THE RUBICON
*'Crossing the Rubicon' എന്നതിന്റെ അർഥം To take a decisive step from which there is no turning back. അതായത് പിന്തിരിയാനാവാത്തവിധം ഒരു നിർണായക തിരുമാനമെടുക്കുക.
5. Nature & Weather Idioms
- Storm in a teacup: Making a big fuss about a small problem
- Calm before the storm: A period of peace before a crisis
- Barking up the wrong tree: Looking in the wrong place or blaming the wrong person
- Beat around the bush: Avoid talking about the main topic
6. Time & Money Idioms
- At the drop of a hat: Doing something immediately without hesitation
- Born with a silver spoon in one’s mouth: Born into a wealthy family
- Kill time: To do something while waiting
- Penny for your thoughts: Asking someone what they are thinking about*

