ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
PARTICIPLES
Him the Almighty Power/Hurled headlong flaming from the ethereal sky...
- John Milton’s epic poem, Paradise Lost
ദൈവത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച സാത്താ നെയും കൂട്ടാളികളെയും ദൈവം സ്വർഗത്തിൽനിന്ന് പുറത്താക്കുന്ന നിമിഷമാണിത്. സാത്താൻ ആകാ ശത്തുനിന്ന് അഗ്നിജ്വാലയായി താഴേക്ക് പതിക്കുന്ന ദൃശ്യമാണ് കവി ഇവിടെ വിവരിക്കുന്നത്.
ഈ വരികളിൽ Present Participle ആയി വരു ന്നത് Flaming (ജ്വലിച്ചുകൊണ്ട്) എന്ന വാക്കാണ്. സാത്താൻ താഴേക്ക് വീഴുമ്പോളുള്ള അവസ്ഥ ഇത് വർണിക്കുന്നു. വെറുതേയൊരു വീഴ്ചയല്ല, മറിച്ച് ആകാശത്തുനിന്ന് ഒരു ഉൽക്ക വീഴുന്നതുപോലെ, അഗ്നിജ്വാലയായി കത്തിയെരിഞ്ഞുകൊണ്ടുള്ള വീഴ്ചയാണിതെന്ന് ഈ Present Participle നമുക്ക് കാണിച്ചുതരുന്നു.
In English, a participle is a word formed from a verb that can function as an adjective, a part of a multi-word verb tense, or even a noun-like element. Think of them as ‘chameleon words’ that allow verbs to take on different roles.
There are two primary participle forms: the Present Participle and the Past Participle.
ഇംഗ്ലീഷ് ഗ്രാമറിലെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് Participles. ഇവയെ ലളിതമായി പറഞ്ഞാൽ ‘ക്രിയാവിശേഷണങ്ങളാം’ (Verb-Adjectives) എന്ന് വിളിക്കാം. അതായത്, ഒരു ക്രിയയിൽനിന്ന് (Verb) ഉണ്ടാകുകയും എന്നാൽ ഒരു വിശേഷണമായി (Adjective) പ്രവർത്തിക്കുകയും ചെയ്യുന്ന വാക്കുകളാണിവ. ഇവയെ പ്രധാനമായും രണ്ടായി തിരിക്കാം: Present Participle, Past Participle.
PRESENT PARTICIPLE (-ING)
ഒരു പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു എന്ന് സൂചിപ്പിക്കാനോ ഒരു വസ്തുവിന്റെ ഗുണത്തെ വിവരിക്കാനോ ആണ് ഇതുപയോഗിക്കുന്നത്. മലയാളത്തിൽ ഇതിനെ 'നടന്നുകൊണ്ടിരിക്കുന്ന' അല്ലെങ്കിൽ 'ചെയ്യുന്ന' എന്ന അർത്ഥിൽ കാണാം.
AS CONTINUOUS TENSE
- The birds are chirping outside.
- She is preparing for the exam.
- The rain is falling heavily.
- We are waiting for the bus.
AS AN ADJECTIVE
- Don't get off a moving bus.
- I heard a disturbing noise last night.
- The rising sun looks beautiful.
- He is a working professional.
AS PARTICIPLE PHRASE
- Entering the room, she switched on the light.
- Hearing the news, they started celebrating.
- Walking down the street, I met an old friend.
- Knowing the truth, he remained silent.
DESCRIBING A QUALITY
- Teaching is a challenging job.
- This is a fascinating story.
- The smell of jasmine is soothing.
- It was a tiring journey.
PAST PARTICIPLE (-ED/IRREGULAR)
ഒരു പ്രവൃത്തി പൂർത്തിയായി എന്ന് സൂചിപ്പിക്കാ നോ ആ പ്രവൃത്തിയുടെ ഫലമായുണ്ടായ അവസ്ഥയെ വിവരിക്കാനോ ആണ് ഇതുപയോഗിക്കുന്നത്. മലയാളത്തിൽ 'കഴിഞ്ഞ' അല്ലെങ്കിൽ 'ചെയ്യപ്പെട്ട' എന്ന അർത്ഥം വരും.
AS PERFECT TENSE
- I have finished my homework.
- They have attended the party.
- He has written a new book.
- We have cleaned the house.
PASSIVE VOICE
The cake was baked by my sister.
These photos were taken in Wayanad. The thief was caught by the police. The mobile was repaired yesterday.
AS AN ADJECTIVE
I ate some fried fish. She wore a faded dress. The stolen bike was recovered.
DESCRIBING A FEELING
The excited children ran outside. He felt disappointed with the result. I am interested in learning music. The frightened kitten hid under the sofa.

