സൈബർ പ്രതിജ്ഞ
ഇന്ന് പ്രവേശനോത്സവ ചടങ്ങിൽ വിദ്യാർഥികൾ ചൊല്ലുന്ന സൈബർ പ്രതിജ്ഞ:
ഇന്റർനെറ്റ് സുരക്ഷിതമായും ശരിയായ രീതിയിലും ഉപയോഗിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. എന്റെ പാസ്വേഡും ഒടിപികളും വ്യക്തിഗത വിവരങ്ങളും മറ്റാരും പങ്കുവയ്ക്കാതെ സുരക്ഷിക്കും. ഓൺലൈനിൽ വരുന്ന ലിങ്കുകൾ, സന്ദേശങ്ങൾ, ഫയലുകൾ എന്നിവ തുറക്കുന്നതിനും പങ്കുവയ്ക്കുന്നതിനും മുൻപ് ഞാൻ ശ്രദ്ധയോടെ ചിന്തിക്കും. സൈബർ ബുള്ളിയിങ്, വ്യാജ വാർത്തകൾ, മോശം ഉള്ളടക്കം എന്നിവയെ ഞാൻ നിരുത്സാഹപ്പെടുത്തും. സോഷ്യൽ മീഡിയയിലും ഓൺലൈനിലും മറ്റുള്ളവരെ ഞാൻ മാനിക്കുകയും സൈബർ നിയമങ്ങൾ പാലിക്കുകയും ചെയ്യും. സംശയാസ്പദമായ ഓൺലൈൻ പ്രവര് ത്തനങ്ങൾ ഞാൻ മാ താപിതാക്കളെയോ അധ്യാപകരെയോ പൊലീസിനെയോ അറിയിക്കും.

