ലോകത്തിലെ ആദ്യ ക്വാണ്ടം ബാറ്ററി പ്രോട്ടോടൈപ്പ് വികസിപ്പിച്ച രാജ്യം?
ആപ്പിളിന്റെ പുതിയ സി.ഇ.ഒ?
യുനെസ്കോയുടെ 2027-ലെ പുസ്ത കതലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട നഗരം?
ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?
- രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ക്രിക്കറ്റർ എന്ന റെക്കോർഡ് നേടിയ വനിതാതാരം?
- നേപ്പാളിലെ പുതിയ പ്രധാനമന്ത്രി?
- നാലുവർഷത്തെ ഇടവേളയ്ക്കുശേഷം ഏത് ദക്ഷിണകൊറിയൻ പോപ്പ് ബാൻഡാ ണ് സംഗീതലോകത്ത് തിരിച്ചെത്തിയത്?
- ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ എവിടെയാണ്?
- ലിയോ 14-ാമൻ ഓർപാപ്പ സന്ദർശിച്ച ആദ്യ യൂറോപ്യൻ രാജ്യം?
ഇന്ത്യയിലെ ആദ്യത്തെ പെട്രോഗ്ലിഫ് കൺസർവേഷൻ പാർക്ക് നിർമിക്കുന്ന തെവിടെ?
ബിഹാറിന്റെ പുതിയ മുഖ്യമന്ത്രി?
ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽസീറ്റുകൾ നേടിയ മുന്നണി?
- ഇംഗ്ലീഷിനൊപ്പം ഖാസിയും ഗാരോയും ഔദ്യോഗികഭാഷകളാക്കിയ സംസ്ഥാനം?
- ലോകത്തിലെ ആദ്യത്തെ എയർടാക്സി സ്റ്റേഷൻ എവിടെയാണ്?
- ഇന്ത്യയിലെ ആദ്യത്തെ എൽ.പി.ജി എ.ടി.എം എവിടെയാണ് നിർമിക്കുന്നത്?
- 2026-ലെ പത്മപ്രഭ പുരസ്കാരം നേടിയ എഴുത്തുകാരി?
- ഹെലികോപ്റ്ററിൽനിന്ന് വിക്ഷേപിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ആദ്യ ഡ്രോൺ സംവിധാനം?
- ഓസ്ട്രേലിയയിലെ കരസേനാ മേധാവി യായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത?
- 2026-ലെ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം നേടിയതാര്?
- ഇക്കഴിഞ്ഞ മാർച്ചിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും മലിന മായ നഗരം?
- ആന്ധ്രാപ്രദേശിന്റെ പുതിയ തല സ്ഥാനം?
ഈയിടെ അന്തരിച്ച വിഖ്യാത ഗായിക ആശ ഭോസ്ലെ ഗാനം ആലപിച്ച ഒരേ യൊരു മലയാള ചിത്രം?
വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റ്?
അണക്കെട്ടിനു കുറുകെയുള്ള കേര ളത്തിലെ ഏറ്റവും നീളമേറിയ പാലം ഏത്?
2026-ലെ വനിതാ പ്രീമിയർ ലീഗ് കിരീടം നേടിയതാര്?
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മെട്രോ ശൃംഖല ഏതാണ്?
ഹംഗറിയുടെ പുതിയ പ്രധാനമന്ത്രി?
ഇൻസ്റ്റഗ്രാമിൽ പത്തുകോടിയിലേറെ ഫോളോവേഴ്സിനെ നേടിയ ലോകത്തിലെ ആദ്യ രാഷ്ട്രീയനേതാവ്?
ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മലയാളി?
ഈയിടെ നടന്ന ലോക കാൻഡിഡേ റ്റ്സ് ടൂർണമെന്റിൽ വിജയിയായ ഇന്ത്യൻ ചെസ് താരം?
കേരളത്തിലെ 16-ാം നിയമസഭയിലേക്ക് ഏപ്രിൽ 9-നു നടന്ന തിരഞ്ഞെടുപ്പിൽ എത്ര ശതമാനം പോളിങ് രേഖപ്പെടുത്തി?
- 2026-ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിയതാര്?
- കേരളത്തിലെ ആദ്യ ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ പേര്?
- ആയോധനകലാ വിദഗ്ധനായ ഒരു ഹോളിവുഡ് ആക്ഷൻ ഹീറോ ഈയിടെ അന്തരിച്ചു. ആരാണ് അദ്ദേഹം?
- ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-സെൻസർ ഭൗമനിരീക്ഷണ ഉപഗ്രഹം?
- ട്വന്റി-20 ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം?
- ഇന്ത്യൻ അത്ലറ്റിക്സിലെ 48 വർഷം പഴക്കമുള്ള മാരത്തൺ റെക്കോർഡ് തകർത്ത അത്ലീറ്റ്?
- കായികരംഗത്തെ ഓസ്കർ എന്ന റിയപ്പെടുന്ന പുരസ്കാരമാണ് ലോറസ് അവാർഡ്സ്. 2026-ലെ ലോറസ് പുരസ്കാ രങ്ങളിൽ മികച്ച പുരുഷ കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടതാര്?
- ഓസ്ട്രേലിയ
- ജോൺ ടെർണസ്
- മൈഡലിൻ
- സാധി സതീഷ്
- സ്മൃതി മന്ഥന
- ബലേന്ദ്ര ഷാ
- ബി.ടി.എസ്
- ശ്രീനഗർ
- മൊണാക്കോ
- ലഡാക്ക്
- സാമ്രാട്ട് ചൗധരി
- യൂ.ഡി.എഫ്
- മേഘാലയ
- ദുബായ്
- ഹരിയാന
- ആർ. രാജശ്രീ
- വായുബാണ്
- സുസൻ കോയിൽ
- രാകേഷ് ശർമ
- ഗുരുഗ്രാം
- അമരാവതി
- സുജാത
ടോ ലാം
കുമ്പിച്ചൽക്കടവ് പാലം
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു
മീററ്റ് മെട്രോ
പീറ്റർ മജാർ
നരേന്ദ്ര മോദി
സഞ്ജു സാംസൺ
വൈശാലി രമേഷ്ബാബു
79.7
എലേന റീബക്കീന
യാനം
ചക് നോറിസ്
മിഷൻ ദൃഷ്ടി
ലോറ കാർഡോസോ
സാവൻ ബർവാൾ
കാർലോസ് അൽകാരസ്

