2026 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്ക്രൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റായ ൽ 16/05/2026 മുതൽ 21/05/2026 വൈകിട്ട് 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്.
- പരീക്ഷാർത്ഥിയുടെ രജിസ്റ്റർ നമ്പർ, ജനനതീയതി എന്നിവ നൽകുമ്പോൾ, വിദ്യാർത്ഥിയുടെ വിവരങ്ങളും, നിലവിലെ ഗ്രേഡ് വിവരങ്ങളും സൈറ്റിൽ കാണാവുന്ന താണ്.
- അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാവുന്നതും, ഒരിക്കൽ കൂടി പരിശോധിച്ച് തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും, അല്ലെങ്കിൽ Confirmation ചെയ്യാവുന്നതുമാണ്. ഈ രീതിയിൽ Final Confirmation നടത്തുമ്പോൾ ലഭ്യമാകുന്ന പ്രിന്റൗട്ടം, അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് മെയ് 21 - ന് വൈകുന്നേരം 5.00 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്.
- 22/05/2026 (2026 മെയ് 22) വൈകുന്നേരം 5.00 മണിക്കുമ്പ് പ്രഥമാദ്ധ്യാപകർ പ്രസ്തുത അപേക്ഷകളുടെ Confirmation പൂർത്തീകരിക്കേണ്ടതാണ്.
- ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/- രൂപ,
- ഫോട്ടോകോപ്പിക്ക് 200/- രൂപ,
- പുന:പരിശോധനയ്ക്ക് (സ്ക്രൂട്ടിണി) 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്.
- പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല. പ്രഥമാദ്ധ്യാപകർ പരീക്ഷാർത്ഥികളിൽ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്റൗട്ട്
ഓൺലൈനിൽ വെരിഫൈ ചെയ്യേണ്ടതും, ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകർക്ക് രസീത് നൽകേണ്ടതുമാണ്.
21/05/2026 -ന് വൈകിട്ട് 5.00 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരുകാരണവശാലും പ്രഥമാദ്ധ്യാപകർ സ്വീകരിക്കുവാൻ പാടുള്ളതല്ല.
പുനർമൂല്യനിർണ്ണയം നടത്തിയതിനെ തുടർന്ന് ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാർത്ഥിക്ക് തിരികെ നൽകുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനുശേഷം പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുവാൻ അർഹതയില്ല.
എന്നാൽ മൂല്യനിർണ്ണയം ചെയ്യാത്ത ഉത്തരങ്ങൾ, സ്കോറുകൾ കുട്ടിയതിലുള്ള പിശകുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവൻ സെക്രട്ടറിയ്ക്ക് അപേക്ഷ നൽകാവുന്നതാണ്. എ+ ലഭിക്കുന്ന വിഷയങ്ങൾക്കും ഇത്തരത്തിൽ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്. 2026 ജൂൺ 15 -നകം സമർപ്പിക്കാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ONLINE APPLICATION FOR SSLC-REVALUATION- സൂക്ഷമ പരിശോധന-ANSWER SHEET PHOTOCOPY
May 16, 2026
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം സൂക്ഷ്മ പരിശോധന
ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍

