വിവിധ
സ്കോളർഷിപ് പരീക്ഷകൾക്കും, സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
- ഭൂപ്രകൃതി അനുസരിച്ച് കേരളത്തിലെ സ്ഥലങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു. ഏതൊക്കെയാണവ?
മലനാട്, ഇടനാട്, തീരപ്രദേശം - കേരളത്തിൽ ഏറ്റവും കൂടുതലുള്ള ഭൂപ്രദേശം ഏത്?
മലനാട് - കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?
ആനമുടി - കേരളത്തിലെ ആകെ നദികൾ?
44 - കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്നവ ഏതെല്ലാം?
കബനി, ടവാനി, പാമ്പാർ - കേരളത്തിലെ ഏറ്റവും വലുതും നീളം കൂടിയതുമായ നദി ഏത്?
പെരിയാർ - 'കേരളത്തിലെ നൈൽ' എന്ന് അറിയപ്പെടുന്ന നദിയേത്?
ഭാരതപ്പുഴ - പാലക്കാട് ചുരത്തിലൂടെ ഒഴുകിയെത്തുന്ന നദി?
ഭാരതപ്പുഴ - അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദിയേത്?
ചാലക്കുടിപ്പുഴ - കർണാടകയിലേക്കൊഴുകുന്ന കേരളത്തിലെ നദിയേത്?
കബനി - കുറുവാദീപ് സ്ഥിതി ചെയ്യുന്ന നദി?
കബനി - കേരളത്തിൽ ആകെ എത്ര കായലുകളുണ്ട്?
34 - കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ടുകായൽ - കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം?
ശാസ്താംകോട്ട കായൽ - പാതിരാമണൽ ദ്വീപ് സ്ഥിതിചെയ്യുന്ന കായൽ?
വേമ്പനാട്ടുകായൽ - മൺറോതുരുത്ത് ഏത് കായലിലാണ്?
അഷ്ടമുടി കായൽ - കേരളത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം?
പൂക്കോട്ട് തടാകം - വനവിസ്തൃതി ഏറ്റവും കൂടുതലുള്ള ജില്ല?
ഇടുക്കി - രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ല?
വയനാട് - കടൽത്തീരം ഏറ്റവും കൂടുതലുള്ള ജില്ല?
കണ്ണൂർ - കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള ജില്ല?
കണ്ണൂർ - ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
കാസർകോട് - സൈരന്ധ്രിവനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം ഏത്?
സൈലന്റ് വാലി ദേശീയോദ്യാനം - ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല ഏത്?
ഇടുക്കി - കേരളത്തിലെ ഏറ്റവും ചെറിയ സംരക്ഷിതപ്രദേശം ഏത്?
മംഗളവനം പക്ഷിസങ്കേതം - കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം?
ലാറ്ററൈറ്റ് മണ്ണ് - കേരളത്തിന്റെ വടക്കേയറ്റത്തുള്ള വന്യജീവിസങ്കേതം ഏത്?
ആറളം വന്യജീവിസങ്കേതം - അഗസ്ത്യാർകൂടം ഏത് ജില്ലയിലാണ്?
തിരുവനന്തപുരം - ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
ഇരവികുളം ദേശീയോദ്യാനം - കേരളത്തിലെ ഏറ്റവും വലിയ ജില്ല?
ഇടുക്കി - കടൽത്തീരമില്ലാത്ത ജില്ലകളുടെ എണ്ണം?
അഞ്ച് - സമുദ്രതീരമില്ലാത്തതും മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തിയില്ലാത്തതുമായ ഏക ജില്ല?
കോട്ടയം - റിസർവ് വനപ്രദേശം ഏറ്റവും കുറഞ്ഞ ജില്ല?
ആലപ്പുഴ - ഇടവപ്പാതി, കാലവർഷം എന്നീ പേരുകളിൽ അറിയപ്പെടുന്നതെന്ത്?
തെക്കുപടിഞ്ഞാറൻ മൺസൂൺ - തേക്കടി തടാകത്തിനു രൂപം നൽകിയ അണക്കെട്ട്?
മുല്ലപ്പെരിയാർ അണക്കെട്ട്

