CLICK HERE for online Link of SAMANWAYA
സമന്വയ തസ്തിക നിര്‍ണ്ണയ സോഫ്റ്റ്‌വെയര്‍ ലഭ്യമാകുന്നത് വരെ പ്രധാനാധ്യാപകര്‍ക്ക് മുകളിലത്തെ ലിങ്കിലൂടെ പരിശീലനത്തിന് അവസരമുണ്ടാകും. സ്കൂള്‍ കോഡ് യൂസര്‍നാമവും സമ്പൂര്‍ണ്ണ പാസ്‌വേര്‍ഡ് തന്നെ പാസ്‌വേര്‍ഡുമായി നല്‍കി വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത് ഒരു ദിവസം നല്‍കുന്ന ഡേറ്റ അടുത്ത ദിവസം അവര്‍ ക്ലിയര്‍ ചെയ്യുന്നതിനാല്‍ ഓരോ ദിവസവും പരിശീലനം ചെയ്യാവുന്നതാണ്. Username , Password നല്‍കിയതിന് ശേഷം Login Using Sampoorna എന്നതിന് മുന്നുള്ള ബോക്‌സില്‍ ടിക്ക് മാര്‍ക്ക് ചെയ്യണം. കഴിഞ്ഞ അധ്യയനവര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിന വിശദാംശങ്ങള്‍ ആവും പരിശീലന സൈററില്‍ ലഭ്യമാവുക
ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണ്ണയം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നതിന് സര്‍ക്കാര‍്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചല്ലോ. ഇതിനായി തയ്യാറാക്കിയ സമന്വയ എന്ന സോഫ്റ്റ്‌വെയറിന്റെ പ്രധാനാധ്യാപകര്‍ക്കും എസ് ഐ ടി സി മാര്‍ക്കുമുള്ള പരിശീലനം വിദ്യാഭ്യാസ ജില്ലാ തലങ്ങളില്‍ പൂര്‍ത്തിയാവുന്നുണ്ട്. സമ്പൂര്‍ണ്ണയില്‍ നിന്നും ലഭ്യമാകുന്ന ആറാം പ്രവര്‍ത്തിദിനത്തിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് സമന്വയില്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ ഹെല്‍പ്പ് ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭികക്കുന്നതാണ്.
Click Here for Samanwaya Help File for Headmasters
Click Here for Circular dated 10.6.2019 on Samanwaya
Click Here for Samanwaya Circular for Training
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ എയ്ഡഡ് മേഖലയിലെ അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ നിയമനാംഗീകാര പ്രക്രിയയും സർക്കാർ-എയ്ഡഡ് മേഖലകളിലെ തസ്തിക നിർണയവും പൂർണമായും ഓൺലൈനാക്കി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ 'സമന്വയ' പോര്‍ട്ടലാണ് ഇതിനു സഹായമാവുന്നത്
'സമന്വയ'യിൽ വിവിധതലങ്ങളിലെ ഫയൽ കൈമാറ്റം പൂർണമായും ഓൺലൈനാക്കിയിട്ടുണ്ട്. മാനേജർമാർക്ക് ഇനി വിദ്യാഭ്യാസ ഓഫീസുകളെ സമീപിക്കാതെതന്നെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ച അപേക്ഷകൾ, അതിൽ അംഗീകരിച്ചവ, നിരസിച്ചവ, പെന്റിംഗുള്ളവ തുടങ്ങിയ വിശദാംശങ്ങൾ ഡാഷ്‌ബോർഡിൽ ലഭ്യമാകും. അപേക്ഷകളുടെ സ്റ്റാറ്റസ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ തുടങ്ങി വിവിധ തലങ്ങളിൽ മോണിറ്റർ ചെയ്യാനും 'സമന്വയ'യിൽ സംവിധാനമുണ്ട്. ഫയലുകളുടെ ഓഡിറ്റും ഇനി ഓൺലൈനായി നടക്കും. ഇതോടെ വിദ്യാഭ്യാസ ഓഫീസർമാർക്ക് കൂടുതൽ സമയം അക്കാദമിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നീക്കിവെക്കാം.
കൈറ്റ് തന്നെ വികസിപ്പിച്ചെടുത്ത 'സമ്പൂർണ' സ്‌കൂൾ മാനേജ്‌മെന്റ് പോർട്ടൽ വഴിയാണ് നിലവിൽ 14593 സ്‌കൂളുകളുടേയും നാൽപത്തഞ്ചു ലക്ഷത്തിലധികം കുട്ടികളുടേയും 1.72 ലക്ഷം അധ്യാപകരുടേയും 21432 മറ്റു ജീവനക്കാരുടേയും വിശദാംശങ്ങൾ രേഖപ്പെടുത്തുന്നത്. സമ്പൂർണയിലെ ആറാം പ്രവൃത്തിദിന കണക്കിന്റെ നൂറുകണക്കിനു പേജുകൾ വരുന്ന പ്രിന്റൗട്ട് ഉപയോഗിച്ച് മാന്വൽ രൂപത്തിലാണ് നിലവിൽ സങ്കീർണമായ 'തസ്തിക നിർണയം' നടത്തുന്നത്. എന്നാൽ ഈ വർഷം മുതൽ സമ്പൂർണയിലെ വിവരങ്ങൾ ഉപയോഗിച്ച് സമന്വയ വഴി ഓൺലൈനായിത്തന്നെ ഇത് നടത്താൻ കഴിയും. അധികമായുണ്ടാകുന്നതും കുറയുന്നതുമായ തസ്തികകൾ, അധ്യാപക ബാങ്കിലേക്ക് പോകുന്നവരുടെ വിവരങ്ങൾ ഇതെല്ലാം ഇനി 'സമന്വയ'യിലൂടെ വളരെയെളുപ്പത്തിൽ നടക്കും
No comments:
Post a Comment