പൊതുവിദ്യാഭ്യാസവകുപ്പ് 2019-20 അദ്ധ്യയന വര്‍ഷം അദ്ധ്യാപകരെ താല്‍കാലികമായി ദിവസവേതനടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.Circular/Interview Bio Data/Score Sheet /Basis of Interview തുടങ്ങിയ വിവരങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ലഭ്യമാണ്.
Downloads
Downloads
- Appointing Teachers in Daily Wages 2019-2020 DPI Circular(Govt)
- Appointing Teachers in Daily Wages 2019-2020 DPI Circular (Aided)
- Daily Wage Interview Bio Data -Form
- Daily Wage Interview Score Sheet
- Basis of Interview for Daily Wage
- Daily Wages Appointment-Norms
ദിവസ വേതന നിയമനം മാനദണ്ഡങ്ങൾ എന്തൊക്കെ? ഇന്റർവ്യൂ ബോർഡിൽ ആരെല്ലാം?
ദിവസ വേതന നിയമനം മാനദണ്ഡങ്ങൾ സംബന്ധിച്ച് ധാരാളം സംശയങ്ങൾ വരുന്നുണ്ട്.. ആ സാഹചര്യത്തിൽ അഭിമുഖം എങ്ങനെ എന്നത് സംബന്ധിച്ച അനുബന്ധ ഉത്തരവുകൾ പോസ്റ്റു ചെയ്യുന്നു. ഇന്റർവ്യൂ ബോർഡിൽ ഇരിക്കേണ്ടവരല്ലാത്തർ ചില സ്ഥലങ്ങളിൽ കയറി ഇരിക്കുന്നത് പ്രശ്നങ്ങളും ഉണ്ടാക്കുന്നുമുണ്ട്.
ദിവസവേതനക്കാരുടെ അഭിമുഖം നടത്തുന്നതുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ അതിന്റെ മാനദണ്ഡവും പ്രൊഫോര്‍മയും അന്വേഷിച്ചു വിളിക്കുന്നുണ്ട്.. ഈ അവസരത്തില്‍ ഈ വർഷത്തെ ദിവസ വേതനക്കാരെ നിയമിക്കാൻ അനുവാദം നൽകിക്കൊണ്ടുള്ള നിയമന ഉത്തരവിൽ പറയുന്ന അനുബന്ധ ഉത്തരവിലെ (249/2002, 382/2004) മാനദണ്ഡങ്ങളും ഇന്റർവ്യൂ ബോർഡിനു പരിഗണിക്കാവുന്ന മാന ദണ്ഡങ്ങളും (അടുത്തിടെ പത്രത്തില്‍ വന്ന സര്‍ക്കാരിന്റെ മുന്നില്‍ ശുപാര്‍ശയില്‍ വന്നത്) ഉൾപ്പെടുത്തി ഒരു പ്രൊഫോര്‍മ രൂപത്തില്‍ പ്രസിദ്ധീകരീക്കുന്നു. ഇതൊരു ഒഫീഷ്യൽ പ്രൊഫോർമ അല്ല, ആവശ്യമെങ്കില്‍ ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം
- പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, കെ-ടെറ്റ് യോഗ്യത ഉള്ളവർ എന്നിവർ ഇല്ലാത്ത സാഹചര്യത്തിൽ മാത്രമെ മറ്റുള്ളവരെ പരിഗണിക്കാവൂ.
No comments:
Post a Comment