Monday, April 29, 2024

ഹരിതം ക്വിസ്സ്‌-SET-13

  

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

1.കഴിഞ്ഞ 5 വർഷമായി നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ച കേരള പോലീസ് കെ 9 ബോംബു സ്ക്വാഡിലെ ഏതു നായയാണ് അടുത്ത കാലത്ത് മരണമടഞ്ഞത്

2. വെൺമേഘം താണിറങ്ങിയതുപോലെ വെളുത്ത നിറത്തിൽ രാസമാലിന്യം പതഞ്ഞൊഴുകുന്ന ദുരവസ്ഥയിലാണ് യമുനാ നദി. പുരാണങ്ങളിൽ പരാമർ ശിക്കുന്ന ഏത് നദിയാണ് യമുനാ

3. 1963 നവംബർ 21 റോക്കറ്റുവിക്ഷേപണ ചരിത്രവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു.

4. ഓരോ പെൺകുട്ടികൾ ജനിക്കുമ്പോഴും 11 വൃക്ഷതൈകൾ നടണമെന്ന ആചാരമുള്ള രാജസ്ഥാനിലെ ഗ്രാമമേത്‌

5. നാം യക്ഷിക്കഥകളിലും മറ്റും വായിച്ചറിഞ്ഞ വാമ്പയർ വവ്വാലുകൾ (Vampire Bats) പരത്തുന്ന പ്രധാന ജന്തുജന്യരോഗം (Zoonotic Disease) ഏത്‌

6. കണ്ണിൽ കാണുന്ന ഏതു മൃഗത്തെയും ഭക്ഷിക്കുന്ന മാംസഭുക്കുകളാണല്ലോ ധ്രുവക്കരടികൾ, എന്നാൽ ഇവ ഒരിക്കലും ഒരു പെങ്ക്വിനെ
 തിന്നാറില്ല. കാരണം എന്ത്?

7. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനങ്ങളുള്ളത് ഏതു സംസ്ഥാനത്താണ്?

8. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനങ്ങളുള്ള സംസ്ഥാനം

9. സ്നേക് മാസ്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന മലയാളി? എവിടെയാണ് അദ്ദേഹത്തിന്റെ സ്വദേശം?

10. ഇന്ത്യയിൽ ഏറ്റവുമധികം ആനകളുള്ള സംസ്ഥാനം?


ANSWER

1. കല്യാണി (നിഷ) എന്ന ലാബ്രഡോർ ഇന ത്തിലുള്ള നായ. 2020-21 ൽ ഡി.ജി.പി.യുടെ എക്സലൻസ് അവാർഡിനർഹയായിട്ടുണ്ട്.

2. കാളിന്ദി

3. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചു (60 വർഷം മുൻപ്‌)

4 പിപ്പലാന്തി  ഗ്രാമം. ഓരോ മരത്തെയും സ്വന്തം സഹോദരനായിട്ടാണ് പെൺ കുട്ടികൾ കാണുന്നത്. മരം നടുക മാത്രമല്ല ജനിച്ച പെൺകുട്ടികളുടെ പേരിൽ 31000 രൂപ 20 വർഷത്തേക്ക് ഗ്രാമം നിക്ഷേപിക്കുമത്രേ

5. ലാറ്റിനമേരിക്കയിലും മറ്റും രക്തം കുടി ക്കുന്ന ഇത്തരം വാസയർ വവ്വാലുകൾ റാബീസ് പരത്തുന്നതിൽ പ്രധാനിയാണ്.

6.പെൻഗ്വിനും   ധ്രുവക്കരടിയും രണ്ടും രണ്ടു ധ്രുവങ്ങളിലാണ് വസിക്കുന്നത്. (ആർട്ടിക്കയിലും അന്റാർട്ടിക്കയിലും 

7. പശ്ചിമബംഗാൾ

8. മധ്യപ്രദേശ്‌


9..വാവ സുരേഷ്. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്തുള്ള ചെറുവയ്ക്കൽ

10.കര്‍ണാടകം



No comments:

Post a Comment