Thursday, May 23, 2024

ഹൈദരാബാദ് സർവകലാശാല-തുടര്‍ പഠനം-സാധ്യതകള്‍

 

ഹൈദരാബാദ് സർവകലാശാല

ഏകദേശം 810 ഹെക്റ്റർ വിസ്തൃതിയുള്ള ഈ കാമ്പസ് ഉന്നതവിദ്യാഭ്യാസത്തിന് ഏറ്റവും ഉചിതമായ അന്തരീക്ഷം പ്രദാനംചെയ്യുന്നു.

  • 1974 ' ൽ സ്ഥാപിതമായ ഒരു കേന്ദ്രസർവകലാശാലയാണ് ഹൈദരാബാദ് സർവകലാശാല. തെലങ്കാന സംസ്ഥാനത്തി ന്റെ തലസ്ഥാനമായ ഹൈദരാബാദിൽ, "സൈബറാബാദ് പ്രദേശത്ത്, വിവരസാങ്കേതി കവിദ്യയുടെ ആസ്ഥാനമായ ഗച്ചി ബൗളിയിൽ ഇതു സ്ഥിതിചെയ്യുന്നു.

ആഗോളാടിസ്ഥാനത്തിൽ മുൻപന്തിയിൽ

  • ഉയർന്ന നിലവാരത്തിലുള്ള അധ്യാപന പഠന പ്രക്രിയകളും ഗവേഷണവും പരസ്പരം പോഷിപ്പിക്കുന്ന വിദ്യാഭ്യാസ മാതൃകയാണ് ഹൈദരാബാദ് സർവകലാശാലയുടെ സവിശേഷത. അമ്പതോളം വിഭാഗങ്ങളിലായി ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ലളിതകല, മാനേജ്മെന്റ്, സാഹിത്യാദി മാനവിക വിഷയങ്ങൾ എന്നിവയി ൽ 400 ലേറെ അധ്യാപകരുടെ സഹായത്തോടെ 5,000 ത്തിൽ പരം വിദ്യാർഥികൾ പഠനം നട ത്തുന്നു. ഇവിടത്തെ അധ്യാപക വിദ്യാർഥി അനുപാതം ഏകദേശം 1:12 ആണെന്നത് ശ്രദ്ധേയമാണ്.

  • ഈ സ്ഥാപനത്തിനു ലഭിച്ചിട്ടുള്ള മികവുകളും അംഗീകാരങ്ങളും നിരവധിയാണ്. അടുത്തകാ ലത്ത് വന്നുചേർന്നതാണ് ശ്രേഷ്ഠസ്ഥാപനം (Institution of Eminence) എന്ന ഏറ്റവും പ്രഗൽഭ മായ അംഗീകാരം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൊതു മേഖലയിലെ 10 സ്ഥാപനങ്ങൾക്കു മാത്രം ലഭിച്ച ഈ അംഗീകാരം ആഗോളാ ടിസ്ഥാനത്തിൽ മുൻപന്തിയിലുള്ള 500 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി വളരാനുള്ള ആഹ്വാനം കൂടി യാണ്.
പ്ലസ് ടുവിന് ശേഷ മുള്ള കോഴ്സുകൾ
  • 2006 ൽ ഹൈദരാബാദ് സർവകലാശാല യിൽ ബിരുദവും ബിരു ദാനന്തരബിരുദവും സംയോജിപ്പിച്ച എം.എസ്സി. (5 വർഷ ഇന്റ ഗ്രേറ്റഡ്), എം.എ. (5 വർഷ ഇന്റഗ്രേറ്റഡ്) എന്നീ കോഴ്സുകൾ ആരംഭിക്കുകയുണ്ടായി.
  • 12-ാം ക്ലാസിൽ 60 ശതമാനം മാർക്കോടെ പാസായ വിദ്യാർഥിക ൾക്ക് ഈ കോഴ്സിന് അപേക്ഷിക്കാം. കൊച്ചിയിലും കോഴിക്കോട്ടുമടക്കം രാജ്യ ത്തെ നാല്പതോളം കേന്ദ്രങ്ങളിൽ എല്ലാവർഷ വും മെയ് - ജൂൺ മാസങ്ങളിലായി സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയി ലൂടെയാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. ഗണിതം, ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഭൂഗർഭശാസ്ത്രം, ആരോഗ്യമ നശ്ശാസ്ത്രം എന്നീ വിഷയങ്ങ ളിൽ എം.എസ്സി. ബിരുദ ത്തിനും ഹിന്ദി, ധനതത്ത്വശാസ്ത്രം, ചരിത്രം, രാഷ്ട്രതന്ത്രം, സാമൂഹ്യ ശാസ്ത്രം, നരവംശശാസ്ത്രം തുട ങ്ങിയ വിഷയങ്ങളിൽ എം.എ.ബി രുദത്തിനും പഠിക്കാം. 
  • കോഴ്സുകൾ, ഫീസ്, സ്കോളർഷിപ്പുകൾ, പ്രവേശന പരീക്ഷ എന്നിവയെക്കുറിച്ച് വിശദവിവരങ്ങൾക്ക് http://uohyd. ac.in ൽ അന്വേഷിക്കാം.
ഇന്റഗ്രേറ്റഡ് കോഴ്സുകൾ 
  • ഈ സംയോജിത (inte grated) കോഴ്സുകളിൽ ആദ്യ ത്തെ രണ്ടോ മൂന്നോ വർഷ ങ്ങൾ വിദ്യാർഥികൾ ബന്ധ പ്പെട്ട വിവിധ വിഷയങ്ങൾ പഠിക്കുന്നു.
  • പിന്നീട്ബി രുദം നേടുന്ന വിഷയമനുസരിച്ച് കൂടുതൽ ഗഹനവും ഉന്നതവുമായ പഠനം ആരംഭിക്കുന്നു. ഗവേഷണ സംബന്ധമായ പഠനങ്ങൾക്ക് പൊതുവേ ഊന്നൽ കൊടുക്കുന്നതാണ് ഇന്റഗ്രേറ്റഡ് കോഴ്സു കൾ.
  • മാസ്റ്റർ ഓഫ് ഓപ്റ്റോമെട്രി എന്ന 6 വർഷ ഇന്റഗ്രേറ്റഡ് കോഴ്സും സർവകലാശാലയിൽ നടക്കുന്നുണ്ട്. ഓപ്റ്റോമെട്രിയിലും കാഴ്ചയുടെ ശാസ്ത്രത്തിലും മികച്ച പരിശീലനം ലഭിക്കുന്ന കോഴ്സാണിത്. 
  • ഹൈദരാബാദ് സർവകലാശാലയിലെ ഇന്റഗ്രേറ്റഡ് കോഴ്സുകൾ ഉയർന്ന ഗവേഷണ വിദ്യാഭ്യാസ മേഖലകളിലേക്കും മെച്ചപ്പെട്ട ഉദ്യോഗ സാധ്യതകളിലേക്കുമുള്ള മാർഗമായി മാറിയിട്ടുണ്ട്.

No comments:

Post a Comment