Wednesday, May 22, 2024

തുടര്‍ പഠനം-സാധ്യതകള്‍-ജവഹർലാൽ നെഹ്റു സർവകലാശാല-JNU-വൈവിധ്യമാർന്ന കോഴ്സുകൾ




405 ഹെക്റ്ററോളം സ്ഥലത്ത് പരന്നുകിടക്കുന്ന ജെ.എൻ.യു. കാമ്പസിൽ ഗവേഷണത്തിനും ഇന്റർ-ഡിസിപ്ലിനറി പഠന സമ്പ്രദായത്തിനും ഏറ്റവും അനുകൂല അന്തരീക്ഷമാണുള്ളത്.

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാല 2024-25 വർഷത്തെ വിവിധ ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. നാഷനൽ ടെസ്റ്റിങ് ഏജൻസി ആണ് കമ്പ്യൂട്ടറൈസ്ഡ് പ്രവേശന പരീക്ഷ നടത്തുന്നത്.

വൈവിധ്യമാർന്ന കോഴ്സുകൾ

  • വിദേശഭാഷകളിലുള്ള ബി.എ. ഓണേഴ്സ്, എം.എ., എം.എസ്സി., എം.സി.എ., എം.ടെക്.,മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എം.ഫിൽ, പിഎച്ച്.ഡി., പി.ജി.ഡിപ്ലോമ ഇൻ ബിഗ് ഡാറ്റ അനലിറ്റിക്സ്, മറ്റു പാർട്ട്ടൈം കോഴ്സുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തിനാണിത്.
  • സ്കൂൾ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചർ ആന്റ് കൾച്ചറൽ സ്റ്റഡീസിനു കീഴിലാണ് ബി.എ. (ഓണേഴ്സ്) കോഴ്സുകൾ. ബിരുദ കോഴ്സു കൾക്കു പുറമേ വിവിധ വിദേശഭാഷകളിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകൾ പഠിക്കാനുള്ള സൗകര്യവും ഈ സ്കൂളിന്റെ കീഴിൽ ഉണ്ട്.
  • ആശയവിനിമയം സാധ്യമാക്കുന്നതിനപ്പുറം  വിവിധ സംസ്കാരങ്ങളെക്കുറിച്ച് അറിയാനും പഠി ക്കാനും ഭാഷാപഠനം സഹായകമാവുന്നു. 
  • സർവ കലാശാലയിലെ ഏറ്റവും വലിയ വിഭാഗമാണ് സ്കൂൾ ഓഫ് ലാംഗ്വേജസ്, ലിറ്ററേച്ചർ & കൾച്ചർ. സർവകലാശാലയിലെ മറ്റു വിഭാഗങ്ങൾ ബിരുദാനന്തരബിരുദ കോഴ്സുകൾ മുതൽ മാത്രമുള്ള പഠനസൗകര്യങ്ങൾ ഒരുക്കു മ്പോൾ ഭാഷാപഠനത്തിന് ഊന്നൽ നല്കി ബിരുദ കോഴ്സുകൾ മുതലുള്ള പഠനത്തിന് ഈ സ്കൂൾ അവസരം നല്കുന്നു.

എം.എ.ഇന്റഗ്രേറ്റഡ്, ബി.എ. (ഓണേഴ്സ്)

  • അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എം.എ. യാണ് ഭാഷാപഠനത്തിൽ ഈ സ്കൂൾ നല്കുന്നത്. വിജയകരമായി മൂന്നുവർഷം പൂർത്തിയാക്കിയവർക്ക് വേണമെങ്കിൽ ബി. എ. (ഓണേഴ്സ്) ഡിഗ്രി വാങ്ങി പഠനം നിർത്താം. അല്ലാത്തവർക്ക് എം. എ. പ്രോഗ്രാമിലേക്ക് തുടർന്നു പഠിക്കാം. ഈ അവസരം അറബിക്, ചൈനീസ്, ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, കൊറിയൻ, പേർഷ്യ ൻ, റഷ്യൻ, സ്പാനിഷ്, പഷ്തു എന്നീ ഭാഷകളി ൽ ഉണ്ട്. വിദേശഭാഷാ പഠനത്തിന് പൊതുവായി വേണ്ട യോഗ്യത 45 ശതമാനം മാർക്കോടുകൂടി യുള്ള പ്ലസ് ടു/തത്തുല്യ പരീക്ഷാവിജയമാണ്.
  • ഇന്റഗ്രേറ്റഡ് എം.എ. കോഴ്സിനു പുറമേ പഷ്തു ഒഴികെയുള്ള ഭാഷകളിൽ എം.ഫിൽ, പിഎച്ച്. ഡി. കോഴ്സുകളും ഇവിടെ ലഭ്യമാണ്. ബിരുദാ നന്തരബിരുദ തലം മുതലാണ് മറ്റു സ്കൂളുകളിൽ കോഴ്സുകളുള്ളത്. സ്കൂൾ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ്, സ്കൂൾ ഓഫ് സോഷ്യൽ സയൻസ് എന്നിവ ഒട്ടേറെ വിഷയങ്ങളിൽ പി.ജി., പിഎച്ച്. ഡി. കോഴ്സുകൾ നടത്തുന്നുണ്ട്.

മികച്ച അക്കാദമിക്ക് അന്തരീക്ഷം 

  • അക്കാദമിക് കോംപ്ലക്സുകളും ലൈബ്രറിയും അധ്യാപകരുടെയും വിദ്യാർഥികളുടെയും താമ സസ്ഥലങ്ങളും എല്ലാം ഒരേ കാമ്പസിൽ ആയതുകൊണ്ടുതന്നെ അധ്യാപനവും പഠനവും വെറും ക്ലാസുമുറികളിൽ മാത്രമായി ഒതുങ്ങാതെ നിര ന്തരമായ ചർച്ചകളുടെയും പരസ്പര കൂടിക്കാഴ്ചക ളിലൂടെയുമുള്ള അറിവിന്റെ പങ്കുവെക്കലിന് ഈ കാമ്പസ് വഴിയൊരുക്കുന്നു.
  • ഒമ്പതു നിലകളിലായി അനേകം പുസ്തകശേഖരമുള്ള മികച്ച ഒരു ലൈബ്രറി (ഡോ.ബി. ആർ. അംബേദ്കർ സെൻട്രൽ ലൈബ്രറി) ജെ.എൻ. യു.വിൽ ഉണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപെട്ട നിരവധി ഓൺലൈൻ ജേർണലുകളും മറ്റും ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണം അവിടെ ലഭ്യമാണ്. കൂടാതെ, വിദ്യാർഥികളുടെ വിവിധ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ധാരാളം ക്ലബുകളും സജീവമാണ്.

  • 2024-25 അക്കാദമിക് വർഷത്തേക്ക് അപേക്ഷ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി MAY 31 . പ്രവേശനപരീക്ഷ JUNE 11 മുതൽ 14 വരെയാണ്.
  • വിശദവിവരങ്ങൾക്ക് സർവകലാശാല വെ ബ്സൈറ്റ് സന്ദർശിക്കുക. https://www.jnu.ac.in/


No comments:

Post a Comment