മഹാത്മാ ഗാന്ധി ജനിച്ചതെന്നാണ്?
1869 ഒക്ടോബർ 2-
1904-ൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏതാണ്?
ഇന്ത്യൻ ഒപ്പീനിയൻ -
ഗാന്ധിജിയുടെ പ്രിയപ്പെട്ട പ്രാർഥനാഗീതം ഏതാണ്?
വൈഷ്ണവ ജൻ തോ -
“വൈഷ്ണവ ജൻ തോ” എന്ന ഗാനം രചിച്ചതാര്?
നരസിംഹ മേത്ത -
ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ എത്തിയ വർഷം?
1915 ജനുവരി 9 -
വിൻസ്റ്റൺ ചർച്ചിൽ ഗാന്ധിജിയെ വിശേഷിപ്പിച്ചതെങ്ങനെ?
അർദ്ധനഗ്നനായ ഫക്കീർ -
ഗാന്ധിജിയുടെ ഭാര്യയുടെ പേര്?
കസ്തൂർബ ഗാന്ധി -
ഗാന്ധിജിയുടെ മുഴുവൻ പേര്?
മോഹൻദാസ് കരംചന്ദ് ഗാന്ധി -
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
ഗോപാൽ കൃഷ്ണ ഗോഖലേ -
ഗാന്ധിജിയുടെ അമ്മയുടെ പേര്?
പുത്ലിബായ് -
ഗാന്ധിജി വധിക്കപ്പെട്ടത് എപ്പോഴാണ്?
1948 ജനുവരി 30 -
ഗാന്ധിജിയുടെ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
രാജ്ഘട്ട്, ന്യൂഡൽഹി -
രബീന്ദ്രനാഥ ടാഗോർ ഗാന്ധിജിയെ വിളിച്ച പേര്?
മഹാത്മാ -
ദണ്ഡിയാത്ര എത്ര ദിവസം നീണ്ടു?
24 ദിവസം -
“സത്യമാണ് എന്റെ മതം, അഹിംസയാണ് അതു സാക്ഷാത്കരിക്കാനുള്ള മാർഗം” എന്ന് പറഞ്ഞത് ആര്?
മഹാത്മാ ഗാന്ധി -
ഗുജറാത്തിൽ ഗാന്ധിജി സ്ഥാപിച്ച ആശ്രമം?
സബർമതി ആശ്രമം -
ഗാന്ധിജി ആദ്യമായി ദക്ഷിണാഫ്രിക്ക സന്ദർശിച്ച വർഷം?
1893 മേയ് 24 -
ഒക്ടോബർ 2ന് ഗാന്ധി ജയന്തിക്കൊപ്പം ആചരിക്കുന്ന ദിവസം?
ലോക അഹിംസാ ദിനം -
ഗാന്ധിജി കൊല്ലപ്പെട്ടത് എവിടെ?
ഡൽഹി, ബിർള ഹൗസ് -
ഗാന്ധിജി നിയമബിരുദം നേടിയ സ്ഥലം?
യൂണിവേഴ്സിറ്റി കോളേജ്, ലണ്ടൻ -
ഗാന്ധിജിയുടെ അവസാന ആശ്രമം എവിടെയാണ്?
സേവാഗ്രാം (വാർധ) -
ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ -
ഗാന്ധിജി മുണ്ടും മേൽമുണ്ടും മാത്രം ധരിക്കാൻ ആരംഭിച്ചത് എവിടെ?
മധുരൈ (തമിഴ്നാട്) -
നീലം കർഷകർക്കുവേണ്ടി നടത്തിയ സമരം?
ചമ്പാരൻ സമരം -
ഗാന്ധിജിയുടെ ആത്മകഥ ആദ്യമായി പ്രസിദ്ധീകരിച്ചത് എവിടെ?
നവജീവൻ മാസിക -
ഗാന്ധിജിയുടെ അവസാന വാക്കുകൾ?
ഹേ റാം -
ഒക്ടോബർ 2ന് ജനിച്ച മറ്റൊരു നേതാവ്?
ലാൽ ബഹാദൂർ ശാസ്ത്രി -
സ്വതന്ത്ര ഇന്ത്യയിലെ സ്റ്റാമ്പിൽ ആദ്യം അച്ചടിച്ച ഇന്ത്യക്കാരൻ?
മഹാത്മാ ഗാന്ധി -
“കേരള ഗാന്ധി” എന്നറിയപ്പെടുന്നത് ആര്?
കെ. കേളപ്പൻ -
“ആഫ്രിക്കൻ ഗാന്ധി” എന്നറിയപ്പെടുന്നത് ആര്?
നെൽസൺ മണ്ടേല -
“I Follow the Mahatma” എന്ന ഗ്രന്ഥം രചിച്ചത് ആര്?
കെ. എം. മുൻഷി -
“Life of Mahatma Gandhi” എന്ന പുസ്തകം എഴുതിയത് ആര്?
ലൂയിസ് ഫിഷർ -
“Waiting for the Mahatma” എഴുതിയത് ആര്?
ആർ. കെ. നാരായൺ -
“In Search of Gandhi” എഴുതിയത് ആര്?
റിച്ചാർഡ് ആറ്റൻബറോ -
ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത സിനിമ?
ഗാന്ധി -
“ഗാന്ധി” സിനിമയിൽ ഗാന്ധിജിയായി അഭിനയിച്ചത് ആര്?
ബെൻ കിങ്സ്ലി -
“ഗാന്ധി” സിനിമയിലെ വസ്ത്രാലങ്കാരത്തിന് ഓസ്കർ നേടിയതാര്?
ഭാനു അതയ്യ -
ഒക്ടോബർ 2 രാജ്യാന്തര അഹിംസാദിനമായി പ്രഖ്യാപിച്ചത് ഏത് സംഘടന?
ഐക്യരാഷ്ട്ര സംഘടന -
ഗാന്ധിജി വധിക്കപ്പെട്ടപ്പോൾ പ്രായം എത്ര?
78 -
“ആധുനികകാലത്തെ അത്ഭുതസംഭവം” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്ത്?
ക്ഷേത്രപ്രവേശന വിളംബരം -
“നമ്മുടെ ജീവിതത്തിൽ നിന്ന് വെളിച്ചം അണഞ്ഞുപോയിരിക്കുന്നു” എന്ന് പറഞ്ഞത് ആര്?
ജവാഹർലാൽ നെഹ്റു -
“ഇതുപോലൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരും തലമുറകൾ വിശ്വസിക്കാൻ പ്രയാസമാകും” എന്ന് പറഞ്ഞത് ആര്?
ആൽബർട്ട് ഐൻസ്റ്റീൻ

