പൊതുവിജ്ഞാനം ക്വിസ്-36-F-14
-
'വിഷങ്ങളിലെ രാജാവ്' എന്നും 'രാജാക്കന്മാരുടെ വിഷം' എന്നും അറിയപ്പെടുന്ന മൂലകം?
ആഴ്സനിക് -
കിങ് ആർതറിന്റെ വാളിന്റെ പേര് എന്താണ്?
എക്സ്കാലിബർ -
കാരം ബോർഡുകളിൽ പോളിഷ് ആയി ഉപയോഗിക്കുന്ന വെളുത്ത പൊടി എന്താണ്?
ബോറിക് പൗഡർ -
ഫ്രാൻസും ഇംഗ്ലണ്ടും തമ്മിൽ നടന്ന '100 വർഷത്തെ യുദ്ധം' എത്ര വർഷം നീണ്ടുനിന്നു?
116 വർഷം -
എന്താണ് Chionophobia?
മഞ്ഞിനോടുള്ള പേടി -
വിമാനങ്ങളിൽ ഉപയോഗിക്കുന്ന 'ബ്ലാക്ക് ബോക്സി'ന്റെ നിറം എന്താണ്?
ഓറഞ്ച് -
'അലക്സാണ്ടറുടെ താടി' (Alexander's Beard) എന്ന ഇംഗ്ലീഷ് ശൈലിയുടെ അർഥം?
താടിയേയില്ല -
1779-ൽ ഹവായിയിലെ ആദിവാസികൾ കൊലപ്പെടുത്തിയ പ്രശസ്ത പര്യവേക്ഷകൻ ആര്?
ക്യാപ്റ്റൻ ജെയിംസ് കുക്ക് -
ഒരു രാജ്യത്തിന്റെ ദേശീയ പതാകയിൽ അൻപത് നക്ഷത്രങ്ങളുണ്ട്. ഏതാണാ രാജ്യം?
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (USA) -
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരം ഏത്?
ലാ പാസ് (ബൊളീവിയ) -
തിംബുക്തു ഏതു രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
മാലി -
അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
അലാസ്ക -
മഴവില്ലിന്റെ മധ്യത്തിലെ നിറമേത്?
പച്ച -
Citrullus vulgaris എന്താണ്?
തണ്ണിമത്തൻ -
ഒളിംപിക് മെഡൽ നദിയിൽ വലിച്ചെറിഞ്ഞ പ്രശസ്ത അമേരിക്കൻ ബോക്സർ ആര്?
മുഹമ്മദ് അലി -
ലോകത്തിലെ ഏറ്റവും ചെറിയ പക്ഷി ഏത്?
ബി ഹമ്മിങ്ബേഡ് -
1 മുതൽ 10 വരെ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
2520 -
'ആയിരത്തൊന്നു രാവുകൾ' കഥ പറയുന്നത് ആര്?
ഷെഹറസാദ് -
എസ്കേപ്പ് ആക്റ്റുകളിലൂടെ പ്രശസ്തനായ ഹംഗേറിയൻ-അമേരിക്കൻ മാന്ത്രികൻ ആര്?
ഹാരി ഹൂഡിനി -
റോവാൻ അറ്റ്കിൻസണും റിച്ചാർഡ് കർട്ടിസും ചേർന്ന് സൃഷ്ടിച്ച തമാശ കഥാപാത്രം?
മിസ്റ്റർ ബീൻ -
മനുഷ്യശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള വസ്തു ഏത്?
പല്ലിന്റെ ഇനാമൽ -
കണ്ണ് ദാനം ചെയ്യുമ്പോൾ ഏത് ഭാഗമാണ് ഐ ബാങ്കിൽ സൂക്ഷിക്കുന്നത്?
കോർണിയ -
സെമിത്തേരിയിൽ നിന്ന് ഒരിക്കൽ മോഷണം പോയ പ്രശസ്ത സിനിമാതാരം ആര്?
ചാർലി ചാപ്ലിൻ -
'La Tomatina' എന്ന തക്കാളി ഉത്സവത്തിന് പേരുകേട്ട രാജ്യം ഏത്?
സ്പെയിൻ -
കാണ്ടാമൃഗത്തിന്റെ കൊമ്പ് ഏത് പ്രോട്ടീൻ കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്?
കെരാറ്റിൻ -
'ടോം & ജെറി'യിലെ ടോമിന്റെ ആദ്യത്തെ പേര് എന്തായിരുന്നു?
ജാസ്പർ -
മുങ്ങകളുടെ കൂട്ടത്തിന് ഇംഗ്ലീഷിൽ പറയുന്ന പേര് എന്ത്?
പാർലമെന്റ് -
മുട്ടയിടുകയും കുഞ്ഞുങ്ങളെ പാലൂട്ടുകയും ചെയ്യുന്ന സസ്തനികൾ ഏതൊക്കെയാണ്?
പ്ലാറ്റിപ്പസ്, എക്കിഡ്ന -
ഫയർ ഫോക്സ് എന്ന ജീവി ഏത്?
റെഡ് പാണ്ട -
കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പ് ഏത്?
രാജവെമ്പാല -
പിന്നിലേക്കു പറക്കാൻ കഴിവുള്ള പക്ഷി ഏത്?
ഹമ്മിങ്ബേഡ് -
പാറ്റക്കുഞ്ഞിനും വനദേവതയ്ക്കും ഇംഗ്ലീഷിൽ ഒരേ പേര് എന്ത്?
Nymph -
ദേശീയ പതാകയിൽ AK-47 തോക്കിന്റെ ചിത്രം ഉള്ള ആഫ്രിക്കൻ രാജ്യം ഏത്?
മൊസാംബിക് -
ബെയ്ജിങ്, സോൾ, ടോക്കിയോ എന്നീ പേരുകളുടെ അർഥം എന്ത്?
തലസ്ഥാനം -
അക്ഷരമാലാക്രമത്തിൽ നോക്കിയാൽ ലോകത്ത് ഏറ്റവും അവസാനം വരുന്ന രാജ്യം ഏത്?
സിംബാബ്വെ -
'ബ്ലൂ ഹൗസ്' ഏതു രാഷ്ട്രത്തലവന്റെ ഔദ്യോഗിക വസതിയാണ്?
ദക്ഷിണ കൊറിയയുടെ -
ലണ്ടനിലെ ഹൗസസ് ഓഫ് പാർലമെന്റിലെ ക്ലോക്ക് ടവറിലെ ക്ലോക്കിന്റെ പേര് എന്താണ്?
ബിഗ് ബെൻ -
am എന്ന ചുരുക്കത്തിന്റെ പൂർണരൂപം എന്ത്?
Ante meridiem -
വിവാഹം കഴിക്കാത്ത സ്ത്രീയെ എന്ത് വിളിക്കും?
Spinster -
ഒരു സംഖ്യയുടെ ഇംഗ്ലീഷ് പേരിൽ അത്രതന്നെ അക്ഷരങ്ങളുള്ള സംഖ്യ ഏത്?
FOUR

