ബാലസാഹിത്യം-GK QUIZ-35-FE 7
-
ഒരു രാജാവിന്റെ മക്കളെ വിവേകശാലികളാക്കാൻ വിഷ്ണുശർമൻ പറഞ്ഞ കഥകളുടെ സമാഹാരം ഏത്?
പഞ്ചതന്ത്രം -
പണ്ടത്തെ ഗ്രീസിലെ ഒരു അടിമ രചിച്ച ജന്തുകഥകൾ ലോകമെമ്പാടും പ്രശസ്തമാണ്. ഏതാണ് ആ കൃതി?
ഈസോപ്പുകഥകൾ -
ബുദ്ധന്റെ മുൻജന്മങ്ങളിലെ കഥകൾ ഉൾക്കൊള്ളുന്ന കഥാസമാഹാരം ഏത്?
ജാതകകഥകൾ -
'കഥകളുടെ പുഴകൾ ചേർന്ന സമുദ്രം' എന്ന അർത്ഥമുള്ള സംസ്കൃതകൃതി ഏത്?
കഥാസരിത് സാഗരം -
'ആലിസ് ഇൻ വണ്ടർലാൻഡ്' എന്ന ബാലസാഹിത്യകൃതിയുടെ രചയിതാവ്?
ലൂയിസ് കാരൾ -
'ഒലിവർ ട്വിസ്റ്റ്' ആരുടെ കൃതിയാണ്?
ചാൾസ് ഡിക്കൻസ് -
Travels into Several Remote Nations of the World എന്ന കൃതി ഏതു പേരിലാണ് നമുക്ക് പരിചയം?
ഗള്ളിവേഴ്സ് ട്രാവൽസ് -
'ലില്ലിപ്പുട്ടി'ന്റെ സ്രഷ്ടാവ് ആര്?
ജൊനാതൻ സ്വിഫ്റ്റ് -
'റിപ്പ് വാൻ വിങ്കിൾ' എന്ന കഥ രചിച്ചതാര്?
വാഷിങ്ടൺ ഇർവിങ് -
ദേശാടനക്കിളിയുടെയും രാജകുമാരന്റെ പ്രതിമയുടെയും സൗഹൃദം വിഷയമാക്കിയ ഓസ്കർ വൈൽഡിന്റെ കഥ?
ദ് ഹാപ്പി പ്രിൻസ് -
'ജുമാൻജി' രചിച്ചതാര്?
ക്രിസ് വാൻ അൽസ്ബർഗ് -
ടോം സോയറിന്റെ സാഹസങ്ങൾ പറയുന്ന നോവൽ?
ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയർ -
പീറ്റർ പാനിന്റെ സ്രഷ്ടാവ് ആര്?
ജെ.എം. ബാരി -
'ദി അഡ്വഞ്ചേഴ്സ് ഓഫ് റോബിൻ ഹുഡ്' രചിച്ചതാര്?
റോജർ ലാൻസിൻ ഗ്രീൻ -
"ദ് ലിറ്റിൽ മെർമെയ്ഡ്" രചിച്ചതാര്?
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ -
'ദ് വണ്ടർഫുൾ വിസാർഡ് ഓഫ് ഓസ്' എന്ന നോവൽ രചിച്ചതാര്?
ലീമൻ ഫ്രാങ്ക് ബോം -
യജമാനനെ രാജകുമാരനാക്കി മാറ്റുന്ന സൂത്രക്കാരൻ പൂച്ചയുടെ കഥ?
പുസ് ഇൻ ബുട്ട്സ് -
ജോഹന്ന ലൂയിസ് സ്പൈറി എഴുതിയ ബാലസാഹിത്യ നോവൽ?
ഹൈദി -
'വിന്നി-ദ്-പൂ'വിന്റെ രചയിതാവ്?
എ.എ. മിൽൻ -
'ജംഗിൾ ബുക്ക്' എഴുതിയതാര്?
റുഡ്യാഡ് കിപ്ലിങ് -
രണ്ട് വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്ന ബില്ലി കോൾമാന്റെ കഥ പറയുന്ന നോവൽ?
വേർ ദ് റെഡ് ഫേൺ ഗ്രോസ് -
'ദ് ടിൻഡർ ബോക്സ്' എന്ന കഥ രചിച്ചതാര്?
ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ -
'ദി അഡ്വഞ്ചേഴ്സ് ഓഫ് പിനോക്യോ'യുടെ സ്രഷ്ടാവ്?
കാർലോ കൊളോഡി -
മോറിസ് സെൻഡക്ക് രചിച്ച 338 വാക്കുകൾ മാത്രമുള്ള കഥ ഏത്?
വേർ ദ് വൈൽഡ് തിങ്സ് ആർ -
'ജയിംസ് ആൻഡ് ദ് ജയന്റ് പീച്ച്' ആരുടെ നോവലാണ്?
റൊവാൾഡ് ഡാൽ -
1877-ൽ പ്രസിദ്ധീകരിച്ച, കറുത്ത കുതിരയെ കേന്ദ്രകഥാപാത്രമാക്കിയ നോവൽ?
ബ്ലാക്ക് ബ്യൂട്ടി -
ഹാരി പോട്ടറിന്റെ സ്രഷ്ടാവ്?
ജെ.കെ. റോളിങ് -
'ദ് ടെയ്ൽ ഓഫ് പീറ്റർ റാബിറ്റ്' രചിച്ചതാര്?
ബിയാട്രിക്സ് പോട്ടർ -
ജിം ഹോക്കിൻസ് എന്ന കുട്ടിയുടെ സാഹസങ്ങൾ പറയുന്ന നോവൽ?
ട്രഷർ ഐലൻഡ് -
'ദ് സ്റ്റോറി ഓഫ് ഡോക്ടർ ഡൂലിറ്റിൽ' ആരുടെ കൃതിയാണ്?
ഹ്യൂ ലോഫ്റ്റിങ് -
ജെറോണിമോ സ്റ്റിൽട്ടൺ പരമ്പരയുടെ സ്രഷ്ടാവ്?
എലിസബെത്ത ഡാമി -
'ഡയറി ഓഫ് എ വിംപി കിഡ്' പുസ്തകപരമ്പരയുടെ സ്രഷ്ടാവ്?
ജെഫ് കിന്നി -
'മാണിക്യക്കല്ല്' എന്ന ഫാന്റസി നോവൽ രചിച്ചതാര്?
എം.ടി. വാസുദേവൻ നായർ -
'സ്റ്റുവാർട്ട് ലിറ്റിൽ'ന്റെ സ്രഷ്ടാവ്?
ഇ.ബി. വൈറ്റ് -
ബി.എഫ്.ജി എന്ന നോവൽ രചിച്ചതാര്? അതിന്റെ പൂർണരൂപം എന്ത്?
റൊവാൾഡ് ഡാൽ – ബിഗ് ഫ്രണ്ട്ലി ജയന്റ്

