ഇംഗ്ലീഷ് ഭാഷ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾ അറിയാം
If you prick us, do we not bleed? if you tickle us, do we not laugh? if you poison us, do we not die? and if you wrong us, shall we not revenge?
-The Merchant of Venice, William Shakespeare
അന്റോണിയോയുടെ സുഹൃത്തായ ബസാനി യോയ്ണ്ണുവേണ്ടി മൂവായിരം ഡക്കറ്റുകരം ഷൈലോ ക്കിൽനിന്ന് കടംവാങ്ങുന്നു. തന്റെ കപ്പലുകരം തിരികെ വന്നാൽ പണം നൽകാമെന്ന് അന്റോ ണിയോ ഉറപ്പുനൽകുന്നു, എന്നാൽ, ഇതിനുമുൻ പ് അന്റോണിയോ പലതവണ ഷൈലോക്കിനെ പരസ്യമായി അപമാനിച്ചിട്ടുണ്ട്. അതുകൊണ്ട് അന്റോണിയോയോട് ഷൈലോക്കിന് കടുത്ത പകയുണ്ടായിരുന്നു.
ഈ പകകാരണം പലിശയ്ക്ക് പകരം, പറഞ്ഞസമ യത്ത് പണം നൽകിയില്ലെങ്കിൽ അന്റോണിയോയു ടെ ശരീരത്തിൽനിന്ന് ഒരു പൗണ്ട് മാംസം മുറിച്ചെടു ക്കും എന്ന വിചിത്രമായ കരാറിലാണ് ഷൈലോക്ക് ഒപ്പിടുവിക്കുന്നത്.
അന്റോണിയോയുടെ കപ്പലുകരം കടലിൽ തകർ ന്നു എന്ന വാർത്ത പരന്നതോടെ, ഷൈലോക്ക് തന്റെ കരാർ നടപ്പാകുമെന്ന് ഉറപ്പിച്ചു. അന്റോണി യോയുടെ സുഹൃത്തുക്കരം ഷൈലോക്കിനെ പരിഹ സിക്കുമ്പോരം അദ്ദേഹം നടത്തുന്ന മാറുപടിയാണ് ഈ വിഖ്യാത വരികാം. ഈ വരികളിൽ കാണുന്ന ക്വസ്റ്റ്യൻ ടാഗുകൾ അവയെ വ്യത്യസ്തവും മിഴിവേറി യതുമാക്കുന്നു.
In the world of communication, sometimes the smallest additions carry the most weight. Question
tags are those short phrases added to the end of a statement to turn it into a question or to seek confirmation. They act as 'social lubricant' to our vocabulary - they build rapport, clarify instructions, and ensure everyone is on the same page.
The Small Hooks with Big Impact!
The golden rule of question tags is simple: Opposites attract.
If the sentence is Positive, the tag must be Negative. If the sentence is Negative, the tag must be Positive.
Auxiliary Verb: Using the same helping verb (is, are, can, will, do).
Subject Pronoun: Using the pronoun that matches the subject (he, she, it, they).
TO BE VERBS (AM, IS, ARE, WAS, WERE)
ഈ ക്രിയകാരം വാചകത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു പോസിറ്റീവ് വാചകത്തിന് നെഗറ്റീവ് ടാഗ് നൽകണം.
- The manager is in his cabin, isn't he?
- The files are updated, aren't they?
- The candidate was nervous, wasn't he/she?
- They were not informed about the change, were they?
MODAL AUXILIARIES
(CAN, WILL, SHOULD, COULD)
സാധ്യതകളെയും കടമകളെയും സൂചിപ്പിക്കാൻ ഇവ ഉപയോഗിക്കുന്നു
- You can handle this project, can't you?
- We should start the meeting now, shouldn't we?
- He won't resign from the post, will he?
- They could reach here on time, couldn't they?
THE ‘AM I’ EXCEPTION
ഞാൻ (I) എന്ന കർത്താവിനോടൊപ്പം ‘Am’ വരുമ്പോൾ ടാഗ് മാറും.
- I am eligible for this promotion, aren't I?
- I am the lead designer for this task, aren't I?
- I am not late for the interview, am I?
- I am helping you with the report, aren't I?
COMMANDS AND REQUESTS (IMPERATIVES)
ആജ്ഞകർക്കും അപേക്ഷകർക്കും സാധാരണ മായി ‘Will you?’ ആണ് ഉപയോഗിക്കുന്നത്.
- Submit the report by evening, will you?
- Don't forget to lock the office, will you?
- Please pass me the file, will you?
- Keep the volume down, will you?
ഈ വാക്കുകൾ ഒരു വാചകത്തിൽ ഏകവചനമായി (Singular) കണക്കാക്കപ്പെടുമെങ്കിലും ഇവയുടെ ക്വസ്റ്റൻ ടാഗിൽ എപ്പോഴും ‘They’ എന്ന ബഹുവചനമാണ് ഉപയോഗിക്കേണ്ടത്.
- Somebody is calling, aren't they?
- Someone has stolen my pen, haven't they?
- Nobody attended the seminar, did they? (Nobody is negative, so the tag is positive.)
- None of the plans worked, did they?
SUGGESTIONS AND PERMISSIONS:
THE ‘LET’ RULE
Let us (Let’s), Let me.
Let us ഉപയോഗിക്കുമ്പോൾ അതൊരു നിർദ്ദേശമാണ്. എന്നാൽ, Let me എന്നത് ഒരു അനുവാദം ചോദിക്കലാണ്. ഇവയുടെ ടാഗുകൾ വ്യത്യസ്തമാണ്.
- Let us (Let’s): Always uses ‘shall we?’
Let's start the discussion, shall we?
- Let me/Let him/Let them: Usually uses ‘will you?’
Let me go now, will you? Let him stay here, will you?
‘HIDDEN NEGATIVES’: SEMI-NEGATIVE WORDS
ഈ വാക്കുകൾ പോസിറ്റീവാണെന്ന് തോന്നുമെങ്കിലും ഇവയുടെ അർഥം നെഗറ്റീവാണ്. അതുകൊണ്ട് ഇവയ്ക്കുശേഷം വരുന്ന ടാഗ് എപ്പോഴും പോസിറ്റീവ് ആയിരിക്കണം.
Little Vs A Little
Little means almost none (Negative), while A Little means a small amount (Positive).
Little (Negative Meaning)
- We have little information about the new merger, have we?
- There was little improvement in his performance, was there?
A Little (Positive Meaning)
- You have a little time to spare, haven't you?
- She gave a little salt to the neighbour, didn't she?
The Countable:
Few Vs A Few
Few means almost zero (Negative), while 'A Few' means some (Positive).
Few (Negative Meaning)
- Few candidates passed the rigorous test, did they?
- Few people can keep a secret, can they?
A Few (Positive Meaning)
- A few members attended the webinar, didn't they?
- He has a few friends in London, hasn't he?
The Frequency Group:
Hardly, Scarcely, Barely
Hardly
- He hardly ever finishes his tasks on time, does he?
- You hardly know the new CEO, do you?
Scarcely
- There is scarcely any fuel left in the car, is there?
- They had scarcely started when it rained, had they?
Barely
- The water was barely enough for the trip, was it?
- She barely managed to catch the train, did she?
Seldom
- The company seldom recruits freshers, does it?
- Great leaders seldom complain, do they?
Rarely
- It rarely snows in this part of the country, does it?
- Mistakes of this nature rarely occur, do they?
The Absolute Negative:
Never
- 'Never' is the strongest negative in this group, requiring a clear positive tag.
- You never submitted the hard copy, did you?
- A true professional never gives up, does he/she?

