1. ഇന്ത്യയിലെ 99-ാമത് റാംസർ സൈറ്റായി പ്രഖ്യാപിക്കപ്പെട്ട ശേഖാ ജീൽ പക്ഷിസങ്കേതം ഏതു സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
ഉത്തരം: ഉത്തർപ്രദേശ്
2. ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവി ആര്?
ഉത്തരം: കൃഷ്ണ സ്വാമിനാഥൻ
3. സ്വതന്ത്ര ഇന്ത്യയുടെ എത്രാമത്തെ സെൻസസ് ആണ് 2026-2027 ലെ സെൻസസ്?
ഉത്തരം: എട്ടാമത്
4. കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി ആര്?
ഉത്തരം: എൻ. ഷംസുദ്ദീൻ
5. പുതുച്ചേരിയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ആര്?
ഉത്തരം: എൻ. രംഗസാമി
6. ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ് സ്വന്തമാക്കിയ ക്രിക്കറ്റർ ആര്?
ഉത്തരം: കെ.എൽ. രാഹുൽ
7. കാൻ ചലച്ചിത്ര മേളയിലെ ‘കാൻ ക്ലാസിക്സ്’ വിഭാഗത്തിൽ പ്രദർശിപ്പിച്ച ആദ്യ മലയാള ചിത്രം ഏത്?
ഉത്തരം: അമ്മ അറിയാൻ
8. കേരളത്തിൽ നിർമാണം ആരംഭിച്ച ഏറ്റവും നീളമേറിയ ഇരട്ട തുരങ്കപാത ഏതാണ്?
ഉത്തരം: ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കം
9. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച സൈനികനീക്കത്തിന് അമേരിക്ക നൽകിയ പേരെന്ത്?
ഉത്തരം: ഓപ്പറേഷൻ എപ്പിക് ഫ്യൂറി
10. ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തി ആര്?
ഉത്തരം: നരേന്ദ്ര മോദി
11. ലോകത്തെ ആദ്യ ‘ഒപ്റ്റോസാർ’ ഉപഗ്രഹത്തിന്റെ പേര് എന്താണ്?
ഉത്തരം: മിഷൻ ദൃഷ്ടി
12. 1936-ൽ അന്തരിച്ച ഏത് സ്പാനിഷ് കവിയുടെ അപ്രകാശിത കവിതയാണ് ഈയിടെ കണ്ടെത്തിയത്?
ഉത്തരം: ഫെഡറിക്കോ ഗാർസിയ ലോർക്ക
13. ഈയിടെ അന്തരിച്ച ഡെസ്മണ്ട് മോറിസ് ഏതു മേഖലകളിൽ പ്രസിദ്ധനായിരുന്നു?
ഉത്തരം: ജന്തുശാസ്ത്രജ്ഞൻ, എഴുത്തുകാരൻ
14. ഇസ്രയേൽ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന്റെ പുതിയ മേധാവി ആര്?
ഉത്തരം: റോമൻ ഗോഫ്മാൻ
15. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ഗറില ഏതാണ്?
ഉത്തരം: ഫാറ്റു
16. ഐ.എം.എഫിന്റെ വേൾഡ് ഇക്കണോമിക് ഔട്ട്ലുക് റാങ്കിങ് പ്രകാരം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര?
ഉത്തരം: ആറ്
17. മുൻ കരസേനാമേധാവി മനോജ് നരവണെ രചിച്ച പുതിയ പുസ്തകം ഏത്?
ഉത്തരം: The Curious and the Classified: Myths and Memories – Unearthing Military History
18. ചെർണോബിൽ ആണവദുരന്തത്തിന്റെ എത്രാമത് വാർഷികമാണ് 2026 ഏപ്രിൽ 26-ന് കടന്നുപോയത്?
ഉത്തരം: നാല്പതാമത്
19. അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ വികസിപ്പിച്ച ആൽഗേ ട്രീ ആദ്യമായി ഇന്ത്യയിൽ എവിടെയാണ് സ്ഥാപിച്ചത്?
ഉത്തരം: ഭോപ്പാൽ
20. കേരളത്തിന്റെ 13-ാം മുഖ്യ പ്രതിപക്ഷ നേതാവ് ആര്?
ഉത്തരം: വി.ഡി. സതീശൻ
21. ഇന്ത്യയിലെ ആദ്യ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ബാരിയർലെസ് ടോൾ സംവിധാനം ആരംഭിച്ച സംസ്ഥാനം ഏത്?
ഉത്തരം: ഗുജറാത്ത്
22. ഇന്ത്യയിലെ ആദ്യ വാണിജ്യ ജലവിമാന സർവീസ് ആരംഭിക്കുന്നത് എവിടെയാണ്?
ഉത്തരം: ലക്ഷദ്വീപ്
23. ഇന്ത്യയിലെ ആദ്യ ഹരിത മെഥനോൾ പ്ലാന്റ് എവിടെയാണ് സ്ഥാപിക്കുന്നത്?
ഉത്തരം: ഗുജറാത്തിലെ കണ്ടലയിൽ
24. ഇന്ത്യയുടെ പതിനെട്ടാം റെയിൽവേ സോണിന്റെ ആസ്ഥാനം എവിടെയാണ്?
ഉത്തരം: വിശാഖപട്ടണം
25. 2026-ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗികഗാനം ഏതാണ്?
ഉത്തരം: Dan Dai
26. അടുത്തിടെ ഇൻഡോ-പസിഫിക് ഓഷ്യൻസ് ഇന്നീഷ്യേറ്റീവിൽ അംഗമായ രാജ്യം ഏത്?
ഉത്തരം: വിയറ്റ്നാം
27. ‘A Woman Never Stops Fighting’ എന്ന ഓർമക്കുറിപ്പ് എഴുതിയത് ആര്?
ഉത്തരം: നർഗീസ് മുഹമ്മദി
28. ചൈന അടുത്തിടെ അരുണാചൽ പ്രദേശിന് നൽകിയ പേര് എന്താണ്?
ഉത്തരം: Zangnan
29. ‘ലഡാക്കിലെ സിംഹം’ എന്നറിയപ്പെട്ട കാർഗിൽ യുദ്ധനായകൻ ആര്?
ഉത്തരം: കേണൽ സോനം വാങ്ചുക്
30. ഏത് ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവിന്റെ ഇരുനൂറാം ജന്മവാർഷിക ആഘോഷങ്ങൾക്കാണ് 2026 ഏപ്രിൽ 11-ന് തുടക്കം കുറിച്ചത്?
ഉത്തരം: മഹാത്മാ ജ്യോതിബാ ഫുലെ

