Saturday, April 13, 2019

അധ്യാപകര്‍ക്ക് അവധിക്കാല ഐ.ടി. പരിശീലനം


ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 16 വരെ

                             

Click here to apply


User Guide Down load                                                                                                     
കേരള ഇന്ഫ്രാസ്ട്രക്ചര് ആന്ഡ് ടെക്‌നോളജി ഫോര് എഡ്യൂക്കേഷന്റെ (കൈറ്റ്)  നേതൃത്വത്തില് സ്‌കൂള് അധ്യാപകര്ക്കായി നാല് ദിവസത്തെ പ്രത്യേക ഐ.ടി പരിശീലനം നല്കുന്നു.  3,500 ഓളം പരിശീലകരുടെ സേവനം പ്രയോജനപ്പെടുത്തി വിവിധ ജില്ലകളിലെ 1,500 പരിശീലന കേന്ദ്രങ്ങളില് ഒരേ സമയം 37,500 ഓളം അധ്യാപകര്ക്ക്  പരിശീലനം നല്കും. ഏപ്രില് 26 ന് ആരംഭിക്കുന്ന പരിശീലനങ്ങള് മെയ് അവസാനവാരം വരെ നീണ്ടുനില്ക്കും.  ഏപ്രില് 16 നകം അധ്യാപകര് രജിസ്റ്റര് ചെയ്യണം.  

കാഴ്ച്ചപരിമിതിയുള്ള അധ്യാപകര്ക്ക് പ്രത്യേക സോഫ്‌റ്റ്വെയര് അധിഷ്ഠിതമാക്കിയുള്ള ഐ.സി.ടി പരിശീലനവും ഒരുക്കിയിട്ടുണ്ട്. പരിശീലനത്തില് പങ്കെടുക്കുന്ന അധ്യാപകര്ക്ക്  താല്പര്യമുള്ള കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‌ലൈന് സംവിധാനം കൈറ്റ് വെബ്‌സൈറ്റിലെ  https://kite.kerala.gov.in/KIT ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റം 2019 വിഭാഗത്തില് ലഭ്യമാണ്.  ഈ സംവിധാനം വഴി അധ്യാപകര്ക്ക്  ഏത് ജില്ലയിലും പരിശീലനത്തില് പങ്കെടുക്കാം. ഓരോ ബാച്ചിലെയും നിശ്ചിത എണ്ണത്തില് ആദ്യം രജിസ്റ്റര് ചെയ്യുന്നവര്ക്ക്  അവസരം നല്കും.

No comments:

Post a Comment