Friday, April 26, 2019

school wiki




കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന 
ഒരു വിജ്ഞാനകോശമാണ് സ്കൂൾ വിക്കി.
Website

സംസ്ഥാനത്തെ എല്ലാ സ്കൂളുകള്‍ക്കുമായി It@school കസ്റ്റമൈസ് ചെയ്തെടുത്ത വിക്കിപീഡിയ ആണ് സ്കൂള്‍ വിക്കി. എല്ലാ സ്കൂളുകള്‍ക്കുമായിട്ടുള്ള ഒരു ‍ഡാറ്റാബേസ് ആണ് സ്കൂള്‍ വിക്കി എന്നു പറയാം. സ്കൂളുകള്‍ക്ക് പരസ്പരം വിവരങ്ങള്‍ കൈമാറാനും ശേഖരിച്ചു വെക്കാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാം. ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്കൂളുകള്‍ക്ക് അവരുടെ സ്കൂളിലെ പ്രവര്‍ത്തനങ്ങളും മറ്റും അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും. സ്കൂളുകള്‍ക്ക് അവയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ , പ്രവര്‍ത്തനങ്ങള്‍, പ്രവര്‍ത്തനകലണ്ടര്‍ വീഡിയോ, ഫോട്ടോകള്‍, സ്കൂള്‍ പത്രം എന്നിവയൊക്കെ അപ്‌ലോഡ് ചെയ്യാം.സ്കൂള്‍വിക്കിയില്‍ എന്തോക്കെ ചെയ്യണമെന്നു നോക്കാം. ഏതാനും സ്റ്റെപ്പുകള്‍ താഴെ കൊടുത്തിരിക്കുന്നു
  1. വെബ്സൈറ്റിലേക്ക് പ്രവേശിക്കുക
  2. അംഗത്വമെടുക്കുക
  3. പ്രവേശിക്കുക
  4. തിരുത്തുക
കേരളത്തിലെ വിവിധ സ്കൂളുകളുടെ വിക്കി സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ചെയ്യേണ്ടത് 
ഹോം പേജിന്റെ ഇടതു വശത്തു കാണുന്ന വിദ്യാലങ്ങള്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് റവന്യൂ ജില്ല -> ഉപജില്ല -‍> സ്കൂള്‍ എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക
ഈ ക്രമത്തില്‍ വിവിധ സ്കൂളുകളുടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
സ്കൂള്‍ വിക്കിയില്‍ അംഗത്വമെടുക്കാന്‍ ചെയ്യേണ്ടത്
സ്കൂള്‍ വിക്കി വെബ്സൈറ്റില്‍ പ്രവേശിക്കുക http://schoolwiki.in/ . പേജിന്റെ വലതുവശത്ത് മുകളില്‍ കാണുന്ന അംഗത്വമെടുക്കുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ കാണുന്ന കാര്യങ്ങള്‍ പൂരിപ്പിക്കാനുള്ള പേജ് തുറന്നു വരുന്നതാണ്
  1.  
  2.  
  3.  
  4. താങ്കളുടെ യഥാർത്ഥ പേര്‌ നൽകണമെന്നു നിർബന്ധമില്ല. എന്നാൽ അങ്ങനെ ചെയ്താൽ താങ്കളുടെ സംഭാവനകൾ ആ പേരിൽ അംഗീകരിക്കപ്പെടുന്നതാണ്.
  5. To protect the wiki against automated account creation, we kindly ask you to solve the following CAPTCHA: 
  6. I am not a robot (ഇവിടെ ടിക്ക് മാര്‍ക്ക് നല്‍കുക)
  7.  താങ്കളുടെ അംഗത്വം സൃഷ്ടിക്കുക (ഇവിടെ ക്ലിക്ക് ചെയ്യുക)
ഇത്രയും കൊടുത്തുകഴിഞ്ഞാല്‍  നിങ്ങള്‍ നല്‍കിയ ഇമെയില്‍ വിലാസത്തിലേക്ക് ഒരു കണ്‍ഫെര്‍മേഷന്‍ മെയില്‍ വരുന്നതായിരിക്കും. കണ്‍ഫര്‍മേഷന്‍ മെയിലിന്റെ മാതൃക താഴെകൊടുത്തിരിക്കുന്നു.
59.92.22.132 എന്ന ഐ.പി. വിലാസത്തിൽ നിന്നു (ഒരു പക്ഷെ താങ്കളായിരിക്കാം), "29050" എന്ന പേരോടു കൂടിയും ഈ ഇ-മെയിൽ വിലാസത്തോടു കൂടിയും Schoolwiki സം‌രംഭത്തിൽ ഒരു അംഗത്വം സൃഷ്ടിച്ചിരിക്കുന്നു.
ഈ അംഗത്വം താങ്കളുടേതാണ്‌ എന്നു സ്ഥിരീകരിക്കുവാനും Schoolwiki സം‌രംഭത്തിൽ ഇ-മെയിലുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കുവാനും താഴെ കാണുന്ന കണ്ണി ബ്രൗസറിൽ തുറക്കുക.
http://schoolwiki.in/Special:ConfirmEmail/1cc1724ced111c432abddda98ba53d57
അംഗത്വം ഉണ്ടാക്കിയത് താങ്കളല്ലെങ്കിൽ ഇ-മെയിൽ വിലാസ സ്ഥിരീകരണം റദ്ദാക്കുവാൻ താഴെയുള്ള കണ്ണി ബ്രൗസറിൽ തുറക്കുക.
http://schoolwiki.in/Special:InvalidateEmail/1cc1724ced111c432abddda98ba53d57
ഈ സ്ഥിരീകരണ കോഡിന്റെ കാലാവധി  13:50, 8 ഡിസംബർ 2016 നു തീരും
കണ്‍ഫര്‍മേഷന്‍ അംഗീകരിക്കാനുള്ള ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെടുന്നതായിരിക്കും ഇമെയില്‍ അഡ്രസ് സ്ഥിരീകരിക്കപ്പെട്ടതായ അറിയിപ്പ് വരുന്നതുമായിരിക്കും. ഇനി ഇമെയില്‍ ലോഗൗട്ട് ചെയ്യാം. ഈ പ്രവര്‍ത്തനം ഒരുതവണ മാത്രം ചെയ്യേണ്ടതാണെന്ന് അറിയാമല്ലോ.അതേസമയം രണ്ടാമത്തെ ലിങ്കിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ അപേക്ഷ കാന്‍സല്‍ ചെയ്യപ്പെടുന്നതുമായിരിക്കും.
സ്കൂള്‍വിക്കിയിലേക്ക് ലോഗിന്‍ ചെയ്ത് പ്രവേശിക്കാന്‍ ചെയ്യേണ്ടത്
നിങ്ങളുടെ സ്കൂള്‍സൈറ്റില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സ്കൂള്‍ വിക്കിയില്‍ ലോഗിന്‍ ചെയ്യേണ്ടതാണ്. ഹോം പേജിന്റെ ഇടതു വശത്തു കാണുന്ന വിദ്യാലങ്ങള്‍ എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.തുടര്‍ന്ന് റവന്യൂ ജില്ല -> ഉപജില്ല -‍> നിങ്ങളുടെ സ്കുളിന്റെ പേര്  എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുകഹോം പേജില്‍ വലതുവശത്ത് മുകളിലായി കാണുന്ന പ്രവേശിക്കുക എന്ന ബട്ടണിലാണ് ഇനി ക്ലിക്ക് ചെയ്യേണ്ടത്  അംഗത്വമെടുക്കാന്‍ വേണ്ടി നല്‍കിയ ഉപയോകൃനാമം, രഹസ്യവാക്ക് എന്നിവ നല്‍കിയാണ് ലോഗിന്‍ ചെയ്യേണ്ടത്.സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ഒന്നും തന്നെ ചേര്‍ത്തിട്ടൂണ്ടാവില്ല.
സ്കൂളിന്റെ വിവരങ്ങള്‍ തിരുത്താന്‍ ചെയ്യേണ്ടത്
നേരത്തെ പറഞ്ഞതുപോലെ റവന്യൂ ജില്ല -> ഉപജില്ല -‍> നിങ്ങളുടെ സ്കുളിന്റെ പേര്  എന്ന ക്രമത്തില്‍ സ്കൂള്‍വിക്കിയില്‍ പ്രവേശിക്കുക. വലതുവശത്ത് മുകളില്‍ കാണുന്ന 'പ്രവേശിക്കക' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇങ്ങനെ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ പേജിന്റെ വലതുവശത്ത് മുകളിലായി 'തിരുത്തുക' എന്ന ബട്ടണ്‍ കാണാം.ഇതില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. നിങ്ങളുടെ സ്കുളിന്റെ നമ്പര്‍/പേര്/ യുസര്‍ ഐഡി  മുകളി‍ല്‍ കാണാം. നിങ്ങളുടെ സ്കൂളുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ മുന്‍കൂട്ടി ശേഖരിച്ചു വെയ്ക്കുന്നത് നന്നായിരിക്കും. സമയ നഷ്ടം ഒഴിവാക്കാന്‍ ഇത് ഉപകരിക്കും. സ്കൂളിന്റെ അടിസ്ഥാന വിവരങ്ങളില്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഓരോന്നിന്റേയും നേരെ ടൈപ്പ് ചെയ്ത് ചേര്‍ക്കുകയാണ് വേണ്ടത്. മലയാളത്തിലാണ് ടൈപ്പ് ചെയ്യേണ്ടത്.
| സ്ഥലപ്പേര്= 
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 123456
| സ്ഥാപിതവര്‍ഷം=1947
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ വെബ് സൈറ്റ്= 
| ഉപ ജില്ല=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി 
| പഠന വിഭാഗങ്ങള്‍2= യു.പി 
| മാദ്ധ്യമം= മലയാളം‌ 
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=     
| പ്രധാന അദ്ധ്യാപകന്‍=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം പേജിന്റെ ഏറ്റവും താഴെയായി കാണുന്ന 'താള്‍ സേവ് ചെയ്യുക ' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യാന്‍ മറക്കരുത്
സ്കൂള്‍ വിക്കി സൈറ്റില്‍ നിങ്ങളുടെ സ്കൂളിന്റെ ചിത്രം ചേര്‍ക്കേണ്ടതെങ്ങനെ
സ്കൂളിന്റെ ചിത്രം ചേര്‍ക്കണമെങ്കില്‍ ആദ്യം ചേര്‍ക്കേണ്ട ചിത്രം വിക്കിയില്‍ അപ്‌ലോഡ് ചെയ്തിരിക്കണം. എങ്കില്‍ മാത്രമേ പ്രസ്തുത ചിത്രം ഹോം പേജില്‍ വരികയുള്ളു. സ്കൂളിന്റെ അനുയോജ്യമായ ചിത്രം ആദ്യം തന്നെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെച്ചിരിക്കണം. ഡെസ്ക്ടോപ്പില്‍ സേവ് ചെയ്യുന്നതാണ് നല്ലത്.
ചിത്രം അപ്‌ലോഡ് ചെയ്യുന്ന വിധം
ഇടതുവശത്തെ ഉപകരണങ്ങള്‍ എന്ന ഗാഡ്ജറ്റ് പരിശോധിക്കുക

ഉപകരണങ്ങൾ

ഇതില്‍ അപ്‌ലോഡ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്.അപ്‌ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ താഴെ കാണുന്ന ടാബുകള്‍ കാണാം
ഓരോ ടാബിന്റേയും താഴെയുള്ള 'തുടരുക' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ അടുത്ത ടാബിലേക്ക് പ്രവേശിക്കുകയുള്ളു
ടാബ് 1 അറിയുക - ഈ പേജില്‍ മാറ്റങ്ങളൊന്നും വരുത്താനില്ല. താഴെ കാണുന്ന തുടരുക ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ടാബ് 2 അപ്‌ലോഡ് - പങ്ക് വെക്കാനാഗ്രഹിക്കുന്ന മീഡിയ പ്രമാണങ്ങള്‍ തെരഞ്ഞെടുക്കുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമുള്ള ചിത്രം സെലക്ട് ചെയ്ത് Open ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അല്പസമയത്തിനകം അപ്‌ലോഡിങ് തീരുന്നതാണ്. തീര്‍ന്നുകഴിഞ്ഞാല്‍ താഴെക്കാണുന്ന 'എല്ലാ അപ്‌ലോഡുകളും വിജയകരമായി!' എന്ന മെസ്സേജിന് വലതു വശത്തുള്ള തുടരുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
 ടാബ് 3 അവകാശങ്ങള്‍ സ്വതന്ത്രമാക്കുക - ഈ ടാബില്‍ കാണുന്ന ഈ പ്രമാണം എന്റെ സ്വന്തം സൃഷ്ടിയാണ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താഴെ കാണുന്ന തുടരുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ടാബ് 4 വിവരിക്കുക - ചിത്രത്തിന് പേര് നല്‍കാനുള്ള പേജാണ് ഇത്. ചിത്രത്തിന്റെ വിവരണവും ഇവിടെ നല്‍കാം. തിയതിയും നല്‍കണം. ആവശ്യമുള്ള കാര്യങ്ങള്‍ എന്റര്‍ ചെയ്ത് താഴെ കാണുന്ന തുടരുക എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യകു. എല്ലാം കൃത്യമായി എന്റര്‍ ചെയ്താല്‍ അടുത്ത ടാബിലേക്ക് പ്രവേശിക്കും
ടാബ് 5ഉപയോഗിക്കുക - ഈ പേജില്‍ കാണുന്ന അപ്‌ലോ‍ഡ് ചെയ്ത ചിത്രത്തിനു വലതു വശത്തായി ആചിത്രത്തിന്റെ പേര് വന്നിരിക്കുന്നതു കാണാം.
ഈ പ്രമാണം ഒരു വിക്കിയിൽ ഉപയോഗിക്കാൻ, ഇത് താളിലേയ്ക്ക് പകർത്തുക: എന്ന മെസ്സേജിനു താഴെയുള്ള വരി കോപ്പി ചെയ്തെടുത്ത് ഉപയോഗിക്കാം. താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് നോക്കുക.

ഇങ്ങനെ കോപ്പിചെയ്തെടുത്ത വരി നേരത്തെ എഡിറ്റ് ചെയ്ത പേജിലെ | സ്കൂള്‍ ചിത്രം=  ‎| എന്ന വരിയില്‍ പേസ്റ്റ് ചെയ്യുക പേജ് സേവ് ചെയ്യുക .
Downloads

No comments:

Post a Comment