എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 15 മുതല്‍ ഡിജി ലോക്കറുകളില്‍ ലഭ്യമാകും. വിവിധ ആവശ്യങ്ങള്‍ക്കുള്ള ആധികാരിക രേഖയായി ഡിജിറ്റല്‍ ലോക്കറിലെ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാം. ആധാര്‍, പാന്‍കാര്‍ഡ് എന്ന് തുടങ്ങി നമുക്ക് ആവശ്യമുള്ള എല്ലാ രേഖകളും സുരക്ഷിതമായ ഇരേഖകളായി സൂക്ഷിക്കാന്‍ സഹായിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് ഡിജി ലോക്കര്‍. ഇതാദ്യമായാണ് എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ ലഭ്യമാക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഇതിനകം അപ്ലോഡിങ് പൂര്‍ത്തിയായിക്കഴിഞ്ഞു. സിബിഎസ്‌ഇ സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാണ്.
അക്കൗണ്ട് തുറക്കാന്‍ https://digilocker.gov.in/ എന്ന വെബ്‌സൈറ്റില്‍ കയറി മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും നല്‍കുന്ന താമസമേ അക്കൗണ്ട് തുറക്കുന്നതിനുള്ളൂ. ഇതിനായി വെബ്‌സൈറ്റിലെ സൈന്‍ അപ് ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്ബര്‍ നല്‍കണം. ഇതോടെ ഡിജിലോക്കറില്‍ നിന്നും ഒരു ഒടിപി ഫോണിലേക്ക് എത്തും. ഇത് സൈറ്റില്‍ നല്‍കിയ ശേഷം നിങ്ങളുടേതായ യൂസര്‍നെയിമും പാസ്വേര്‍ഡും നല്‍കിയ ശേഷം ആധാര്‍ ബന്ധിപ്പിക്കുകയാണ് വേണ്ടത്.
എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ഗെറ്റ് മോര്‍ നൗ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ തുറന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും എജ്യൂക്കേഷന്‍ ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ കേരള ക്ലാസ് 10 സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ നമ്ബര്‍ വര്‍ഷം. ഇത്രയും നല്‍കുമ്ബോള്‍ സര്‍ട്ടിഫിക്കറ്റ് കാണാം. ഡിജിറ്റല്‍ ലോക്കര്‍ വഴി സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തടസ്സമുണ്ടായാല്‍ സംസ്ഥാന ഐടി മിഷന്റെ സിറ്റിസന്‍ കോള്‍ സെന്ററിലെ 1800 4251 1800, (0471) 2115054, 211509 എന്നീ നമ്ബറുകളില്‍ വിളിക്കാവുന്നതാണ്.
Download circular
No comments:
Post a Comment