2020 എസ്എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ഗണിതത്തിലെ
വൃത്തങ്ങൾ , സൂചക സംഖ്യകൾ എന്നീ പാഠങ്ങളിലെ വീഡിയോകൾ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മുടപ്പല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍.സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
- ഈ വർഷത്തെ പരിശീലനം പൂർത്തിയാക്കി SSLC പരീക്ഷ പത്താം തീയ്യതി തുടങ്ങുകയായി. ഇനി പരമാവധി പേരെ വിജയിപ്പിക്കുക , പരമാവധി A+ നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവസാനവട്ട മിനുക്കുപണികൾ ആണ് ബാക്കി.അതെല്ലാം കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തിയാണെന്നതാണ് സത്യം . പക്ഷെ പിന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് നമ്മെ ഇനിയും വേണം. തലേ ദിവസങ്ങളിൽ അവർ ചെയ്യേണ്ട കഠിന പരിശീലത്തിന് ഒരു പിന്തുണ എന്ന നിലയിൽ ഞാൻ കണക്കാക്കുന്ന കുറച്ച് വീഡിയോകൾ അയച്ചു കഴിഞ്ഞു. വൃത്തങ്ങൾ , സൂചക സംഖ്യകൾ എന്നിവയിലെ അടിസ്ഥാന ചോദ്യങ്ങളും ആശയങ്ങളും വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുവാനും തുടർന്ന് ചെയ്യിക്കാനും ഉതകുന്ന മൂന്ന് വീഡിയോകൾ
No comments:
Post a Comment