Friday, December 17, 2021

SSLC-FOCUS AREA-ചോദ്യ രീതി സാധ്യത

 

 
FOCUS AREA 2022

·       മൊത്തം പാഠഭാഗങ്ങളുടെ 60% ഭാഗം ഉൾപ്പെടുത്തി ഫോക്കസ് ഏരിയ.

·         ചോദ്യപേപ്പറിലെ 70% ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും.

·         ചോദ്യപേപ്പറിലെ 30% ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്ക് പുറത്തു നിന്നായിരിക്കും.

·         50% അധിക മാർക്കിനുള്ള ചോദ്യങ്ങൾ ചോയിസ് ആയി ചോദ്യപേപ്പറുകളിൽ ഉൾപ്പെടുത്തും.

 

SSLC പരീക്ഷയുടെ ചോദ്യ രീതി സാധ്യത

·         40 മാർക്കിന്‍റെ പരീക്ഷകളിൽ ആകെ 60 മാർക്കിന്‍റെ ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ 42 മാർക്കിന്‍റെ  ചോദ്യങ്ങളും ഫോക്കസ് ഏരിയായിൽ നിന്നും ആയിരിക്കും , 18 മാർക്കിന്‍റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്ക് പുറത്തുള്ള പാഠങ്ങളിൽ നിന്നും ചോദിയ്ക്കും. ( 60 മാർക്കിന്‍റെ ചോദ്യങ്ങളിൽ നിന്നും 36 മാർക്ക് നേടിയാൽ A+)

 

·         80 മാർക്കിന്‍റെ പരീക്ഷകളിൽ ആകെ 120 മാർക്കിന്‍റെ ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ 84 മാർക്കിന്‍റെ ചോദ്യങ്ങളും ഫോക്കസ് ഏരിയായിൽ നിന്നും ആയിരിക്കും . 36 മാർക്കിന്‍റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയായ്ക്ക് പുറത്തുള്ള പാഠങ്ങളിൽ നിന്നും ചോദിയ്ക്കും. .(120 മാർക്കിന്‍റെ ചോദ്യങ്ങളിൽ നിന്നും 72 മാർക്ക് നേടിയാൽ A+)

 

ഹയർസെക്കൻഡറി വിഭാഗം ചോദ്യ രീതി സാധ്യത

·     60 മാർക്കിന്‍റെ പരീക്ഷകളിൽ ആകെ 90 മാർക്കിന്‍റെ ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ 63 മാർക്കിന്‍റെ ചോദ്യങ്ങളും ഫോക്കസ് ഏരിയായിൽ നിന്നും ആയിരിക്കും . 27 മാർക്കിന്‍റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്ക് പുറത്തുള്ള പാഠങ്ങളിൽ നിന്നും ചോദിയ്ക്കും. (90 മാർക്കിന്‍റെ ചോദ്യങ്ങളിൽ നിന്നും 54 മാർക്ക് നേടിയാൽ A+)

 

·     80 മാർക്കിന്‍റെ പരീക്ഷകളിൽ ആകെ 120 മാർക്കിന്‍റെ ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ 84 മാർക്കിന്‍റെ ചോദ്യങ്ങളും ഫോക്കസ് ഏരിയായിൽ നിന്നും ആയിരിക്കും , 36 മാർക്കിന്‍റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയ്ക്ക് പുറത്തുള്ള പാഠങ്ങളിൽ നിന്നും ചോദിയ്ക്കും. (120 മാർക്കിന്‍റെ  ചോദ്യങ്ങളിൽ നിന്നും 72 മാർക്ക് നേടിയാൽ A+ )



No comments:

Post a Comment