അറിവിലേക്കുള്ള വഴി അറിവില്ലായ്മയുടെ തിരിച്ചറിവാണ്. എല്ലാമറിയാം എന്ന അഹംഭാവമല്ല, അറിയാനിനിയും ബാക്കിയുണ്ടല്ലോ എന്ന വിനയമാണ് വിജയത്തിന്റെ ചവിട്ടുപടിയാണ്
വിദ്യാഭ്യാസകാലത്തെ ശ്രദ്ധയും ആസൂത്രണവും തന്നെയാണ് ജീവി തവിജയത്തിന്റെ അടിത്തറയൊരുക്കുന്ന പ്രധാന ഘടകങ്ങള്‍, നല്ല ആസൂത്രണമുണ്ടെങ്കില്‍, ആത്മവിശ്വാസമുണ്ടെങ്കില്‍, അദ്ധ്വാനിക്കാനുള്ള സന്മനസ്സുണ്ടെങ്കില്‍ സമ്പൂര്‍ണ വിജയം സുനിശ്ചിതം. ഓരോ ദിവസവും ഓരോ പാഠഭാഗത്തെക്കുറിച്ചും അറിയാത്ത കാര്യങ്ങള്‍ ചോദ്യങ്ങള്‍ എഴുതിച്ചേര്‍ക്കുക. അജ്ഞാതമായ അറിവുകള്‍ നേടിയെടുക്കുക. സംശയങ്ങള്‍ നിവാരണം ചെയ്യുക. പ്രശ്‌നങ്ങള്‍ നിര്‍ദ്ധാരണം നടത്തുക. മനസ്സിരുത്തി പരിശ്രമിച്ചാല്‍ ആര്‍ക്കും നേടാവുന്നതാണ് വിജയത്തിന്റെ സുവര്‍ണ്ണകിരീടം ഓരോ ക്ലാസിലും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടാന്‍ പരിശ്രമിക്കുക. ഈ അധ്യയനവര്‍ഷവും ഏറ്റവും മുന്നിലെത്താന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
No comments:
Post a Comment