JUNE-2022-പ്രധാന സംഭവങ്ങള്‍
01
- ലോജിസ്റ്റിക്‌സ് കമ്പനിയായ ഫെഡെക്സ് കോര്‍പറേഷന്റെ പ്രസിഡന്റായി മലയാളിയായ രാജ് സുബ്രഹ്‌മണ്യം ചുമതലയേറ്റു.
- ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം.
02
- തുര്‍ക്കിയുടെ പേര് 'തുര്‍ക്കിയ' എന്നാക്കിയതിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം.
- സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറായി എ.ജി.ഒലീനയെ നിയമിച്ചു.
- കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ഥമുള്ള പ്രഥമ വൈഷ്ണവം സാഹിത്യ പുരസ്‌കാരം (1,11,111 രൂപ) ഡോ.എം.ലീലാവതിക്ക് സമ്മാനിച്ചു.
03
- തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
- 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 41 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി 20 സീറ്റിലും കോണ്‍ഗ്രസ് 8 സീറ്റിലും വിജയിച്ചു.
- നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍ (ബിജെപി), ജയറാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, വിവേക് തന്‍ഖ (കോണ്‍ഗ്രസ്) തുടങ്ങിയ പ്രമുഖര്‍ തിരഞ്ഞെടുക്കപ്പെട്ടു.
04
- പോളണ്ടിന്റെ ഇഗ സ്യാംതെക്ക് ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് ജേതാവായി. ഫൈനലില്‍ യുഎസ് താരം കൊക്കോ ഗോഫിനെ തോല്‍പിച്ചു.
- കേരള മീഡിയ അക്കാദമിയുടെ വേള്‍ഡ് പ്രസ് ഫൊട്ടോഗ്രഫി പ്രൈസ് (ഒരു ലക്ഷം രൂപ) രഘുറായിക്ക്.
05
- ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ റാഫേല്‍ നദാലിന്. ഫൈനലില്‍ നോര്‍വേ താരം കാസ്പര്‍ റൂഡിനെ കീഴടക്കി. നദാലിന്റെ 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവു 22-ാം ഗ്രാന്‍സ്ലാം കിരീടവുമാണ്.
- പ്രഥമ രാജ്യാന്തര ഫൈവ്‌സ് ഹോക്കി ചാംപ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ പോളണ്ടിനെ തോല്‍പിച്ച് ഇന്ത്യ ജേതാക്കളായി.
07
- മഹാരാഷ്ട്രയിലെ അമരാവതി, അകോള ജില്ലകള്‍ക്കിടയില്‍ 75 കിലോമീറ്റര്‍ ടാര്‍റോഡ് നിര്‍മാണം 105 മണിക്കൂര്‍ 33 മിനിറ്റില്‍ പൂര്‍ത്തീകരിച്ചതിനു ദേശീയപാത അതോറിറ്റിക്ക് ഗിന്നസ് ലോക റെക്കോര്‍ഡ്.
08
- മിഥാലി രാജ് വിരമിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഹര്‍മന്‍പ്രീത് കൗറിനെ നിയമിച്ചു.
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി അലോക് കുമാര്‍ ചൗധരി ചുമതലയേറ്റു.
- ഇന്ത്യയുടെ 10 ആശയവിനിമയ ഉപഗ്രഹങ്ങളുടെ ചുമതല കേന്ദ്രസര്‍ക്കാരില്‍നിന്നു പൊതുമേഖലാ സംരംഭമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന് കൈമാറി.
09
- ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്‌കാരം ( 3 ലക്ഷം രൂപ ) വിഖ്യാത കഥക് നര്‍ത്തകി കുമുദിനി ലാഖിക്ക്.
10
- വെറ്ററിനറി സര്‍വകലാശാലയുടെ പക്ഷി ഗവേഷണ കേന്ദ്രത്തില്‍ ചൈത്ര എന്ന പുതിയ ഇനം ഇറച്ചിത്താറാവിനെ വികസിപ്പിച്ചു.
11
- നോര്‍വേ ചെസ് ഗ്രൂപ്പ് എ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം ആര്‍. പ്രഗ്‌നാനന്ദയ്ക്ക് കിരീടം.
12
- ഫ്രാന്‍സിലെ ലൂയി പതിനാലാമന്‍ കഴിഞ്ഞാല്‍, സിംഹാസനത്തില്‍ ഏറ്റവുമധികകാലമിരുന്ന ലോകത്തെ രണ്ടാമത്തെ രാജാവ് എന്ന, തായ്ലന്‍ഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിന്റെ റെക്കോര്‍ഡ് (70 വര്‍ഷവും 126 ദിവസം) ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (96) മറികടന്നു.
- ശാസ്ത്ര സാഹിത്യ പരിഷത് പ്രസിഡന്റായി ബി. രമേഷിനെയും ജനറല്‍ സെക്രട്ടറിയായി ജോജി കൂട്ടുമ്മേലിനെയും തിരഞ്ഞെടുത്തു.
13
- ജലവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തത്തിനുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജ്യാന്തര പുരസ്‌കാരം (2 കോടി രൂപ) മദ്രാസ് ഐഐടി പ്രഫസറും മലപ്പുറം സ്വദേശിയുമായ ടി. പ്രദീപിന്.
- സിംഗപ്പൂരില്‍ ധനമന്ത്രി ലോറന്‍സ് വോങ് ഉപപ്രധാനമന്ത്രിയായും ചുമതലയേറ്റു.
- ദേശീയ ഇ-ഗവേണന്‍സ് സേവന റിപ്പോര്‍ട്ടില്‍ കേരളം ഒന്നാമത്. സംസ്ഥാന സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും കേരളത്തിനാണ് ഒന്നാം സ്ഥാനം.
- ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് അണ്ടര്‍ 19 ആണ്‍കുട്ടികളുടെ ബാസ്‌കറ്റ്‌ബോള്‍ കിരീടം കേരളത്തിന്. പഞ്ചാബിനെ തോല്‍പിച്ചു.
14
- ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ തമിഴ്‌നാട് ഓവറോള്‍ ചാംപ്യന്‍മാര്‍. അടുത്ത സ്ഥാനങ്ങളില്‍ ഹരിയാന, ഉത്തര്‍പ്രദേശ്, കേരളം.
17
- രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന സ്വന്തം റെക്കോര്‍ഡ് ഇംഗ്ലണ്ട് തിരുത്തി. നെതര്‍ലന്‍ഡ്‌സിനെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സ്. 2018 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 481/6 ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
- ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷയായി നിയമിച്ചു.
19
- തായ്ലന്‍ഡിലെ പട്ടായയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അനഹത് സിങ് സ്വര്‍ണം നേടി.
20
- ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയുടെ പ്രസിഡന്റായി മുന്‍ ഗറില്ല നേതാവ് ഗുസ്താവോ പെദ്രോ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഇടതുപക്ഷ പ്രസിഡന്റാണ്. വൈസ് പ്രസിഡന്റായി ഫ്രാന്‍സിയ മാര്‍ക്കേസും വിജയിച്ചു.
- ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിച്ച ആദ്യ സിനിമയായ 'നിഷിദ്ധോ' ഒട്ടാവിയോ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ്‌സില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. താര രാമാനുജനാണു ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
21
- ഒഡീഷയില്‍നിന്നുള്ള ഗോത്രവര്‍ഗ നേതാവും ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറുമായ ദ്രൗപദി മുര്‍മു എന്‍ഡിഎയുടെയും മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ യുപിഎയുടെയും രാഷ്ട്രപതി സ്ഥാനാര്‍ഥിമാരായി.
- ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ഭൂട്ടാനില്‍ സ്ഥാനപതി രുചിര കംബോജ് നിയമിതയായി.
- ആസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ലിസ സ്ഥലേക്കര്‍ ഫെഡറേഷന്‍ ഒഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്.
- സ്വാശ്രയ കോളജുകളിലെ പ്രവേശന മേല്‍നോട്ടത്തിനും ഫീസ് നിയന്ത്രിക്കുന്നതിനുമുള്ള സമിതികളുടെ അധ്യക്ഷനായി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.കെ.ദിനേശനെ നിയമിച്ചു.
22
- മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംസ്ഥാന കമ്മിഷന്‍ അധ്യക്ഷനായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ നിയമിച്ചു. മാണി വിതയത്തില്‍, ജി.രതികുമാര്‍ എന്നിവരാണ് അംഗങ്ങള്‍.
- ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധന്‍ കൃഷ്ണ ശ്രീനിവാസന്‍ ഐഎംഎഫിന്റെ ഏഷ്യ- പസിഫിക് വിഭാഗം ഡയറക്ടറായി ചുമതലയേറ്റു.
23
- ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജനറലായി പഞ്ചാബ് മുന്‍ ഡിജിപി ദിനകര്‍ ഗുപ്തയെ നിയമിച്ചു.
- ഉപയോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ഉപഗ്രഹം നിര്‍മിച്ചു വിക്ഷേപിക്കുന്ന 'ഡിമാന്‍ഡ് ഡ്രിവണ്‍' പദ്ധതിയിലെ ആദ്യ ഉപഗ്രഹമായ ജിസാറ്റ്-24 ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് വിക്ഷേപിച്ചു.
24
- യൂറോപ്യന്‍ യൂണിയന്‍ യുക്രെയ്‌നിനും മാള്‍ഡോവയ്ക്കും കാന്‍ഡിഡേറ്റ് അംഗത്വം നല്‍കി.
- വിവര്‍ത്തനത്തിനുള്ള 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (50,000 രൂപ) സുനില്‍ ഞാളിയത്തിന്. മഹാശ്വേതാ ദേവിയുടെ 'ഓപ്പറേഷന്‍ ബാഷായി ടുഡു' എന്ന ബംഗാളി നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് പുരസ്‌കാരം.
27
- കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിറ്റി) ചെയര്‍മാനായി നിതിന്‍ ഗുപ്തയെ നിയമിച്ചു.
28
- കേരള നോളജ് ഇക്കോണമി മിഷന്‍ ഡയറക്ടറായി ഡോ. പി.എസ് ശ്രീകല ചുമതലയേറ്റു.
29
- മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു.
30
- മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും അധികാരമേറ്റു.
- സ്റ്റോക്കോം ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ ജാവലിന്‍ത്രോയില്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ (89.94 മീറ്റര്‍ ദൂരം) നേടി. ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ്.
No comments:
Post a Comment