MAY-2022-പ്രധാന സംഭവങ്ങള്‍
01
- വിനയ് മോഹന്‍ ക്വാത്ര വിദേശകാര്യ സെക്രട്ടറിയായിയും ലഫ്. ജനറല്‍ ബി.എസ്.രാജു കരസേനയുടെ ഉപമേധാവിയായും ചുമതലയേറ്റു.
- ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രാബല്യത്തിലായി.
02
- സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം കേരളത്തിന്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ (5-4) ബംഗാളിനെ പരാജയപ്പെടുത്തി.
03
- മധ്യപ്രദേശ് സര്‍ക്കാരിന്റെ മഹര്‍ഷി വേദവ്യാസ രാഷ്ട്രീയ പുരസ്‌കാരം (2 ലക്ഷം രൂപ) ഡോ. ആര്‍.ബാലശങ്കറിന്.
05
- കേന്ദ്ര ഐടി സെക്രട്ടറിയായി അല്‍കേഷ് കുമാര്‍ ശര്‍മയെ നിയമിച്ചു.
06
- ചൈനയില്‍ കോവിഡ് പടരുന്നതിനാല്‍ സെപ്റ്റംബറില്‍ ഹാങ്ചൗവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യന്‍ ഗെയിംസ് 2024ലേക്കു മാറ്റി.
07
- ഫ്രാന്‍സില്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മക്രോ സ്ഥാനമേറ്റു.
08
- ജനാധിപത്യ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നേതൃത്വം കൊടുത്ത സുരക്ഷാ സേനാ തലവന്‍ ജോണ്‍ ലീയെ ഹോങ്കോങ് നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.
- വനിതാ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം ചെല്‍സി നിലനിര്‍ത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പിച്ചു.
09
- സുപ്രീം കോടതി ജഡ്ജിമാരായി ഗുവാഹത്തി ചീഫ് ജസ്റ്റിസ് സുധാംഷു ധൂളിയ, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജംഷദ് ബി. പര്‍ദിവാല എന്നിവര്‍ സ്ഥാനമേറ്റു.
- ശ്രീലങ്കയില്‍ ജനകീയ പ്രക്ഷോഭത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവച്ചു.
- ഇന്ത്യയിലെ കോവിഡ് ചിത്രങ്ങള്‍ പകര്‍ത്തിയ റോയിട്ടേഴ്‌സ് സംഘത്തിന് (അദ്‌നാന്‍ ആബിദി, സന്ന ഇര്‍ഷാദ് മട്ടു, അമിത് ദവെ, പരേതനായ ഡാനിഷ് സിദ്ദീഖി) പുലിറ്റ്‌സര്‍ പുരസ്‌കാരം. ദ് ടാംപ ബേ ടൈംസ് (അന്വേഷണാത്മക റിപ്പോര്‍ട്ടിങ്), ക്വാണ്ട മാഗസിന്‍ (വിവരണാത്മക റിപ്പോര്‍ട്ടിങ്), ന്യൂയോര്‍ക്ക് ടൈംസ് (ദേശീയ - രാജ്യാന്തര റിപ്പോര്‍ട്ടിങ്), ലൊസാഞ്ചലസ് ടൈംസ്, ഗെറ്റി ഇമേജസ് (ബ്രേക്കിങ് ന്യൂസ് ഫൊട്ടോഗ്രഫി) തുടങ്ങിയവയും പുരസ്‌കാരങ്ങള്‍ നേടി.
10
- ഫിലിപ്പീന്‍സ് പ്രസിഡന്റായി ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറും വൈസ് പ്രസിഡന്റ്ായി പ്രസിഡന്റ് റൊഡ്രീഗോ ഡ്യൂട്ടെര്‍ട്ടിന്റെ മകള്‍ സാറ ഡ്യൂട്ടെര്‍ട് കാര്‍പിയോയും തിരഞ്ഞെടുക്കപ്പെട്ടു.
- ദക്ഷിണ കൊറിയ പ്രസിഡന്റായി യൂണ്‍ സുക് യോള്‍ അധികാരമേറ്റു.
- പ്രഥമ കേരള ഗെയിംസില്‍ ആതിഥേയരായ തിരുവനന്തപുരം (198 പോയിന്റ്) ഓവറോള്‍ ചാംപ്യന്‍മാരായി. എറണാകുളവും കോഴിക്കോടും അടുത്ത സ്ഥാനങ്ങളില്‍. രണ്ടാം കേരള ഗെയിംസ് 2024-25ല്‍ തൃശൂരില്‍.
11
- ശാസ്ത്ര, ആധ്യാത്മിക മേഖലകളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കുന്നവരെ ആദരിക്കാനായുള്ള ടെംപിള്‍ടന്‍ പുരസ്‌കാരം നൊബേല്‍ ജേതാവ് ഫ്രാങ്ക് വീല്‍ചെക്കിന്.
12
- ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി (യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി) നേതാവ് റനില്‍ വിക്രമസിംഗെ അധികാരമേറ്റു.
- ഫൈനലില്‍ യുവന്റസിനെ 4-2നു വീഴ്ത്തി ഇന്റര്‍ മിലാന് ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോള്‍.
- എയര്‍ ഇന്ത്യ സിഇഒയും എംഡിയുമായി ക്യാംപ്‌ബെല്‍ വില്‍സനെ ടാറ്റ സണ്‍സ് നിയമിച്ചു.
13
- ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ നഴ്‌സുമാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ആസ്റ്റര്‍ ഗാര്‍ഡിയന്‍ ഗ്ലോബല്‍ നഴ്‌സിങ് അവാര്‍ഡ് (1.93 കോടി രൂപ) കെനിയന്‍ സ്വദേശിനി അന്ന ഖബാലെ ദുബയ്ക്കു നല്‍കി.
- മലയാള മനോരമ കര്‍ഷകശ്രീ 2022 പുരസ്‌കാരം പാലക്കാട് എലപ്പുള്ളി മാരുതി ഗാര്‍ഡന്‍സില്‍ പി.ഭുവനേശ്വരിക്കു സമ്മാനിച്ചു.
- നിധി ചിബ്ബറിനെ സിബിഎസ്ഇ അധ്യക്ഷയായി നിയമിച്ചു.
14
- ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചു.
- ഐലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഗോകുലം കേരള എഫ്‌സി കൊല്‍ക്കത്ത മുഹമ്മദന്‍സിനെ തോല്‍പിച്ച് കിരീടം നേടി.
- എഫ്എ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ചെല്‍സിയെ 6-5നു മറികടന്ന ലിവര്‍പൂളിന് കിരീടം.
- ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുതിയ യുഎഇ പ്രസിഡന്റായി അധികാരമേറ്റു.
15
- ലോക ബാഡ്മിന്റനിലെ പ്രധാന പുരുഷ ടീം ചാംപ്യന്‍ഷിപ്പായ തോമസ് കപ്പില്‍ ജേതാക്കളായി ഇന്ത്യ ചരിത്രമെഴുതി. മലയാളി താരം എച്ച്.എസ്.പ്രണോയും എം.ആര്‍.അര്‍ജുനും ഉള്‍പ്പെട്ട ടീം ഫൈനലില്‍ ഇന്തൊനീഷ്യയെ തോല്‍പിച്ചു.
- ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് മണിക് സാഹ അധികാരമേറ്റു.
- രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ആയി രാജീവ് കുമാര്‍ ചുമതലയേറ്റു. 2025 ഫെബ്രുവരി വരെ പദവിയില്‍ തുടരും.
- ആം ആദ്മി പാര്‍ട്ടിയും ട്വന്റി20 പാര്‍ട്ടിയും ചേര്‍ന്ന് കേരളത്തില്‍ 'ജനക്ഷേമ സഖ്യം' (പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ്) എന്ന രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ചു.
16
- ഫ്രാന്‍സ് പ്രധാനമന്ത്രിയായി എലിസബത്ത് ബോണ്‍ നിയമിതയായി.
- ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ജോക്കോവിച്ചിന്. സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ കീഴടക്കി.
- കൊച്ചി-മുസിരിസ് ബിനാലെ 5-ാം പതിപ്പിന്റെ ക്യുറേറ്റര്‍ ശുബിഗി റാവു. 2022 ഡിസംബര്‍ 12 മുതല്‍ 2023 ഏപ്രില്‍ 10 വരെ.
17
- ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് ചെയര്‍മാനായി എസ്.എസ്. മുന്ദ്രയെ നിയമിച്ചു.
- ആഭ്യന്തരമായി നിര്‍മിച്ച ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് ഉദയഗിരി എന്നീ യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കി.
18
- കേരള ഹൈക്കോടതി ജഡ്ജിയായി ശോഭ അന്നമ്മ ഈപ്പന്‍ ചുമതലയേറ്റു.
19
- ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ വനിതകളുടെ 52 കിലോഗ്രാം ഫ്‌ലൈവെയ്റ്റ് വിഭാഗത്തില്‍ നിഖാത് സരീന്‍ സ്വര്‍ണം നേടി.
20
- കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെയും സെക്രട്ടറിയായി കരുവെള്ളൂര്‍ മുരളിയെയും നിയമിച്ചു.
- ഫോക്ലോര്‍ അക്കാദമി ചെയര്‍മാനായി ഗാനരചയിതാവും പടയണിപ്പാട്ട് ഗവേഷകനുമായ ഒ.എസ്.ഉണ്ണിക്കൃഷ്ണനെ നിയമിച്ചു.
21
- ആര്‍ച്ചറി ലോകകപ്പില്‍ പുരുഷവിഭാഗം കോംപൗണ്ട് ടീം ഇനത്തില്‍ ഇന്ത്യയ്ക്കു സ്വര്‍ണം. ലോകകപ്പില്‍ ആകെ 5 മെഡലുകളാണ് ഇന്ത്യ നേടിയത്.
- ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന് പോളണ്ടില്‍ നടന്ന സൂപ്പര്‍ബെറ്റ് ചെസ് ചാംപ്യന്‍ഷിപ്പില്‍ കിരീടം.
22
- ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ഹെല്‍ത്ത് ലീഡേഴ്സ് പുരസ്‌കാരം ഇന്ത്യയിലെ 10 ലക്ഷത്തോളം വരുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക്.
- കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗ്യചിഹ്നമായി 'ചില്ലു' എന്ന അണ്ണാറക്കണ്ണനെ തിരഞ്ഞെടുത്തു.
- മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് കിരീടം. അവസാന മത്സരത്തില്‍ ആസ്റ്റന്‍ വില്ലയ്‌ക്കെതിരെ 3-2 ജയം
- യുവേഫ വനിതാ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ജേതാക്കളായ ഫ്രഞ്ച് ക്ലബ് ലിയോണിന്.
23
- ഓസ്‌ട്രേലിയയില്‍ ഇടതു ലേബര്‍ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായി ആന്തണി ആല്‍ബനീസ് ചുമതലയേറ്റു.
- പെന്‍ അമേരിക്ക സാഹിത്യപുരസ്‌കാരം ബ്രിട്ടിഷ് എഴുത്തുകാരി സേഡി സ്മിത്തിന് സമ്മാനിച്ചു.
- ഡല്‍ഹി ലഫ്. ഗവര്‍ണറായി വിനയ് കുമാര്‍ സക്‌സേനയെ നിയമിച്ചു.
24
- 2020 ലെ വാസ്വിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് പുരസ്‌കാരം (1.5 ലക്ഷം രൂപ) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്.
25
- കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി പി.സതീദേവി ചുമതലയേറ്റു.
26
- ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവല്‍ 'റേത് സമാധി'യുടെ പരിഭാഷയായ 'ടൂം ഓഫ് സാന്‍ഡ്' (Tomb of Sand) ബുക്കര്‍ ഇന്റര്‍നാഷനല്‍ പുരസ്‌കാരം. 50,000 പൗണ്ട് സമ്മാനത്തുക ഗീതാഞ്ജലിയും പരിഭാഷക ഡെയ്‌സി റോക്വെലയും പങ്കിടും.
- ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗിലും ഗോകുലം കേരള എഫ്‌സിക്ക് കിരീടം. തമിഴ്‌നാട്ടിലെ സേതു എഫ്‌സിയെ തോല്‍പിച്ചു. ഐ ലീഗിലും വനിതാ ലീഗിലും ഒരുമിച്ചു കിരീടം നിലനിര്‍ത്തുന്ന ആദ്യടീമായി ഗോകുലം.
27
- 2021 ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രേവതിക്ക്. മികച്ച നടനുള്ള അവാര്‍ഡ് ബിജു മേനോനും ജോജു ജോര്‍ജും പങ്കിട്ടു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് 'ആവാസവ്യൂഹം' നേടി (സംവിധാനം ആര്‍.കെ.കൃഷാന്ദ്). തിരക്കഥയ്ക്കുള്ള അവാര്‍ഡും കൃഷാന്ദിന് ആണ്. 'ജോജി' എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി.
- ഒഎന്‍വി കള്‍ചറല്‍ അക്കാദമിയുടെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം (3 ലക്ഷം രൂപ) കഥാകൃത്ത് ടി.പത്മനാഭന് സമര്‍പ്പിച്ചു. ഒഎന്‍വി യുവ കവി പുരസ്‌കാരത്തിന് (50,000 രൂപ വീതം) അരുണ്‍ കുമാര്‍ അന്നൂരും (2021) അമൃത ദിനേശും (2022) അര്‍ഹരായി.
28
- കാന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പാം ദോര്‍ പുരസ്‌കാരം സ്വീഡിഷ് സംവിധായകന്‍ റൂബന്‍ ഓസ്ലന്‍ഡിന്റെ 'ട്രയാംഗിള്‍ ഓഫ് സാഡ്നസ്' നേടി.
- പാര്‍ക് ചാന്‍ വൂക് മികച്ച സംവിധായകനായി. നടന്‍: സോങ് കാങ് ഹോ, നടി: സഹ്റ അമിര്‍ ഇബ്രാഹിമി.
- യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്. ഫൈനലില്‍ ലിവര്‍പൂളിനെ 1-0ന് തോല്‍പിച്ചു.
29
- ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ 7 വിക്കറ്റ് ജയം.
30
- വൈദ്യുതി ഓംബുഡ്‌സ്മാനായി എ.സി.കെ.നായരെ നിയമിച്ചു.
31
- ഓസ്‌ട്രേലിയ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ ലേബര്‍ പാര്‍ട്ടിക്കു ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം.
- കേരള വനം വകുപ്പ് മേധാവിയായി ബെന്നിച്ചന്‍ തോമസ് ചുമതലയേറ്റു.
No comments:
Post a Comment