Thursday, August 4, 2022

SSLC/CBSE 2022 സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ-സർട്ടിഫിക്കറ്റ് ലഭിക്കാൻ എന്തൊക്കെ ചെയ്യണം

 
SSLC/CBSE പരീക്ഷ  കഴിഞ്ഞ കുട്ടികൾക്ക് അവരുടെ സർട്ടിഫിക്കറ്റ് digilocker ൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാത്ത കുട്ടികൾക്ക് digi locker ൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാവുന്നതാണ്

ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം.ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായ ഇ-രേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍.


സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം 

https://www.digilocker.gov.in/

വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ മുകളില്‍ പറഞ്ഞ വെബ്‌സൈറ്റില്‍ കയറി സൈന്‍ അപ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനന തീയതിയും (ആധാറില്‍ നല്‍കിയിട്ടുള്ളത്) മറ്റ് വിവരങ്ങളായ ജന്‍ഡര്‍, മൊബൈല്‍ നമ്പര്‍, ആറക്ക പിന്‍ നമ്പര്‍, (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്) ഇ-മെയില്‍ ഐ.ഡി, ആധാര്‍ നമ്പര്‍, എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം.

തുടര്‍ന്ന് ഈ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒറ്റത്തവണ പാസ്‌വേര്‍ഡ് കൊടുത്തശേഷം തുടര്‍ന്ന് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന യൂസര്‍നെയിമും  പാസ്‌വാര്‍ഡും നല്‍കണം. 

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ഡിജിലോക്കറില്‍ ലഭ്യമാകുന്നതിനായി ഡിജിലോക്കറില്‍  ലോഗിന്‍ ചെയ്തതിന് ശേഷം ഗെറ്റ് മോര്‍ നൗ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക, എഡ്യൂക്കേഷന്‍ എന്ന സെക്ഷനില്‍ നിന്ന് ബോര്‍ഡ് ഓഫ് പബ്ലിക് എക്‌സാമിനേഷന്‍ കേരള തെരഞ്ഞെടുക്കുക തുടര്‍ന്ന് ക്ലാസ് X സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റ് സെലക്റ്റ് ചെയ്ത് തുടര്‍ന്ന് രജിസ്റ്റര്‍ നമ്പറും വര്‍ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ചെയ്താല്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും

DigiLocker website

DigiLocker Mobile app


No comments:

Post a Comment