Wednesday, August 9, 2023

ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

 


ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു 


സംസ്ഥാന സർക്കാരിൻറെ "ഉജ്ജ്വല ബാല്യം പുരസ്കാരം" 2022 അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുളള കാലയളവിൽ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയിൽ പ്രായമുളള കുട്ടികളിൽ നിന്നാണ് പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നത്. സർട്ടിഫിക്കറ്റുകൾ, പ്രശസ്തി പത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുളള പുസ്തകമുണ്ടെങ്കിൽ ആയതിൻറെ പകർപ്പ്, കലാപ്രകടനങ്ങൾ   ഉൾക്കൊളളുന്ന  സിഡി/പെൻഡ്രൈവ്, പത്രക്കുറിപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.   

                     

കേന്ദ്ര സർക്കാരിൻറെ ബാൽ ശക്തി പുരസ്‌കാർ (National Child Award For Expectional Achievement) കരസ്ഥമാക്കിയ കുട്ടികൾ, ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച കുട്ടികൾ എന്നിവരെ പരിഗണിക്കുന്നതല്ല. ഒരു ജില്ലയിൽ  നിന്ന് നാല് കുട്ടികൾക്കാണ് അവാർഡ് നൽകുന്നത്. 25000/- രൂപയും സർട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്കാരം. കുട്ടികളെ 6-11, വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട്   വിഭാഗങ്ങളിലായി തരം തിരിച്ചും ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ( 6-11 വയസ്, 12-18 വയസ്) എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടുമാണ് അവാർഡ് നൽകുന്നതാണ്.


അപേക്ഷ  - ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ,ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാംനില, മിനിസിവിൽസ്റ്റേഷൻ, മഞ്ചേരി 676121-എന്ന വിലാസത്തിൽ അവസാന തീയതിയായ സെപ്റ്റംബർ 15 നകം ലഭിക്കത്തക്ക വിധം അയക്കണം.  അതിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പുരസ്‌കാരത്തിന് പരിഗണിക്കുന്നതല്ല. കൂടുതൽ  വിവരങ്ങൾക്കു  ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിലോ 04832978888, , 9633413868 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.


വിശദ വിവരങ്ങൾ www.wcd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കുന്നതാണ്.

No comments:

Post a Comment