Saturday, August 12, 2023

യസാസ്‌വി (PM YASASVI) സ്‌കോളര്‍ഷിപ്പ്

 


ONLINE APPLICATION CLICK LINK

LAST DATE 17/8/2023

യസാസ്‌വി സ്‌കോളര്‍ഷിപ്പ്

  • കേന്ദ്ര സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്‍ഡ് എംപ് വര്‍മെന്റ് വകുപ്പിന് കീഴില്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷയാണ് പി എം യംഗ് അച്ചീവേഴ്‌സ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് സ്‌കീം ഫോര്‍ വൈബ്രന്‍ഡ്് ഇന്ത്യ (YASASVI).
  • കേരളത്തില്‍ ഈ വര്‍ഷം 1,229 കുട്ടികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് പ്രതിവര്‍ഷം 75,000 രൂപയും പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ഥിക്ക് 1,25,000 രൂപയും രണ്ട് വര്‍ഷം ലഭിക്കും. എല്ലാ വര്‍ഷവും രാജ്യത്തെ 30,000 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

നിബന്ധനകള്‍

  • ഒമ്പതാം ക്ലാസ് അല്ലെങ്കില്‍ പതിനൊാം ക്ലാസ്സില്‍ പഠിക്കു ഒ ബി സി വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് അനുവദിക്കുത്.
  • വാര്‍ഷിക വരുമാനം 2,50,000 താഴെയാവണം.ഒമ്പതാം ക്ലാസിലെ അപേക്ഷകന്‍ 2007 ഏപ്രില്‍ ഒന്നിനും 2011 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. 
  • പതിനൊാം ക്ലാസിലെ അപേക്ഷകന്‍ 2003 ഏപ്രില്‍ ഒിന്നിനും 2009 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവരായിരിക്കണം. 
  • അപേക്ഷകന്‍ 2022-23 അധ്യയന വര്‍ഷത്തില്‍ എട്ടാം ക്ലാസ് , പത്താം ക്ലാസ് പരിക്ഷ വിജയിച്ചവര്‍ ആയിരിക്കണം.
  • 2020 21 അധ്യയന വര്‍ഷത്തില്‍ പത്താം പരീക്ഷയില്‍ 100% വിജയം നേടിയ സര്‍ക്കാര്‍, എയ്ഡ്ഡ്, അന്‍ എയ്ഡഡ്, പ്രൈവറ്റ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ പരീക്ഷക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. (ഇത്തരം സ്‌കൂളുകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

പരീക്ഷാ രീതി

  • ഇംഗ്ലീഷ് /ഹിന്ദി മീഡിയങ്ങളില്‍ ആയിരിക്കും പരീക്ഷ. 
  • 100 മള്‍'ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ (MCQ) ആണ് പരീക്ഷക്കുണ്ടാവുക.
  • ഉത്തരങ്ങള്‍ ഒ എം ആര്‍ ഷീറ്റില്‍ രേഖപ്പെടുത്തണം.
  • രണ്ടര മണിക്കൂര്‍ ആയിരിക്കും പരീക്ഷാ സമയം.

സിലബസ്

  • എന്‍ സി ഇ ആര്‍ ടിയുടെ എട്ടാം ക്ലാസ് സിലബസ് അടി സ്ഥാനപ്പെടുത്തിയാണ് ഒമ്പതാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷ. 
  • പതിനൊാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പത്താംക്ലാസിലെ സിലബസിനെ അടിസ്ഥാനപ്പെടുത്തിയുമായിരിക്കും.
  • മാത്സ് 30 മാര്‍ക്കിനും സയന്‍സും സോഷ്യല്‍ സയന്‍സും 25 മാര്‍ക്കിനും ജനറല്‍ നോളജ് 20 മാര്‍ക്കിനും ആയിരിക്കും. ആകെ നൂറ് ചോദ്യങ്ങള്‍, നൂറ് മാര്‍ക്ക്. 35 ശതമാനം മാര്‍ക്ക് നേടിയവരെ വിജയിച്ചവരായി കണക്കാക്കും. വിജയിച്ച് വിദ്യാര്‍ നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍'ല്‍ ചടജ മുഖേന സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കണം.

സ്‌കോളര്‍ഷിപ്പ് പരീക്ഷ

  • സ്‌കോളര്‍ഷിപ്പ് പരീക്ഷ സെപ്തംബര്‍ ഒമ്പതിന് വെള്ളിയാഴ്ച നടക്കും. തിരഞ്ഞടുക്കപ്പെടുന്ന നഗരങ്ങളില്‍ ആയിരിക്കും പരീക്ഷ. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാ സെന്റര്‍ ഉണ്ട്.
  • പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റ് www.yet.nta.ac.in
  • പേക്ഷാഫീസ് ഒന്നും തന്നെയില്ല.



No comments:

Post a Comment