Tuesday, September 26, 2023

യസാസ്‌വി (PM YASASVI) സ്‌കോളര്‍ഷിപ്പ്- പരീക്ഷ റദ്ദാക്കി...പിന്നെ എന്തിനായിരുന്നു അപേക്ഷ ക്ഷണിച്ചത്‌.....

    പി എം യംഗ് അച്ചീവേഴ്‌സ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് സ്‌കീം ഫോര്‍ വൈബ്രന്‍ഡ് ഇന്ത്യ (YASASVI) സ്‌കോളര്‍ഷിപ്പ്- പരീക്ഷ റദ്ദാക്കി-

നാഷനൽ ടെ സ്റ്റിങ് ഏജൻസി (എൻ.ടി.എ) - ഈമാസം 29ന് നടത്താനിരുന്ന പി.എം യശസ്വി സ്കോളർഷി പരീക്ഷ റദ്ദാക്കി വിദ്യാർഥിക പ്രവേശന കാർഡ് കാത്തിരിക്കുന്നതിനിടെയാണ് പ്രഖ്യാപനമുണ്ടായത്.

പഠനത്തിൽ ഉന്നത മികവുപുലർത്തുന്ന വിദ്യാർഥികൾക്കായി ദേശീയതലത്തിൽ നടത്തിയിരുന്ന നാഷനൽ ടാലന്റ് സെർച്ച് എക്സാം (എൻ.ടി.എസ്.ഇ) നിർത്തിയതോടെ കഴിഞ്ഞവർഷമാണ് പി.എം യശസ്വി സ്കോള ർഷിപ്പ് പരീക്ഷ ഏർപ്പെടുത്തിയത്. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കീഴിൽ നടത്തുന്ന പരീക്ഷയില്‍ വിജയിക്കുന്ന 9,11 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് യഥാക്രമം 15,000, 125 ലക്ഷം രൂപയാണ്‌ സ്കോളർഷിപ്പായി ഏർപ്പെടുത്തിയിരുന്നത്.

വാർഷികവരു മാനം 2.50 ലക്ഷത്തിൽ കവിയാത്ത രക്ഷിതാക്കളുടെ കുട്ടിക ൾക്കായിരുന്നു അപേക്ഷിക്കാൻ അർഹത. 

പരീക്ഷ എഴുതുന്ന തിനു മുമ്പായി വരുമാന സർട്ടി ഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുമുൾപ്പെടെ രേഖക ളെല്ലാം സമർപ്പിച്ച് പഠനത്തിൽ മുഴുകിയ വിദ്യാർഥികൾ ഇതോടെ നിരാശയിലായി. 

എന്തിനായിരുന്നു ഇങ്ങനെ ഒരു പ്രഹസനം, പരീക്ഷ ഒഴുവാക്കാനായിരുന്നെങ്കില്‍ പിന്നെന്തിനാണ് അപേക്ഷ ക്ഷണിച്ചത്, സമയം നീട്ടി അനുവദിച്ചത,  സര്‍ക്കുലറില്‍  22 തിയ്യതി നല്‍കിയെന്‍ങ്കിലും ഇപ്പോഴാണ് പുറത്തറിയുന്നത്, ആഗസ്റ്റ്‌ 2 ശേഷം ഗൈഡുകള്‍ പ്രവറ്റ് ഏജന്‍സില്‍ വില പരമാവധി കുറച്ച് വിറ്റ് തീര്‍ത്തിരുന്നു..പരീക്ഷ ഒഴുവാക്കുന്നത് മുന്‍കൂട്ടി അറിയുന്ന പോലെ, കുട്ടികളെ ഇങ്ങനെ ബുദ്ധിമുട്ടിക്കേണ്ടിയില്ലായിരുന്നു.

ഓരോ വര്‍ഷം കഴിയുംതോറും പഠനത്തില്‍ മികവ് കാണിക്കുന്ന കുട്ടികള്‍ക്കായുള്ള പരീക്ഷകള്‍ ഇല്ലാതാവുന്നു.....കുട്ടികള്‍ ആരോടാണ് ചോദിക്കുക, ആരോടാണ് പരാതി നല്‍കുക..

പരീക്ഷ കുട്ടികള്‍ക്ക് ഭാരമാകുന്നു എന്ന പറഞ്ഞാണ് പരീക്ഷ  ഒഴിവാക്കുന്നത് ...എന്ത് ന്യായമാണ്, 

ഈവര്‍ഷം എട്ടിലും പത്തിലും ലഭിച്ച മാര്‍ക്കുകള്‍ നോക്കി തെരഞെടുക്കുമെന്നാണ് പുതിയ അറിയിപ്പില്‍ പറയുന്നത്. 

എട്ട് 10 ക്ലാസുകളില്‍ 60 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഇതിനായി എന്‍.എസ്.പി രേഖകര്‍ട്ടലിലൂടെ അപേക്ഷിക്കാം. 

പക്ഷേ ഗ്രേഡിങ്  രീതിയില്‍ എങ്ങനെ മാര്‍ക്ക് നല്‍കാനാണ്,, ഇതിന്റെ ഭാവി എന്താകും എന്നുള്ളത് ഊഹിക്കാനാവുന്നതേ ഒള്ളു





No comments:

Post a Comment