1.വൈദ്യുത ചാർജുകൾക്ക് പോസിറ്റീ വ് എന്നും നെഗറ്റീവ് എന്നും പേരിട്ട അമേരിക്കൻ ശാസ്ത്രജ്ഞൻ?
2. “ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്'' ആരുടെ വരികൾ?
3. 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചതാര്?
4. ഡച്ചുകാരെ മലയാളത്തിൽ ലന്ത ക്കാർ എന്നു വിളിച്ചു. പോർച്ചുഗീ സുകാരെയോ?
5. മാർത്താണ്ഡവർമ്മ' എന്ന ചരിത്ര നോവലിന്റെ രചയിതാവാര്?
6. 1945 ഓഗസ്റ്റ് 9-ന് നാഗസാക്കി യിൽ അമേരിക്ക പ്രയോഗിച്ച അണുബോംബ് മറ്റൊരു ജാപ്പനീസ് നഗരത്തിൽ ഇടാനായിരുന്നു പദ്ധ തിയിട്ടിരുന്നത്. മോശം കാലാവസ്ഥ കാരണം പദ്ധതി മാറ്റി. ഏതായിരു ന്നു ആ നഗരം?
7. ഗോവയുടെ തലസ്ഥാനം? 9.
8. സാരനാഥിലെ ഒരു സ്തൂപത്തിൽ നിന്നാണ് ഇന്ത്യയുടെ ദേശീയമുദ്ര എടുത്തിട്ടുള്ളത്. ഏതു ചക്രവർ ത്തിയാണ് ഇത് സ്ഥാപിച്ചത്?
9. ഓസ്ട്രേലിയയിലെ ഹാരിസ് നാഷണൽ പാർക്കിന്റെ പുതിയ പേര്?
10. 1903 ഡിസംബർ പതിനേഴിന് റൈറ്റ് സഹോദരന്മാർ ആദ്യമായി പറ ത്തിയ വിമാനത്തിന്റെ പേര്?
11. സമൂഹമാധ്യമമായ ട്വിറ്ററിന്റെ പുതിയ പേര്?
12. മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2022-ലെ ജെ. സി ഡാനിയേൽ പുരസ്കാരം നേടിയ സംവിധായകനാര്?
13. 2023-ലെ ലോക വനിതാ ചെസ് ചാംപ്യൻഷിപ്പ് ജേതാവ്?
14. ആർട്ടിക് പ്രദേശത്ത് ഇന്ത്യ സ്ഥാപി ച്ച പ്രഥമ പര്യവേക്ഷണ കേന്ദ്രം?
15. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും വേഗം കൂടിയ സൂപ്പർ കംപ്യൂട്ടർ ഏതാണ്?
16. ശ്രീനാരായണഗുരു സമാധിയായ വർഷം?
17. ഒരേ കേരള നിയമസഭയുടെ കാലാ വധിയിൽ തന്നെ മന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നീ പദവി കൾ വഹിച്ച ഏക വ്യക്തി?
18. കുടുംബശ്രീ പദ്ധതി ആദ്യം നടപ്പാ ക്കിയത് ഏതു ജില്ലയിലാണ്?
19. ഇന്ത്യയുടെ ദേശീയപതാകയ്ക്ക് രൂപം നൽകിയത് ആരാണ്?
20. ഇന്ത്യയുടെ വടക്കേ അറ്റത്തെ കേന്ദ്രഭരണപ്രദേശം?
ഉത്തരങ്ങൾ
1. ബെഞ്ചമിൻ ഫ്രാങ്ക്ളിൻ
2.കുഞ്ചൻ നമ്പ്യാരുടെ ശീലാവതീചരിതം തുള്ളലിൽ
3. വിൻസ്റ്റൺ ചർച്ചിൽ (മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി
4. പറങ്കികൾ
5. സി.വി രാമൻ പിള്ള
6.കൊക്കുറ
8. അശോക ചക്രവർത്തി
9. ലിറ്റിൽ ഇന്ത്യ
10. റൈറ്റ് ഫ്ലൈയർ
11. എക്സ്
12. ടി.വി ചന്ദ്രൻ
13. ജു വെൻജുൻ
14. ഹിമാദ്രി
15. ഐരാവത് (AIRAWAT) 2023 മേയിൽ പുണെയിലെ സി-ഡാക്കിൽ സ്ഥാപിച്ചു.
16. 1928 സെപ്റ്റംബർ 20)
17. പി.കെ വാസുദേവൻ നായർ
18. മലപ്പുറം
19. പിംഗലി വെങ്കയ്യ
20. ലഡാക്ക്
No comments:
Post a Comment