അടിസ്ഥാന പാഠാവലി
ഓരോ പാഠഭാഗങ്ങളുടെയും ആമുഖം
പ്ലാവിലക്കഞ്ഞി
കുട്ടനാട്ടിലെ കർഷക തൊഴിലാളികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി തകഴി ശിവശങ്കരപ്പിള്ള രചിച്ച രണ്ടിടങ്ങഴി എന്ന നോവലിലെ ഒരു അധ്യായമാണ് പ്ലാവിലക്കഞ്ഞി. ദാരിദ്ര്യത്തെയും പട്ടിണിയെയും സ്നേഹംകൊണ്ട് മറികടക്കുന്ന കഥാപാത്രങ്ങളാണ് പ്ലാവിലക്കഞ്ഞിയുടെ സവിശേഷത.
ഓരോ വിളിയും കാത്ത്
അച്ഛൻ മരിച്ച വീട്ടിൽ ഒറ്റപ്പെടുന്ന ഒരു അമ്മയുടെ മാനസിക പ്രയാസങ്ങളെ ആവിഷ്കരിക്കുന്ന യു കെ കുമാരന്റെ മനോഹരമായ ചെറുകഥയാണ് ഓരോ വിളിയും കാത്ത്. പ്രായമായവരുടെ ഒറ്റപ്പെടൽ ഈ കഥ വരച്ചു കാണിക്കുന്നു.
അമ്മത്തൊട്ടിൽ
പ്രായമായവരോടുള്ള പുതിയ തലമുറയുടെ സ്നേഹമില്ലായ്മയെ വരച്ചു കാണിക്കുന്ന റഫീക്ക് അഹമ്മദിൻ്റെ മനോഹരമായ കവിതയാണ് അമ്മത്തൊട്ടിൽ. വാർദ്ധക്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ കവിത മുന്നോട്ട് വെക്കുന്നു
കൊച്ചു ചക്കരച്ചി
മരവും മനുഷ്യനും തമ്മിൽ നിലനിന്നിരുന്ന സൗഹൃദ അന്തരീക്ഷത്തെ തന്റെ ബാല്യകാല അനുഭവങ്ങളിലൂടെ വിവരിക്കുന്ന എ പി ഉദയഭാനുവിന്റെ ലേഖനമാണ് കൊച്ചുചക്കരച്ചി. കൊച്ചു ചക്കരച്ചി എന്ന മാവിന് മാനുഷിക ഭാവങ്ങൾ നൽകികൊണ്ടുള്ള അവതരണ രീതിയാണ് ഈ ലേഖനത്തിന്റെ സവിശേഷത.
ഓണമുറ്റത്ത്
കേരളീയ സംസ്കാരത്തിൻ്റെ പാരമ്പര്യത്തിലും, പ്രകൃതി സൗന്ദര്യത്തിലും അഭിമാനം കൊള്ളുന്ന കവിതയാണ് ഓണമുറ്റത്ത്. മലയാള ദേശത്തിന്റെ ഓണക്കാലത്തെ സൗന്ദര്യം ഈ കവിതയിൽ കാണാം.
കോഴിയും കിഴവിയും
ഗ്രാമീണരായ രണ്ട് അയൽപക്കങ്ങൾ തമ്മിലുള്ള സ്നേഹ വിദ്വേഷങ്ങളെ ആക്ഷേപഹാസ്യ രീതിയിൽ അവതരിപ്പിക്കുന്ന കാരൂരിന്റെ മനോഹരമായ കഥയാണ് കോഴിയും കിഴവിയും. സ്നേഹ സൗഹൃദങ്ങൾ നിറഞ്ഞ ഗ്രാമീണ നന്മയും മനുഷ്യൻ്റെ പണത്തോടുള്ള ആർത്തിയും ഈ കഥ ചർച്ച ചെയ്യുന്നു.
ശ്രീനാരായണ ഗുരു
ശ്രീനാരായണഗുരുവിൻ്റെ ജീവിതദർശനങ്ങളെ വിശകലനം ചെയ്യുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ലേഖനമാണ് 'ശ്രീ നാരായണഗുരു'. ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം അകലുന്ന സമകാലിക മനുഷ്യസമൂഹത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ ജീവിത സന്ദേശങ്ങൾക്ക് വളരെയേറെ പ്രസക്തിയുണ്ടെന്ന് ഈ ലേഖനം ചൂണ്ടി കാണിക്കുന്നു .
പത്രനീതി
പത്രമാധ്യമങ്ങളുടെ സാമൂഹ്യപ്രസക്തി വിശകലനം ചെയ്യുന്ന സുകുമാർ അഴീക്കോടിൻ്റെ ലേഖനമാണ് പത്രനീതി. ഏതു സാഹചര്യത്തിലും സമൂഹത്തെ ശരിയായ ദിശയിൽ നയിക്കുന്നതിൽ പത്രമാധ്യമങ്ങൾക്കുള്ള പങ്ക് ഈ ലേഖനം ചർച്ച ചെയ്യുന്നു.
പണയം
റേഡിയോ സമൂഹത്തിൽ ചെലുത്തിയ സ്വാധീനം മനോഹരമായി ആവിഷ്കരിക്കുന്ന ഇ. സന്തോഷ് കുമാറിന്റെ ചെറുകഥയാണ് പണയം. ജീവിതത്തിൻ്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന പാവം തയ്യൽ തൊഴിലാളിയുടെ ആത്മസംഘർഷങ്ങളാണ് ഈ കഥയുടെ പ്രമേയം.
അമ്മയുടെ എഴുത്തുകൾ
മാതൃത്വത്തിന്റെ മഹത്വവും മാതൃഭാഷയുടെ പ്രാധാന്യവും വ്യക്തമാക്കുന്ന വി മധുസൂദനൻ നായരുടെ മനോഹരമായ കവിതയാണ് അമ്മയുടെ എഴുത്തുകൾ. മലയാളവും മലയാളത്തവും മറന്ന് വിദേശ ഭാഷയുടെയും സംസ്കാരത്തിന്റെയും പിന്നാലെ nu പോകുന്ന കേരളീയരുടെ സമീപനങ്ങളെ വിമർശന വിധേയമാക്കുന്ന കവിതയാണിത്.
No comments:
Post a Comment