ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1. ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധ സ്മാരകം?
2. "വിദ്യകൊണ്ടറിയേണ്ടതറിയാതെ, വിദ്വാനെന്നു നടിക്കുന്നിതു ചിലർ." ഏതു കൃതിയിലേതാണ് ഈ വരികൾ?
3. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ സ്ഥാപക പ്രസിഡൻറ് ആരാണ്?
4. തുണിവ്യവസായത്തിന് പേരുകേട്ട സൂറത്ത് നഗരം ഏത് സംസ്ഥാന ത്താണ്?
5. 1954-ൽ ആദ്യമായി ഭാരതരത്നം പുരസ്കാരം ഏർപ്പെടുത്തിയപ്പോൾ സി രാജഗോപാലാചാരിക്കും ഡോ.എസ് രാധാകൃഷ്ണനും ഒപ്പം ആ ബഹുമതി ലഭിച്ച ശാസ്ത്ര ജ്ഞൻ ആര്?
6. മണ്ണിനെപ്പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?
7.'ക്ഷേത്രഗണിതത്തിന്റെ (Geometry) പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
8. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
9. ഗായകനും സംഗീതജ്ഞനുമായ കെ.ജെ യേശുദാസിന്റെ ജന്മ സ്ഥലം?
10. ഇന്ത്യയുടെ ദേശീയ പ്രക്ഷേപണ മാധ്യമമായ ആകാശവാണിയുടെ ആദ്യത്തെ പേരെന്തായിരുന്നു?
11. യൂറി ഗഗാറിൻ ആദ്യമായി ബഹി രാകാശയാത്ര നടത്തിയത് ഏതു വർഷം?
12. ഏത് മുൻ മുഖ്യമന്ത്രിയുടെ ആത്മ കഥയാണ് 'പതറാതെ മുന്നോട്ട്?
13. സ്വെറിജസ് റിക്സ്ബാങ്ക് പ്രസ് അറിയപ്പെടുന്നത് മറ്റൊരു പേരിലാണ്. ഏതു പേരിൽ?
14. മഹാത്മാ ഗാന്ധി നടത്തിയിരുന്ന പത്രമായ 'യങ് ഇന്ത്യ'യുടെ പത്രാ ധിപരായിരുന്ന മലയാളി?
15. 2024 മാർച്ച് 31-നകം കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കാൻ സർക്കാർ ആരംഭിച്ച ബോധവൽക്ക രണ പരിപാടിയുടെ പേര്?
16. സൂര്യൻ പടിഞ്ഞാറ് ഉദിക്കുന്ന ഗ്രഹം ഏത്?
17. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യവിള ഏത്?
18. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപീകരിച്ച വന്യജീവിസങ്കേതം?
19. 75 വർഷത്തിലൊരിക്കൽ ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന, ഉപകരണങ്ങളുടെ സഹായമില്ലാ തെ കാണാനാകുന്ന ധൂമകേതു
20. യുനെസ്കോ ലോകോത്തര പ്രാചീ നകലയായി അംഗീകരിച്ച കേരളീയ കല
ഉത്തരങ്ങൾ
1.ഇന്ത്യാ ഗേറ്റ്, ന്യൂ ഡൽഹി
2.ജ്ഞാനപ്പാന (പൂന്താനം )
3.എ. ഒ ഹ്യൂം
4. ഗുജറാത്ത്
5. ഡോ.സി.വി രാമൻ
6. പെഡോളജി (Pedology)
7. യൂക്ലിഡ്
8. കേരളം
9. ഫോർട്ട് കൊച്ചി 1940-ൽ ജനനം)
10. ഓൾ ഇന്ത്യ റേഡിയോ
11. 1961
12. കെ കരുണാകരൻ
13. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം
സ്വീഡിഷ് സെൻട്രൽ ബാങ്ക് ആൽഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയത്.
15. മാലിന്യമുക്തം നവകേരളം
16. ശുക്രൻ
14. ബാരിസ്റ്റർ ജോർജ് ജോസഫ്
17. റബ്ബർ
18. കരിമ്പുഴ
19. ഹാലിയുടെ ധൂമകേതു
20. കൂടിയാട്ടം
No comments:
Post a Comment