ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം
1."വാക്കിങ് ന്യൂമോണിയ എന്ന ശ്വാസകോശരോഗം ഏതു രാജ്യത്താണ് പൊട്ടിപ്പുറപ്പെട്ടത്?
2. സപ്തസഹോദരിമാരുടെ സഹോദ രൻ' എന്നറിയപ്പെടുന്ന സംസ്ഥാന മേത്?
3. കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന മാഹി ഏതു കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ്?
4. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ സ്ഥാപകനായ എ.ഒ ഹ്യൂം വേറെ ഏതു നിലയിലാണ് പ്രശസ്ത നായിരുന്നത്?
5. 'എബോള' എന്ന പകർച്ചവ്യാധി പരത്തുന്ന ജീവി ഏത്?
6. 'നീലവിപ്ലവം' എന്നു വിശേഷിപ്പിക്കു ന്നത് എന്തിന്റെ ഉല്പാദനം മെച്ചപ്പെ ടുത്തുന്നതിനെക്കുറിച്ചാണ്?
7. 2023 ഡിസംബറിൽ ലോക കാലാവ സ്ഥാ ഉച്ചകോടി നടന്ന നഗരം?
8. പി.കെ നാരായണൻ നമ്പ്യാർ ഏതു കലയിലൂടെയാണ് അറിയപ്പെട്ടത്?
9. തിരുവിതാംകൂർ പ്രധാനമന്ത്രി, തിരു - കൊച്ചി സംസ്ഥാന മുഖ്യ മന്ത്രി, കേരള മുഖ്യമന്ത്രി, പഞ്ചാബ് ഗവർണർ എന്നീ പദവികൾ വഹിച്ച നേതാവ്?
10. ലോകത്താദ്യമായി തേക്കിൻതോട്ടം ഉണ്ടാക്കിയത് മലപ്പുറം ജില്ലയിലെ ഈ സ്ഥലത്താണ്. സ്ഥലപ്പേര്?
11. റേഡിയം കണ്ടുപിടിച്ചത് ആരെല്ലാം?
12. ആഗോള താപനത്തിന് പ്രധാന കാരണമാകുന്നത് ഏതു വാതക ത്തിന്റെ അളവ് കൂടുന്നതാണ്
13. മണ്ണിരയുടെ ശ്വസനാവയവം?
14. 2024-ൽ കേരളത്തിൽ ഏതു കലാരൂപത്തിന്റെ ശതാബ്ദിയാണ് ആഘോഷിക്കുന്നത് ?
15. 'ഹൈമവതഭൂവിൽ' എന്ന യാത്രാ വിവരണകൃതി രചിച്ചതാര്?
16. ത്രിപുരയുടെ തലസ്ഥാനം?
17. ഏറ്റവും ശുദ്ധമായ ജലമായി കണ ക്കാക്കുന്നത് ഏത് വെള്ളത്തെ
18. മലയാളത്തിലെ ആദ്യത്തെ ജന കീയകവി?
19. 'അഭിനയ സംഗീതം' എന്ന കൃതി രചിച്ചത് ആര്?
20. ആരുടെ ആത്മകഥയാണ് 'കിളിക്കാലം' എന്ന കൃതി?
ഉത്തരങ്ങൾ
1.ചൈന
2. സിക്കിം
3. പുതുച്ചേരി
4. പക്ഷിനിരീക്ഷകൻ
5. വവ്വാൽ
6. മത്സ്യം
7. ദുബായ്
8. കൂടിയാട്ടം
9. പട്ടം എ താണുപിള്ള
10. നിലമ്പൂർ
11. മേരി ക്യൂറി, പിയറി ക്യൂറി
12. കാർബൺ ഡയോക്സൈഡ്
13. ത്വക്ക്
14. കഥാപ്രസംഗം
(1924 മേയിൽ വടക്കൻ പറവൂരിലാണ് ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചത്)
15. എം.പി വീരേന്ദ്രകുമാർ
16. അഗർത്തല
17. മഴവെള്ളത്തെ
18. കുഞ്ചൻ നമ്പ്യാർ
19. ലീല ഓംചേരി
20. പി വത്സലയുടെ
No comments:
Post a Comment