Sunday, April 28, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-15

 

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം

1. സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹയായ മൂന്നാമത്തെ വനിതയാര്?

2. താഴെക്കൊടുത്തിരിക്കുന്ന ആത്മകഥ കളുടെ രചയിതാക്കളുടെ പേര് ക്രമപ്പെടുത്തിയെഴുതുക.

ജീവിതസമരം - ജോസഫ് മുണ്ടശ്ശേ രി, ആത്മകഥ - മന്നത്ത് പത്മനാഭൻ, കൊഴിഞ്ഞ ഇലകൾ- ഇ.എം.എസ്., എന്റെ ജീവിത സ്മരണകൾ - സി. കേശവൻ

3. "എത്ര സുന്ദരമെത്ര സുന്ദരമെന്റെ മലയാളം മുത്തുപവിഴങ്ങൾ കൊരു ത്തൊരു പൊന്നുനൂൽ പോലെ"... ആരുടെ വരികൾ?

4. ഏത് അവയവത്തെക്കുറിച്ചുള്ള പഠന മാണ് ഒഫ്താൽമോളജി

5. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം ഏത്?

6. അനീമിയ ഇല്ലാതാക്കാൻ വേണ്ടി കേരള സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്ന പ്രത്യേക പദ്ധതി?

7. സമാധാന നൊബേൽ സമ്മാനത്തിനർ ഹയായ ഏതു വനിതയുടെ കൃതിയാണ് 'വൈറ്റ് ടോർച്ചർ'?

8. ഇന്ത്യയിൽ ഏറ്റവുമവസാനം ജനസം ഖ്യാകണക്കെടുപ്പ് (സെൻസസ്) നടന്ന വർഷം?

9. കേരളത്തിനു പുറമേ ആന സംസ്ഥാന മൃഗമായി ഉള്ള സംസ്ഥാനങ്ങൾ?

10. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടു മ്പോൾ മലബാർ ഏതു സംസ്ഥാന ത്തിന്റെ ഭാഗമായിരുന്നു?

11. പ്ലാസ്റ്റിക് സഞ്ചികളുടെ കനം അള ക്കുന്ന യൂണിറ്റ്?

12. കേരളത്തിൽ മെട്രോ ട്രെയിനുകളോടുന്ന ഏക നഗരം?

13. ലോകസഞ്ചാരിയായ മാർക്കോ പോളോ ഏതു രാജ്യക്കാരനായിരുന്നു?

14. ഏതു രാജ്യത്തിന്റെ ചാരസംഘടന യാണ് മൊസ്സാദ്?

15. നവോത്ഥാനനായകനായ സഹോദ രൻ അയ്യപ്പന്റെ സ്മാരകം എവിടെ സ്ഥിതിചെയ്യുന്നു?

16. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പി താവ് എന്നറിയപ്പെടുന്ന മലയാളി

17. 2023-ലെ വയലാർ അവാർഡ് നേടിയ കവിയും ഗാനരചയിതാവും സംവിധായകനുമായ വ്യക്തി?

18. ബംഗാൾ ഉൾക്കടലിലെ ഒരു ദ്വീപായ ശ്രീഹരിക്കോട്ടയുടെ പ്രാധാന്യം എന്താണ്?

19 ഏതു നദിയുടെ പോഷക നദിയാണ് ഝലം?

20. സ്വപ്നാടനം, യവനിക, ഇരകൾ തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ സംവിധായകനാര്?

ഉത്തരങ്ങൾ

1.ഗോൾഡിൻ എലിനോർ 

2.ജീവിതസമരം - സി. കേശവൻ, 

ആത്മകഥ - ഇ.എം.എസ്. നമ്പൂതിരിപ്പാട്, 

കൊഴിഞ്ഞ ഇലകൾ - ജോസഫ് മുണ്ടശ്ശേരി, 

എന്റെ ജീവിതസ്മരണകൾ മന്നത്ത് പത്മനാഭൻ 

3.ഒ.എൻ.വി കുറുപ്പ്

4.കണ്ണ്‌

5.ഓക്സിജൻ 

6.വിവ കേരളം

7.നർഗീസ് മുഹമ്മദി

8.2011

9.ഝാർഖണ്ഡ്, കർണാടക 

10. മദ്രാസ്

11. മൈക്രോൺ (മൈക്രോമീറ്റർ) 

12. കൊച്ചി

13. ഇറ്റലി

14. ഇസ്രയേൽ

15. ചെറായി (എറണാകുളം ജില്ല)

16, ഡോ.എം.എസ്. സ്വാമിനാഥൻ 

17. ശ്രീകുമാരൻ തമ്പി

18 ഇന്ത്യയുടെ പ്രധാന റോക്കറ്റ് വിക്ഷേ പണ കേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ ഇവിടെയാണ്.

19. സിന്ധു

20. കെ.ജി ജോർജ്



No comments:

Post a Comment