സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
661)സൂര്യനിൽ നിന്നുള്ള പ്ലാസ്മ കണങ്ങളുടെ പ്രവാഹത്തെ പറയുന്നത്
ഉത്തരം : സൗരവാതം
662)സൗരയുഥത്തിന്റെ ഏറ്റവും പുറമെയുള്ള ഭാഗം
ഉത്തരം : ഒർട്ട് മേഘം
663)സൗരയൂഥത്തെ പ്രധാനമായി എത്രയായി തിരിച്ചിരിക്കുന്നു
ഉത്തരം : 3
664)അവ ഏതെല്ലാം
ഉത്തരം : ആന്തരസൗരയൂഥo, ബാഹ്യസൗരയൂഥo, അതിബാഹ്യസൗരയൂഥo
665)നേപ്റ്റ്യുണിനും പുറത്തുള്ള കൂയിപ്പർ ബെൽറ്റ് അടക്കമുള്ള ഭാഗത്തിന് പറയുന്ന പേര്
ഉത്തരം : അതിബാഹ്യസൗരയൂഥo
666) അന്തരീക്ഷമുള്ള ഗ്രഹങ്ങൾ
ഉത്തരം : ശുക്രൻ, ഭൂമി, ചൊവ്വ
667) സൗരയൂഥത്തിന്റെ മാതൃനക്ഷത്രം
ഉത്തരം : സൂര്യൻ
668) സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം
ഉത്തരം : ബുധൻ
669) ഏകദേശം ഭൂമിയുടെ വലിപ്പമുള്ള ഗ്രഹം
ഉത്തരം : ശുക്രൻ
670) ഏറ്റവും ചൂട് കൂടിയ ഗ്രഹം
ഉത്തരം : ശുക്രൻ
671) ഏറ്റവും വലിയ ചിന്ന ഗ്രഹമായ കുള്ളൻ ഗ്രഹം
ഉത്തരം : സിറീസ്
672) ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയപ്പെടുന്ന പ്രതിഭാസം
ഉത്തരം : സൂര്യ ഗ്രഹണം
673) സൂര്യനും ചന്ദ്രനും നേരെ രേഖയിൽ വന്ന് സൂര്യഗ്രഹണം നടക്കുന്നത് ഏതു ദിവസം
ഉത്തരം : കറുത്തവാവ്
674) പൂർണ്ണ സൂര്യഗ്രഹണത്തിൽ സൂര്യൻ മുഴുവനായും ആരുടെ നിഴലിലാണ് മറഞ്ഞു പോകുന്നത്
ഉത്തരം : ചന്ദ്രന്റെ
675) കറുത്ത വാവിന് പറയുന്ന മറ്റൊരു പേര്
ഉത്തരം : അമാവാസി
676) സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിന് പറയുന്നത്
ഉത്തരം : ചന്ദ്രഗ്രഹണം
677) ഭൂമി ചന്ദ്രനും സൂര്യനും ഇടയിൽ ആയിരിക്കുമ്പോൾ സംഭവിക്കുന്ന ഗ്രഹണം
ഉത്തരം : ചന്ദ്രഗ്രഹണം
678) ചന്ദ്രഗ്രഹണത്തിന് പറയുന്ന മറ്റൊരു പേര്
ഉത്തരം : വെളുത്ത വാവ്
679) സൂര്യഗ്രഹണം എപ്പോഴും -------- ദിവസങ്ങളിലാണ് ഉണ്ടാവുക
ഉത്തരം : അമാവാസി
680) ചന്ദ്രഗ്രഹണം എപ്പോഴും ---------- ദിവസങ്ങളിലാണ് ഉണ്ടാവുക
ഉത്തരം : വെളുത്ത വാവ്
No comments:
Post a Comment