Thursday, June 13, 2024

GK QUIZ FOR LP-UP-HIGH SCHOOL STUDENTS-135

 സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM


681) ഗ്രഹണം നടക്കുന്ന വേളയിൽ ഒരു സ്ഥലത്ത് തന്നെ നിന്നുകൊണ്ട്  ഒരേസമയത്ത് സൂര്യനെയും ചന്ദ്രനെയും കാണാൻ കഴിയുന്നതിനു പറയുന്നത്  

 ഉത്തരം  :  ഉദയ ഗ്രഹണം / അസ്തമയ ഗ്രഹണം 
  
682)ഇവയെ പൊതുവായി വിളിക്കുന്ന പേര്   
 ഉത്തരം  : തിരശ്ചീന ഗ്രഹണം   

683) ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊന്നിന്റെ നിഴലിലാകുന്ന  പ്രതിഭാസത്തിന് പറയുന്നത് 
 ഉത്തരം : ഗ്രഹണം 

684) രാഹുവിൽ  ചന്ദ്രഗ്രഹണവും --------ൽ സൂര്യഗ്രഹണവും നടക്കുന്നു 
 ഉത്തരം  :  കേതു 

685) ചന്ദ്രഗ്രഹണത്തിന് വെളുത്തപാവ് എന്നു കൂടാതെ  മറ്റൊരു പേർ കൂടിയുണ്ട്.
 ഉത്തരം   :  പൗർണമി  
  

686) ഗ്രഹണം തുടങ്ങുന്ന അവസ്ഥയ്ക്ക് പൂർവികർ  പറഞ്ഞിരുന്നത് 
 ഉത്തരം  :  സ്പർശം 
  
687) ഗ്രഹണം പൂർണമായും മറഞ്ഞിരിക്കുന്ന അവസ്ഥയ്ക്ക് പറയുന്നത് 
 ഉത്തരം  : ഗ്രസനം 

688) ഗ്രഹണം പുറത്തുവരുന്ന പ്രക്രിയയ്ക്ക് പറയുന്നത്   
 ഉത്തരം : മോചനം 

689) ഗ്രഹണ നിരീക്ഷണവുമായി ബന്ധപ്പെട്ട്  ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഒരു സാങ്കൽപ്പിക  ചാക്രിക പ്രവർത്തനം
 ഉത്തരം  : സാരോസ് ചക്രം 

690) സൂര്യനും ചന്ദ്രനും ഭൂമിയും പരസ്പരാപേക്ഷികമായി ഒരിക്കൽ നിന്ന സ്ഥാനത്തുതന്നെ വീണ്ടും എത്താൻ എടുക്കുന്ന കാലയളവാണ് 
ഉത്തരം : സാരോസ് ചക്രം   

691) പല നക്ഷത്ര കൂട്ടങ്ങളിലും പരസ്പരം വലം വയ്ക്കുന്ന നക്ഷത്രങ്ങൾ ഉണ്ട്. ഇവയെ വിളിക്കുന്ന പേര്
 ഉത്തരം  : ഗ്രഹണദ്വന്ദ്വങ്ങൾ  
  
692) ഒരു സ്ഥലത്തുനിന്നു നിരീക്ഷിക്കുമ്പോൾ ഏതെങ്കിലും ഒരു ജ്യോതിശാസ്ത്ര വസ്തു  മറ്റൊന്നിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നുപോകുന്ന പ്രതിഭാസം 
 ഉത്തരം  : സംതരണം 

693) കാഴ്ചയ്ക്ക് ചെറുതായിട്ടുള്ള ഒരു ഗോളത്തെ അതിലും വലിയ ഗോളം മറക്കുന്ന പ്രതിഭാസം 
 ഉത്തരം : ഉപഗൂഹനം 

694) ചന്ദ്രഗ്രഹണം എപ്പോഴും  ----------  ദിവസങ്ങളിലാണ് ഉണ്ടാവുക
ഉത്തരം : വെളുത്ത വാവ് 

695) ചന്ദ്രഗ്രഹണത്തിന് വെളുത്തപാവ് എന്നു കൂടാതെ  മറ്റൊരു പേർ കൂടിയുണ്ട്.
 ഉത്തരം   :  പൗർണമി  

696) സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എത്ര മിനിറ്റ് വേണം 
 ഉത്തരം  : 8 മിനിറ്റ് 
  
697) സൂര്യനിലുള്ള ഒരു പ്രധാന വാതകം 
 ഉത്തരം  : ഹൈഡ്രജൻ 

698) ഹൈഡ്രജനെ കൂടാതെ മറ്റൊരു പ്രധാന വാതകം 
 ഉത്തരം : ഹീലിയം  

699) സൗരയൂഥത്തിലെ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ
 ഉത്തരം  : മെർക്കുറി, വീനസ് 

700) യുദ്ധം സ്ഥിതി ചെയ്യുന്നത് --------- ഗ്യാലക്സിയിൽ ആണ്
 ഉത്തരം  : ക്ഷീരപഥം  
  

No comments:

Post a Comment