സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
DAY 331
Q) തമിഴ്നാട് കർണാടക സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന , കേരളത്തിലെ ഏക ജില്ല
ഉത്തരം : വയനാട്
Q) ഏത് പീഠഭൂമിയുടെ തെക്കേ അറ്റത്താണ് വയനാട് നിലകൊള്ളുന്നത്
ഉത്തരം : ഡെക്കാൻ പീഠഭൂമി
Q) കേരളം കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിച്ചത് വയനാട് ജില്ലയിലെ ഏത് സ്ഥലത്ത്
ഉത്തരം : മുണ്ടക്കൈ
Q) എന്നാണ് ഈ ദുരന്തം സംഭവിച്ചത്
ഉത്തരം : ജൂലൈ 28 (2024 )
Q) വയനാട് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്
ഉത്തരം : കാടുകളുടെ നാട്
DAY 332
Q) കേരളത്തിന്റെ അയൽ സംസ്ഥാനമാണ് തമിഴ്നാട്. മറ്റൊരു സംസ്ഥാനം
ഉത്തരം : കർണാടക
Q) കർണാടകയുടെ തലസ്ഥാനം
ഉത്തരം : ബംഗളൂരു
Q) ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായ നഗരം
ഉത്തരം : ബംഗളൂരു
Q) ബാംഗ്ലൂരിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നത്
ഉത്തരം : കേമ്പഗൗഡ ഒന്നാമൻ
Q) കർണാടക സംസ്ഥാനത്തിലെ പ്രധാന ഭാഷ
ഉത്തരം : കന്നഡ
DAY 333
Q) ഏറ്റവും വേഗത്തിൽ ഓടുന്ന പക്ഷി
ഉത്തരം : ഫാൽക്കൺ (പ്രാപ്പിടിയൻ പക്ഷി )
Q) ഏറ്റവും വേഗത കുറഞ്ഞു പറക്കുന്ന പക്ഷി
ഉത്തരം : അമേരിക്കൻ വുഡ് കോക്ക് ( അമേരിക്കൻ കാട്ടുകോഴി )
Q) വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി
ഉത്തരം : പെൻഗ്വിൻ
Q) ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി
ഉത്തരം : ഒട്ടകപ്പക്ഷി
Q) കാൽപാദത്തിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി
ഉത്തരം : പെൻഗ്വിൻ
DAY 334
Q) ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം
ഉത്തരം : കാർബൺഡയോക്സൈഡ്
Q) ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം
ഉത്തരം : നൈട്രജൻ
Q) സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം
ഉത്തരം : ഹൈഡ്രജൻ
Q) ചന്ദ്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം
ഉത്തരം : ഹീലിയം
Q) ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്
ഉത്തരം : ഹൈഡ്രജൻ
DAY 335
Q) സൗരയൂഥത്തിലെ ഏറ്റവും വൈവിധ്യമുള്ള കാലാവസ്ഥയും അന്തരീക്ഷവും ഉള്ള ഗ്രഹം
ഉത്തരം : ഭൂമി
Q) സൗരയൂഥത്തിൽ സൂര്യനിൽ നിന്നും എത്രാമത്തെ സ്ഥാനമാണ് ഭൂമിക്ക്
ഉത്തരം : 3 rd
Q)71% വെള്ളത്താൽ ചുറ്റപ്പെട്ടതിനാൽ നീല നിറമായി കാണപ്പെടുന്ന ഭൂമിയെ വിശേഷിപ്പിക്കുന്നത്
ഉത്തരം : നീലഗ്രഹം
Q) ഗ്രീക്ക് , റോമൻ ദേവന്മാരുടെയൊന്നും പേരില്ലാത്ത സൗരയൂഥത്തിലെ ഏക ഗ്രഹം
ഉത്തരം : ഭൂമി
Q) നാം വസിക്കുന്ന ഭൂമിയുടെ ഗണിതശാസ്ത്ര രൂപം (ആകൃതി)
ഉത്തരം : ജിയോയിഡ്
DAY 336
Q) ദൂരത്തിന്റെ ഏറ്റവും വലിയ യൂണിറ്റ്
ഉത്തരം : പ്രകാശവർഷം
Q) ദൂരത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റ്
ഉത്തരം : മില്ലീമീറ്റർ
Q) കടലിന്റെ നീളമളക്കുന്ന യൂണിറ്റ്
ഉത്തരം : നോട്ടിക്കൽ മൈൽ
Q) ഭൂകമ്പം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്
ഉത്തരം : റിച്ചർ സ്കെയിൽ
Q) ഭാരമളക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ചെറിയ യൂണിറ്റ്
ഉത്തരം : മില്ലീഗ്രാം
DAY 337
Q) ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം
ഉത്തരം : ലക്ഷദ്വീപ്
Q) ലക്ഷദ്വീപ് രൂപം കൊണ്ടത്
ഉത്തരം : 1956 ൽ
Q) ലക്ഷദ്വീപ് എന്നു നാമകരണം ചെയ്ത വർഷം
ഉത്തരം : 1973
Q) ഏകദേശം എത്ര ദ്വീപുകളിലാണ് ജനവാസം ഉള്ളത്
ഉത്തരം : 10
Q) ഏതു കടലിലാണ് ഈ ദ്വീപു സമൂഹങ്ങൾ ഉള്ളത്
ഉത്തരം : അറബിക്കടൽ
Q) ലക്ഷദ്വീപുകളുടെ തലസ്ഥാനം
ഉത്തരം : കവരത്തി
Q) ലക്ഷദ്വീപുകളിലെ ഏറ്റവും വലിയ നഗരം
ഉത്തരം : ആന്ത്രോത്ത്
Q) മിനിക്കോയ് ദ്വീപ് ഒഴികെ മറ്റു ലക്ഷദ്വീപുകളിലെ സംസാരഭാഷ
ഉത്തരം : ജസരി
Q) മിനിക്കോയ് ദ്വീപിലെ സംസാരഭാഷ
ഉത്തരം : മഹൽ
Q) ലക്ഷദ്വീപിന്റെ ഔദ്യോഗിക ഭാഷ
ഉത്തരം : ഇംഗ്ലീഷ്
DAY 339
Q) ലക്ഷദ്വീപ് എന്ന പേരിന്റെ അർത്ഥം
ഉത്തരം : ഒരുലക്ഷം ദ്വീപുകൾ
Q) ലക്ഷദ്വീപിലെ പ്രധാന തൊഴിൽ
ഉത്തരം : മത്സ്യബന്ധനം( & കൃഷി )
Q) ലക്ഷദ്വീപിലെ ഏക വിമാനത്താവളം
ഉത്തരം : അഗത്തി എയർപോർട്ട്
Q) ലക്ഷദ്വീപിന്റെ ഔദ്യോഗിക മൃഗം
ഉത്തരം : ബട്ടർഫ്ലൈ ഫിഷ്
Q) ഔദ്യോഗിക പുഷ്പം
ഉത്തരം : നീലക്കുറിഞ്ഞി
DAY 340
Q) മെട്രോ റെയിൽ നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരം
ഉത്തരം : കൊച്ചി (എറണാകുളം ജില്ല )
Q) ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേ ഗതാഗതം
ഉത്തരം : കൽക്കത്ത മെട്രോ
Q) രണ്ടാമത്തേത്
ഉത്തരം : ഡൽഹി മെട്രോ
Q) ഇന്ത്യയിലെ പ്രധാന നഗരമായ ബംഗളൂരുവിൽ നിലവിലുള്ള അതിവേഗ റെയിൽവേ ഗതാഗതമാർഗം
ഉത്തരം : ബംഗളൂരു മെട്രോ റെയിൽവേ
Q) ബംഗളൂരു മെട്രോ റെയിൽവേ അറിയപ്പെടുന്നത്
ഉത്തരം : നമ്മ മെട്രോ
DAY 341
Q) രണ്ട് കടലുകൾ സംഗമിക്കുന്ന കന്യാകുമാരി ഏത് സംസ്ഥാനത്താണ്
ഉത്തരം : തമിഴ്നാട്
Q) ബ്രിട്ടീഷ് ഭരണകാലത്ത് കന്യാകുമാരി അറിയപ്പെട്ടിരുന്നത്
ഉത്തരം : കേപ് കോമറിൻ
Q) പ്രസിദ്ധമായ രണ്ട് പർവതനിരകൾ അവസാനിക്കുന്നത് കന്യാകുമാരിയിലാണ് ഏതാണിവ
ഉത്തരം : പശ്ചിമഘട്ടം, പൂർവ്വഘട്ടം
Q) ഇന്ത്യൻ മഹാസമുദ്രത്തിന്റെയും മറ്റു രണ്ടു കടലുകളുടെയും സംഗമസ്ഥാനമാണ് കന്യാകുമാരി.ഏതാണീ കടലുകൾ
ഉത്തരം : അറബിക്കടൽ , ബംഗാൾ ഉൾക്കടൽ
Q) മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്നതിന് മുൻപ് പ്രദർശിപ്പിച്ച സ്ഥലത്തിന്റെ സ്മാരകമായി നിലകൊള്ളുന്നത്
ഉത്തരം : ഗാന്ധി മണ്ഡപം
DAY 342
Q) കന്യാകുമാരി ജില്ല രൂപീകരിച്ചത്
ഉത്തരം : 1956 നവംബർ 1
Q) തിരുവിതാംകൂറിന്റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന ഇപ്പോൾ കന്യാകുമാരി ജില്ലയിലുൾപ്പെടുന്ന പ്രദേശം
ഉത്തരം : നാഞ്ചിനാട് പ്രദേശം
Q) പശ്ചിമഘട്ടവും ഏതു മഹാസമുദ്രവും കൂടി സമ്മേളിക്കുന്നതിനാലാണ് കന്യാകുമാരിയിൽ സൂര്യോദയവും സൂര്യാസ്തമനവും ഒരുമിച്ച് കാണാൻ സാധിക്കുന്നത്
ഉത്തരം : ഇന്ത്യൻ മഹാസമുദ്രം
Q) കന്യാകുമാരിയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ല
ഉത്തരം : തിരുവനന്തപുരം
Q) കന്യാകുമാരിയിലെ ഔദ്യോഗിക ഭാഷ
ഉത്തരം : തമിഴ്
DAY 343
Q) ഹരിദ്വാർ കുംഭമേളയുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : ഉത്തരാഖണ്ഡ്
Q) സ്വർണ്ണഖനിയുടെ നാട്
ഉത്തരം : കർണാടക
Q) ഇന്ത്യയിൽ സ്വർണം ചെയ്യുന്ന ഒരേ ഒരു പ്രദേശം
ഉത്തരം : കോലാർ സ്വർണ്ണഖനി (കർണാടക )
Q) ചുവന്ന മലകളുടെ സംസ്ഥാനം
ഉത്തരം : അരുണാചൽ പ്രദേശ്
Q) ഓർക്കിഡുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : അരുണാചൽ പ്രദേശ്
DAY 344
Q)സ്റ്റമ്പ് ഔട്ട് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ഉത്തരം : ക്രിക്കറ്റ്
Q) ഗോൾകീപ്പർ ഹെൽമെറ്റ് ധരിക്കുന്നത് ഏത് കളിയിലാണ്
ഉത്തരം : ഹോക്കി
Q) ഹോക്കിയിൽ ഇന്ത്യക്ക് എത്ര തവണ ഒളിമ്പിക്സ് സ്വർണ്ണം ലഭിച്ചിട്ടുണ്ട്
ഉത്തരം : 8 തവണ
Q) ഇന്ത്യയിലെ പ്രമുഖ സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന സ്കൂൾ ഫുട്ബോൾ ടൂർണ്ണമെന്റ്
ഉത്തരം : സുബ്രതോ കപ്പ്
Q) ഫുട്ബോളിന്റെ അപരനാമം
ഉത്തരം : സോക്കർ
DAY 345
Q) ഒരു വ്യാഴവട്ടം എത്ര വർഷമാണ്
ഉത്തരം : 12
Q) മഹാത്മാഗാന്ധിയുടെ എത്രാമത്തെ ജന്മദിന വാർഷികമാണ് 2024ൽ ആഘോഷിക്കുന്നത്
ഉത്തരം : 155
Q) 2024 ഇന്ത്യയുടെ എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിച്ചത്
ഉത്തരം : 78
Q) 2024 ജനുവരി 26 ന് ഇന്ത്യയുടെ എത്രാമത്തെ റിപ്പബ്ലിക് ദിനമാണ് ആഘോഷിച്ചത്
ഉത്തരം : 75
Q) മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റെ അൻപതാം വാർഷിക ദിനം എന്നായിരുന്നു
ഉത്തരം : 2019 ജൂലൈ 20
DAY 346
Q) കേരളത്തിലെ ഏറ്റവും വലിയ കായൽ
ഉത്തരം : വേമ്പനാട്ടുകായൽ
Q) വേമ്പനാട്ടുകായൽ മൂന്ന് ജില്ലകളിലായാണ് വ്യാപിച്ചുകിടക്കുന്നത്. ആലപ്പുഴയും കോട്ടയവും ആണ് രണ്ടെണ്ണം. മൂന്നാമത്തേത്
ഉത്തരം : എറണാകുളം
Q) ആലപ്പുഴയിലെ അരൂരിനും അരൂക്കുറ്റിക്കും ഇടയിലായി കാണുന്ന വേമ്പനാട്ടുകായലിന്റെ ഭാഗം അറിയപ്പെടുന്നത്
ഉത്തരം : കൈതപ്പുഴക്കായൽ
Q)കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
ഉത്തരം : ശാസ്താംകോട്ടക്കായ ൽ
Q) കേരളത്തിലെ രണ്ടാമത്തെ വലിയ കായൽ
ഉത്തരം : അഷ്ടമുടിക്കായൽ
DAY 347
Q) കേരളത്തിലെ ശുദ്ധജല കായൽ ആയ ശാസ്താംകോട്ടക്കായൽ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ
ഉത്തരം : കൊല്ലം
Q) കേരളത്തിലെ ഏറ്റവും ആഴം കൂടിയ കായൽ
ഉത്തരം : അഷ്ടമുടിക്കായൽ
Q) അഷ്ടമുടിക്കായലിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമായ ദ്വീപ്
ഉത്തരം : സാമ്പ്രാണിക്കൊടി
Q) കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം
ഉത്തരം : വിഴിഞ്ഞം ( തിരുവനന്തപുരം )
Q) വിഴിഞ്ഞം തുറമുഖം തിരുവനന്തപുരം ജില്ലയിലെ ഏത് താലൂക്കിൽ
ഉത്തരം : നെയ്യാറ്റിൻകര
DAY 348
Q) ജലം , പരിസ്ഥിതി സംരക്ഷണം, മാലിന്യനിർമാർജനം മുതലായവ ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്കരിച്ച പദ്ധതി
ഉത്തരം : ഹരിത കേരളം
Q) കേരളത്തിലെ പ്രളയബാധിതർക്കായി സർക്കാർ ആരംഭിച്ച വായ്പാപദ്ധതി
ഉത്തരം : ഉജ്ജീവൻ
Q) കേരള ഗവൺമെന്റ് സാഹിത്യത്തിനായി നൽകുന്ന ഏറ്റവും വലിയ പുരസ്കാരം
ഉത്തരം : എഴുത്തച്ഛൻ പുരസ്കാരം
Q) സർവ്വശിക്ഷാഅഭിയാന്റെ നേതൃത്വത്തിൽ കുട്ടികളിൽ മലയാളഭാഷാ പരിപോഷണത്തിനായി ആവിഷ്കരിച്ച പദ്ധതി
ഉത്തരം : മലയാളത്തിളക്കം
Q) കേരള സർക്കാരിന്റെ മഴവെള്ളക്കൊയ്ത്ത് പദ്ധതി
ഉത്തരം : വർഷ
DAY 349
Q) റോഡപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി
ഉത്തരം : സുരക്ഷാവീഥി
Q) പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ വ്യോമസേനയുടെ ഓപ്പറേഷൻ
ഉത്തരം : ഓപ്പറേഷൻ കരുണ
Q) പ്രളയ രക്ഷാപ്രവർത്തനങ്ങളിൽ പോലീസ് നടത്തിയ ഓപ്പറേഷൻ അറിയപ്പെട്ടത്
ഉത്തരം : ഓപ്പറേഷൻ ജല രക്ഷ
Q) പ്രളയദുരന്തത്തിന് ശേഷം കേരളം പുനർ നിർമിക്കാനായി സംസ്ഥാന സർക്കാർ ആരംഭിച്ച ലോട്ടറി
ഉത്തരം : നവ കേരള ലോട്ടറി
Q) നവകേരള മിഷന്റെ ഭാഗമായി ഭവനരഹിതർക്ക് വീടുവച്ചു കൊടുക്കുന്നതിനായുള്ള പ്രവർത്തന പരിപാടി
ഉത്തരം : ലൈഫ് മിഷൻ
DAY 350
Q) ചിങ്ങമാസത്തിലെ ഏത് നക്ഷത്രം മുതലാണ് ഓണാഘോഷം ആരംഭിക്കുന്നത്
ഉത്തരം : അത്തം
Q) ഓണപ്പൂവ് എന്ന് വിശേഷണമുള്ള പൂവ്
ഉത്തരം : കാശിത്തുമ്പ
Q) ഓണം കേരളത്തിന്റെ ദേശീയോത്സവം ആക്കിയ വർഷം
ഉത്തരം : 1961
Q) മഹാബലി എന്ന വാക്കിനർത്ഥം
ഉത്തരം : വലിയ ത്യാഗം ചെയ്തവൻ
Q) മഹാബലിയുടെ യഥാർത്ഥ പേര്
ഉത്തരം : ഇന്ദ്രസേനൻ
DAY 351
Q) സംഘകൃതികളിൽ ഓണം ഏത് പേരിലാണ് അറിയപ്പെടുന്നത്
ഉത്തരം : ഇന്ദ്രവിഴ
Q) നാലാം ഓണം ഏതു മഹാന്റെ ജന്മദിനമാണ്
ഉത്തരം : ശ്രീനാരായണഗുരു
Q) മഹാബലിപുരം എന്ന വിനോദസഞ്ചാര കേന്ദ്രം ഏതു സംസ്ഥാനത്ത്
ഉത്തരം : തമിഴ്നാട്
Q) മഹാബലിയുടെ പത്നിയുടെ പേര്
ഉത്തരം : വിന്ധ്യാവലി
Q) അത്തം നക്ഷത്രം തുടങ്ങി 10 നാളുകളിൽ ഏതു നക്ഷത്രം വരുന്ന ദിവസമാണ് ചതുരത്തിൽ പൂക്കളം ഇടുന്നത്
ഉത്തരം : മൂലം
DAY 352
Q) പ്രസിദ്ധമായ അത്തച്ചമയവുമായി ബന്ധപ്പെട്ട സ്ഥലം
ഉത്തരം : തൃപ്പൂണിത്തുറ (എറണാകുളം ജില്ല)
Q) ഓണാഘോഷ വേളയിൽ അവതരിപ്പിക്കുന്ന പ്രശസ്തമായ പരമ്പരാഗത നൃത്തരൂപം
ഉത്തരം : തിരുവാതിരകളി
Q) ഓണക്കാലത്ത് നടത്തുന്ന പ്രസിദ്ധമായ വള്ളംകളി
ഉത്തരം : ആറന്മുള ഉത്രട്ടാതി വള്ളംകളി
Q) ഓണാഘോഷത്തിന്റെ ഭാഗമായ പുലികളിക്ക് പ്രസിദ്ധമായ ജില്ല
ഉത്തരം : തൃശ്ശൂർ
Q) മാവേലിയെ ഊട്ടിയ നാട് , ഓണത്തിന്റെ നാട് എന്നൊക്കെ വിശേഷിപ്പിക്കുന്ന നാട്
ഉത്തരം : ഓണാട്ടുകര (ആലപ്പുഴ ജില്ല )
DAY 353
Q) ലോഹങ്ങളുടെ രാജാവ്
ഉത്തരം : സ്വർണം
Q) രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ലോഹം
ഉത്തരം : കാൽസ്യം
Q) ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം
ഉത്തരം : അലൂമിനിയം
Q) ലോഹങ്ങളെ എത്രയായി തരംതിരിച്ചിരിക്കുന്നു
ഉത്തരം : 2 ( ലോഹo അലോഹം )
Q) മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം
ഉത്തരം : കാൽസ്യം
DAY 354
Q) മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം
ഉത്തരം : ചെമ്പ്
Q) 'മിനറൽ ഓയിൽ' 'കറുത്ത സ്വർണം എന്നെല്ലാം അറിയപ്പെടുന്നത്
ഉത്തരം : പെട്രോളിയം
Q) വിത്തു മുളക്കുമ്പോൾ ആദ്യം പുറത്തുവരുന്ന ഭാഗo
ഉത്തരം : ബീജ മൂലം (radicle)
Q) വിത്തു മുളക്കുമ്പോൾ ഇലയായി മാറുന്നത്
ഉത്തരം : ബീജശീർഷം (plumule)
Q) സസ്യങ്ങളുടെ പാചകപ്പുര
ഉത്തരം : ഇലകൾ
DAY 355
Q) സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് നമ്മെ രക്ഷിക്കുന്ന വാതകം
ഉത്തരം : ഓസോൺ
Q) സൂര്യന്റെ പേരിൽ അറിയപ്പെടുന്ന മൂലകം
ഉത്തരം : ഹീലിയം
Q) കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം
ഉത്തരം : ക്ലോറിൻ
Q) ചുണ്ണാമ്പുവെള്ളത്തെ പാൽനിറം ആക്കുന്ന വാതകം
ഉത്തരം : കാർബൺഡയോക്സൈഡ്
Q) അഗ്നിശമനികളിൽ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം
ഉത്തരം : കാർബൺഡയോക്സൈഡ്
DAY 356
Q) പല്ലിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം
ഉത്തരം : കാൽസ്യം
Q) ഏത് അവയവത്തിന്റെ പ്രവർത്തനം തകരാറിലായാൽ ആണ് ഡയാലിസിസ് നടത്തുന്നത്
ഉത്തരം : വൃക്ക
Q) ഹെപ്പറ്റൈറ്റിസ് രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത്
ഉത്തരം : കരൾ (liver)
Q) ഗ്ലൂക്കോമ രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത്
ഉത്തരം : കണ്ണ്
Q) അൽഷിമേഴ്സ്, ഡിമെൻഷ്യ മുതലായ രോഗങ്ങൾ ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്
ഉത്തരം : മസ്തിഷ്കം (brain)
DAY 357
Q) ഇലകൾക്ക് പച്ച നിറം നൽകുന്ന വസ്തു
ഉത്തരം : ക്ലോറോഫിൽ
Q) ഇലകൾക്ക് മഞ്ഞ നിറം നൽകുന്ന വസ്തു
ഉത്തരം : സാന്തോഫിൽ (xanthophyll)
Q) ഇലകളിലെ സിരാവിന്യാസം
ഉത്തരം : സമാന്തര സിരാ വിന്യാസം , ജാലികാ സിരാ വിന്യാസം
Q) ഏക ബീജ പത്ര സസ്യങ്ങളുടെ ഇലകളിൽ സാധാരണയായി കാണപ്പെടുന്നത്
ഉത്തരം : സമാന്തര സിരാ വിന്യാസം
Q) തായ് വേര് പടലമുള്ള സസ്യങ്ങളുടെ ഇലകളിലെ സിരാ വിന്യാസം
ഉത്തരം : ജാലികാ സിരാ വിന്യാസം
DAY 358
Q) ഗാന്ധി യുഗം എന്നറിയപ്പെടുന്നത്
ഉത്തരം : 1919 മുതൽ 1947 വരെ
Q) സമ്പർമതിയിലെ സന്യാസി
ഉത്തരം : മഹാത്മാഗാന്ധി
Q) ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ
ഉത്തരം :സി രാജഗോപാലാചാരി
Q) ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു
ഉത്തരം : ഗോപാലകൃഷ്ണ ഗോഖലെ
Q) ആധുനിക കാലത്തെ മഹാത്ഭുതം എന്നു ഗാന്ധിജി വിശേഷിപ്പിച്ചത്
ഉത്തരം : ക്ഷേത്രപ്രവേശന വിളംബരം
DAY 359
Q) തന്റെ അവസാന കേരള സന്ദർശനത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്
ഉത്തരം : ഒരു തീർത്ഥാടനം
Q) അദ്ദേഹത്തിന്റെ അവസാന കേരള സന്ദർശനം എന്നായിരുന്നു
ഉത്തരം : 1937 ജനുവരി 13
Q) അദ്ദേഹം ആദ്യമായി കേരളം സന്ദർശിച്ചത്
ഉത്തരം : 1920 ആഗസ്റ്റ് 18
Q) അദ്ദേഹം എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്
ഉത്തരം : 5
Q) ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണശാലയായി അറിയപ്പെടുന്നത്
ഉത്തരം : ദക്ഷിണാഫ്രിക്ക
DAY 360
Q) ഗാന്ധിജിയെ ആദ്യമായി 'രാഷ്ട്ര പിതാവ് 'എന്നു സംബോധന ചെയ്തത്
ഉത്തരം : സുഭാഷ് ചന്ദ്ര ബോസ്
Q) ഗാന്ധിജിയെ 'മഹാത്മാ' എന്നു ആദ്യം വിളിച്ചത്
ഉത്തരം : രവീന്ദ്രനാഥ ടാഗോർ
Q) 'അർദ്ധനഗ്നനായ ഫക്കീർ 'എന്ന് ഗാന്ധിജിയെ പറഞ്ഞത്
ഉത്തരം : വിൻസ്റ്റൺ ചർച്ചിൽ
Q) ഇത് എന്റെ മാതാവാണ്. ഏതിനെ കുറിച്ചാണ് ഗാന്ധിജി ഇങ്ങനെ പറഞ്ഞത്
ഉത്തരം : ഭഗവദ് ഗീത
Q) ക്വിറ്റിന്ത്യാ സമരകാലത്ത് ഗാന്ധിജിയുടെ ആഹ്വാനം എന്തായിരുന്നു
ഉത്തരം : പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
No comments:
Post a Comment