Tuesday, October 15, 2024

NMMS പരീക്ഷ അറിയേണ്ടതെല്ലാം-പരീക്ഷ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 19/10/2024 ശനി.

 


NMMSE 2024

കേന്ദ്രവിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അപേക്ഷ ക്ഷണിച്ചു. 

  • സംസ്ഥാന സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന എട്ടാംക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 
  • പരീക്ഷയെഴുതി അർഹത നേടുന്നവർക്ക് 9, 10, 11, 12 ക്ലാസുകളിൽ പ്രതിവർഷം 12,000 രൂപ സ്കോളർഷിപ് ലഭിക്കും. 
  • ഒക്ടോബർ 19 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. 
  • പരീക്ഷ നവംബർ 16-ന് നടക്കും.
  • അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ്: http://nmmse.kerala.gov.in. 

യോഗ്യതകൾ

  • കഴിഞ്ഞ അധ്യയനവർഷം ഏഴാംക്ലാസിലെ വാർഷിക പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ വിജയം നേടിയിരിക്കണം. 
  • എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് വേണം
  • രക്ഷിതാക്കളുടെ വാർഷികവരുമാനം മൂന്നരലക്ഷം രൂപയിൽ അധികമാകരുത് 
  • സംസ്ഥാനസർക്കാർ നടത്തുന്ന റെസിഡെൻഷ്യൽ സ്കൂൾ, കേന്ദ്രീയവിദ്യാലയം, ജവാഹർ നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ പഠിക്കുന്നവർക്ക് അപേക്ഷി ക്കാൻ അർഹതയില്ല.

അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ

  • വില്ലേജ് ഓഫീസിൽനിന്ന് ലഭിക്കുന്ന, മൂന്നരലക്ഷം രൂപയിൽ അധികമാകാത്ത വരുമാന സർട്ടിഫിക്കറ്റ്
  • എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • 40 ശതമാനത്തിൽ കുറയാതെ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് 

പരീക്ഷയും സിലബസും

  • ഒരേദിവസം നടക്കുന്ന 90 മിനിറ്റുവീതമുള്ള രണ്ട് പാർട്ടുകളായാണ് പരീക്ഷ നടക്കുന്നത്.
  • പാർട്ട് ഒന്ന്: മെന്റൽ എബിലിറ്റി ടെസ്റ്റ് (മാറ്റ്): മാനസികശേഷി പരിശോധിക്കുന്ന 90 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടായിരിക്കും.
  • പാർട്ട് രണ്ട്: സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സാറ്റ്): 
  • ഏഴ്, എട്ട് ക്ലാസുകളിലെ ഭാഷേതരവിഷയങ്ങളായ സോഷ്യൽ സയൻസ് (35 മാർക്ക്), അടിസ്ഥാനശാസ്ത്രം (35 മാർക്ക്), അടിസ്ഥാനഗണിതം (20 മാർക്ക്) എന്നിവയിൽനിന്ന് 90 ചോദ്യങ്ങളുണ്ടായിരിക്കും.
  • ഓരോ പേപ്പറിനും 40 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക. 
  • ഇംഗ്ലീഷ്, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിൽ ചോദ്യപ്പേപ്പറുകളുണ്ടാകും.
  • ഓരോ ചോദ്യത്തിനും ഓരോ മാർക്കുവീതമാണ് ലഭിക്കുക നെഗറ്റീവ് മാർക്ക് ഇല്ല

Previous Question Papers

No comments:

Post a Comment