പ്രിയപ്പെട്ട വിദ്യാർത്ഥികളെ ... നാളെ ഹിന്ദി പരീക്ഷയാണ്. എല്ലാവർക്കും വളരെ നന്നായി പരീക്ഷ എഴുതാൻ സാധിക്കട്ടെ. . .
കൂൾ ഓഫ് ടൈം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുക. ഈ സമയം ഓരോ ചോദ്യവും കൃത്യമായി വായിച്ച് മനസ്സിലാക്കി ഉത്തരങ്ങൾ മനസ്സിൽ രൂപപ്പെടുത്തി വെക്കുക.
പാഠഭാഗത്തിലെ ചില സന്ദർഭങ്ങൾ ബേസ് ചെയ്തിട്ടായിരിക്കും ചോദ്യങ്ങൾ.
തന്നിരിക്കുന്ന പാഠ സന്ദർഭം ( Question text ) വായിച്ച് ചോദ്യത്തിന് ഉത്തരം എഴുതാനുള്ള സൂചനകൾ മനസ്സിലാക്കണം.
ഡിസ്കോഴ്സ് ലെവൽ ചോദ്യങ്ങൾ (4 മാർക്ക്)-डायरी ,पोस्टर ,पत्र , पटकथा , बातचीत (वार्तालाप ) , चरित्र पर टिप्पणी , कवितांश का आशय समाचार / रपट , लघु लेख മുതലായവ ചോദിക്കും. ചില ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ടാവും.
4മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എല്ലാം പുതിയ പേജിൽ നിന്ന് തുടങ്ങുന്നത് നന്നായിരിക്കും .ഒരിക്കലും പേജിന്റെ അവസാന ഭാഗത്തുനിന്ന് ഇത്തരം ചോദ്യങ്ങളുടെ ഉത്തരം എഴുതി തുടങ്ങരുത്.
सही प्रस्ताव चुनकर लिखें ചോദ്യത്തിന് ചോയ്സ് ആയി കത്തോ ഡയറിയോ മറ്റോ ചോദിച്ചാൽसही प्रस्ताव चुनकर लिखें എന്ന ചോദ്യത്തിന് തന്നെ ഉത്തരം എഴുതാൻ ശ്രദ്ധിക്കുക.
പോസ്റ്റർ സംക്ഷിപ്തവും ആകർഷകവും ആയിരിക്കണം. അക്ഷരങ്ങളുടെ വലിപ്പം (Font size) ക്രമീകരിച്ച് ഒരു ഫുൾ പേജിൽ തന്നെ എഴുതാൻ ശ്രദ്ധിക്കുക. പ്രോഗ്രാം പോസ്റ്ററിൽ പരിപാടിയുടെ समय , स्थान , तारीख ഇവ സൂചിപ്പിക്കണം. सब का स्वागत എന്നും ചേർക്കാം. മെസ്സേജിംഗ് പോസ്റ്ററിൽ മെസ്സേജുകൾ എഴുതണം ചോദ്യത്തിൽ തന്നെ ചില സൂചനകൾ ഉണ്ടാവും അത് പ്രയോജനപ്പെടുത്താം. ചിത്രങ്ങൾ വരക്കുകയും ആവാം.പോസ്റ്ററിന്റെ മൊത്തം ലേഔട്ട് ആകർഷകമാക്കാൻ ശ്രദ്ധിക്കുക.
വാക്യ പിരമിഡിൽ ആശയം മനസ്സിലാക്കി വാക്യങ്ങൾ എഴുതുക. ഓരോ വാക്യത്തിലും തന്നിരിക്കുന്ന ഓരോ വാക്ക് കൂട്ടിച്ചേർക്കണം. മുൻപുള്ള വാക്കുകൾ വിട്ടുപോകാനും പാടില്ല.
ഡയറി ആത്മകഥാത്മക ശൈലിയിലാണ് എഴുതേണ്ടത്. (मैंने ,मेरे , मुझे ...) दिन , तारीख എഴുതാൻ മറക്കരുത്.
കവിതയുടെ ആശയം എഴുതുമ്പോൾ കവിയുടെയും കവിതയുടെയും പേര് സൂചിപ്പിച്ച് വേണം എഴുതാൻ . പിന്നെ കവിതയുടെ മൊത്തം ആശയം ഒന്ന് - രണ്ട് വാക്യങ്ങളിൽ സൂചിപ്പിക്കാം.
തന്നിരിക്കുന്ന വരികളെയാണ് വിശകലനം ചെയ്യേണ്ടത് . മൂന്ന് - നാല് വാക്യങ്ങളിൽ.
पटकथा (തിരക്കഥ) എഴുതുമ്പോൾ सीन सं, पात्र आयु, वेशभूषा , दृश्य का विवरण , संवाद എന്നിവ ഉണ്ടായിരിക്കണം.തിരക്കഥയുടെ സംഭാഷണങ്ങളിൽ ഭാവ ചേഷ്ടകൾ ബ്രാക്കറ്റ് സൂചിപ്പിക്കണം . ഉദാ: ( उदास होकर ) ,( दौड़कर आती है )
विशेषण शब्द चुनकर लिखें ചോദിക്കാം. ഒരു മാർക്കിന്.
सही मिलान करें(ചേരുംപടി ചേർക്കുക) ഇടതുഭാഗത്തുള്ള ഒരു വാക്യാംശം എഴുതി അതിൻെറ ശരിയായ ഉത്തരം വലതു ഭാഗത്തുനിന്ന് തെരഞ്ഞെടുത്ത് എഴുതണം. പേപ്പറിൽ ഉള്ള അതേ പോലെ എഴുതി 'ആരോ മാർക്ക് ' ഇട്ട് എഴുതരുത്.
ഗ്രാമർ ചോദ്യങ്ങളിൽ सर्वनाम + प्रत्यय ചേരുമ്പോഴുണ്ടാകുന്ന മാറ്റം ഉദാ: वह + का = उसका ഒരു മാർക്കിന് ഉണ്ടാവും.
മാതൃക തന്നിട്ട് അതുപോലെ എഴുതാനുള്ള ചോദ്യങ്ങൾക്ക് മാതൃക ശ്രദ്ധിച്ചാൽ തന്നെ ഉത്തരം എഴുതാൻ കഴിയും.
കത്തെഴുതുമ്പോൾ വലതുഭാഗത്ത് മുകളിൽ स्थान തൊട്ടു താഴെ तारीख എഴുതണം. ഇടത് ഭാഗത്ത് प्रिय मित्र , / आदरणीय पिताजी (എന്നിങ്ങനെ ചോദ്യത്തിനനുസരിച്ച്)
അടുത്ത വരിയിൽ नमस्ते...
തുടർന്ന് ചോദ്യത്തിനനുസരിച്ച് കത്തിൻ്റെ ഉള്ളടക്കം.
വലതുഭാഗത്ത് താഴെ
नाम
हस्ताक्षर
അതിൻെറ തൊട്ട് അടുത്ത വരിയിൽ ഇടതുഭാഗത്ത്
सेवा में ,
नाम ,
पता
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ ശ്രദ്ധിക്കണം. ചോദ്യ നമ്പർ ഇടാൻ മറക്കരുത്.
വിജയാശംസകൾ

