Thursday, April 3, 2025

ഗ്രേസ് മാർക്കിന് അർഹത നേടിയ കുട്ടികളുടെ വിവരങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച്.

 



ഗ്രേസ് മാർക്കിന് അർഹത നേടിയ കുട്ടികളുടെ വിവരങ്ങൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ച്,,

CIRCULAR




  • എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എസ്.എൽ.സി.(എച്ച്.ഐ) പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അർഹതയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ അതാത് സ്കൂളിൽ നിന്ന് പരീക്ഷാഭവന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായിട്ടാണ് അപ്ലോഡ് ചെയ്യേണ്ടത്. 
  • 04/04/2025 മുതൽ 16/04/2025 വരെ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ അപ്ലോഡ് ചെയ്ത വിവരങ്ങൾ അടങ്ങിയ പ്രിന്റ്ഔട്ട് അതാത് വിദ്യാഭ്യാസ ഉപഡയറക്ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, എൻ.സി.സി ബെറ്റാലിയൻ ഓഫീസർക്കും സ്കൂളുകളിൽ നിന്നും സമർപ്പിക്കേണ്ടതാണ്. 
  • വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത വിവരങ്ങൾ അടങ്ങിയ സ്കൂളുകളിൽ നിന്നുള്ള പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റിന്റെ പ്രഥമാദ്ധ്യാപകർ സാക്ഷ്യപ്പെടുത്തിയ കോപ്പികളുമായി ഒത്തുനോക്കി പരിശോധിച്ച് അതാത് വിദ്യാഭ്യാസ ഉപഡയറക്ടർമാരും, സ്പോർട്സ് ആന്റ് ഗെയിംസ്, സി.എസ്.സി (ദേശീയ/സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്),സതേൺ ഇന്ത്യ സയൻസ് ഫെയർ വിഭാഗങ്ങളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുമാണ് അന്തിമമായി ഗ്രേസ് മാർക്ക് അനുവദിക്കുന്നത്. 
  • സ്റ്റുഡൻസ് പോലീസ് വിഭാഗത്തിൽ ഗ്രേസ് മാർക്കിന് അർഹരായവരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്തതിനുശേഷം പ്രിന്റ് ഔട്ട് പ്രഥമാധ്യാപകർ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തി ഒപ്പ് ഇടേണ്ടതും സ്റ്റുഡൻസ് പോലീസ് ലേസൺ ഓഫീസർ (സി.ഐ. ഓഫ് പോലീസ്), ഡിസ്ട്രിക്ട് നോഡൽ ഓഫീസർ എന്നിവരുടെ സാക്ഷ്യപ്പെടുത്തലുകൾ നടത്തേണ്ടതുമാണ്. പ്രസ്തുത പ്രിൻറ് ഔട്ട് ആവശ്യമായ രേഖകൾ സഹിതം അതാത് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. ഗ്രേസ്മാർക്കുമായി ബന്ധപ്പെട്ട് തലത്തിലും സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ താഴെ ചേർക്കുന്നു.


1. iExaMS cogen (www.sslcexam.kerala.gov.in)HM login -8 Grace Mark entry ലിങ്കിലൂടെയാണ് സ്മാർക്ക് അർഹതയുള്ള വിദ്യാർത്ഥി വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്.
2. സ്മാർക്ക് നൽകേണ്ട വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പർ കൊടുത്ത് OK Click ചെയ്യുമ്പോൾ ആ രജിസ്റ്റർ നമ്പറിന്റെ Details വരുന്നതാണ്.
3. വിദ്യാർത്ഥിയുടെ പേരും വിവരങ്ങളും ഒത്തുനോക്കി ശരിയാണെന്ന് ഉറപ്പു വരുത്തിയശേഷം ഏത് വിഭാഗത്തിലാണ് ഗ്രേഡ്മാർക്ക് നൽകേണ്ടത് എന്നത് select ചെയ്ത് ഗ്രേഡും (ബാധകമായതിനു മാത്രം) നൽകണം.
4. Participation മാത്രമുള്ളവർ ഗ്രേഡ് Nil ആണ് select ചെയ്യേണ്ടത്.
5. Details എല്ലാം verify ചെയ്ത് ശരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം Save Button Click ചെയ്യുക.
6. Save M Details താഴെയുള്ള Table ൽ കാണാവുന്നതാണ്. Manage എന്ന കോളത്തിലെ icon ൽ click ചെയ്ത് edit ചെയ്യാവുന്നതാണ്. 
7. ഏതെങ്കിലും വിദ്യാർത്ഥിയുടെ Entry Delete ചെയ്യണമെങ്കിൽ Delete button ഉപയോഗിച്ച് Delete ചെയ്യാവുന്നതാണ്.
8. എല്ലാ കുട്ടികളുടെയും ഗ്രേസ് മാർക്ക് Entry ചെയ്ത ശേഷം - Report എടുക്കുന്നതിനു വേണ്ടി Generate Report എന്ന ബട്ടണിൽ click ചെയ്യുക. തുടർന്ന് വരുന്ന window യിൽ രണ്ട് options ലഭിക്കും.

a. Get Individuals Reports: Button Click mɔ select
എല്ലാ കുട്ടികളുടെയും list കാണാം.
item select 6
view
... individuals item de
b. Get All Reports : View Button click ചെയ്യുമ്പോൾ Enter മുഴുവൻ കുട്ടികളുടെയും Details വരും.
ചെയ്ത

9. NCC, ബാലശാസ്ത്ര കോൺഗ്രസ്, സതേൺ ഇന്ത്യ സയൻസ് ഫെയർ, സ്പോർട്സ് & ഗെയിംസ് എന്നിവ ഒഴികെ ഓരോ വിഭാഗത്തിന്റെയും പ്രത്യേകം പ്രിന്റ് എടുത്ത് (individual) സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പികളോടൊപ്പം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസുകളിൽ 16/04/2025 വൈകിട്ട് 5 മണിക്ക് മുൻപ് എത്തിക്കേണ്ടതാണ്.

10. Sports & Games വിഭാഗങ്ങളിലെ കമ്പ്യൂട്ടർ പ്രിന്റ് ഔട്ടും സർട്ടിഫിക്കറ്റിന്റെ പ്രഥമാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ കോപ്പികളും സ്കൂളിൽ നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ അയച്ചുകൊടുക്കേണ്ടതാണ്. ദേശീയ/സംസ്ഥാന ബാലശാസ്ത്ര  കോൺഗ്രസ് (S/CSC) - ഗ്രേസ് മാർക്കിനുള്ള അപേക്ഷകൾ, ഓൺലൈനിൽ രേഖപ്പെടുത്തി ലഭിക്കുന്ന പ്രിന്റൗട്ടിനോടൊപ്പം ബന്ധപ്പെട്ട പ്രധമാദ്ധ്യാപകർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സ്കൂൾ പ്രഥമാദ്ധ്യാപകരുടെ ശുപാർശയോടുകൂടി ചുവടെ സൂചിപ്പിക്കുന്ന വിലാസത്തിൽ അയച്ചുകൊടുക്കേണ്ടതാണ്.

 “സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, 
എൻ.സി.എസ്.സി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവിറോൺമെന്റ്, ശാസ്ത്രഭവൻ, പട്ടം പി.ഒ, തിരുവനന്തപുരം-695004. 

ശാസ്ത്രഭവനിൽ നിന്നും ശുപാർശ ലഭിക്കുന്ന അപേക്ഷകൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ നിന്നും ഗ്രേസ്മാർക്ക് അനുവദിക്കുകയുള്ളു. 

11. സതേൺ ഇന്ത്യ സയൻസ് ഫെയറിന്റെ സ്മാർക്കിനുള്ള അപേക്ഷകൾ ഓൺലൈനിൽ രേഖപ്പെടുത്തി ലഭിക്കുന്ന പ്രിന്റൗട്ടിനോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പ്രഥമാദ്ധ്യാപകരുടെ ശുപാർശയോടുകൂടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലേയ്ക്ക് അയച്ചുകൊടുക്കേണ്ടതാണ്. വിലാസം ചുവടെ ചേർക്കുന്നു. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്),
office
-
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം. 12. NCC യ്ക്കുള്ള ഗ്രേസ്മാർക്കുകളുടെ കമ്പ്യൂട്ടർ പ്രിന്റൗട്ട് വെവ്വേറെ എടുത്ത് ANO, HM എന്നിവർ ഒപ്പിട്ട ശേഷം പേരിന്റെ അവസാനഭാഗത്ത് ടിക്ക് മാർക്ക് ചെയ്യാതെ അതാത് Commanding Battalion കൈമാറേണ്ടതാണ്. ബറ്റാലിയൻ ഓഫീസർ പ്രിന്റൗട്ടിലെ ഓരോ പേരിന്റെയും അവസാനഭാഗത്ത് (1) മാർക്ക് ചെയ്ത ശേഷം 16/04/2025 നു മുൻപായി പ്രിന്റൗട്ട് അതാത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ സമർപ്പിക്കേണ്ടതാണ്. 13. ടി.എച്ച്.എസ്.എസ്.എൽ.സി സ്കൂളുകൾ iExaMS
പോർട്ടലിൽ SUPDT/PRINCIPAL ലോഗിനിൽ ലഭ്യാമായിട്ടുള്ള ഗസ്മാർക്ക് എൻട്രി ലിങ്കിലൂടെ 04/04/2025 മുതൽ 16/04/2025 വരെ  

14.
വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം. ടെക്നിക്കൽ ഹൈസ്കൂളുകൾ മേൽ പറഞ്ഞ രേഖകൾ 16/04/2025 നു മുൻപായി സാങ്കേതിക വിദ്യാഭ്യാസ
ഡയറക്ടർക്കാണ് നൽകേണ്ടത്.
വിദ്യാഭ്യാസ ഉപഡയറക്ടർ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ
മുൻ വർഷങ്ങളിൽ ഗ്രേസ് മാർക്ക് അനുവദിച്ച വിഭാഗങ്ങളിൽ ഡെപ്യൂട്ടി ഡയറക്ടർ തന്നെയാണ് ഈ വർഷവും അന്തിമമായി ഗ്രേസ് മാർക്ക് അനുവദിക്കുന്നത്. NCC Grace Mark കൂടി അതാത് ഡെപ്യൂട്ടി ഡയറക്ടറാണ് അനുവദിക്കേണ്ടത്. ഇതിനായി സ്കൂളുകളിൽ നിന്ന് അതാത് ബറ്റാലിയൻ ഓഫീസുകളിൽ പരിശോധനയ്ക്കായി സമർപ്പിക്കുന്ന കമ്പ്യൂട്ടർ പ്രിന്റ് ഔട്ട് ഡെപ്യൂട്ടി ഡയറക്ടർ യഥാസമയം സ്വീകരിക്കേണ്ടതും രേഖകൾ പരിശോധിച്ച് ഗ്രേസ്മാർക്ക്
അനുവദിക്കേണ്ടതുമാണ്. മാർക്ക്അ നുവദിക്കുന്നതിന്പ രീക്ഷാഭവന്റെ
വെബ്സൈറ്റിൽ പ്രവേശിച്ച് താഴെപ്പറയുന്ന നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുമാണ്.


No comments:

Post a Comment