രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
1. എഴുന്നള്ളിക്കുമ്പോൾ ആനകൾ തമ്മിൽ എത മീറ്റർ അകലം പാലിക്കണമെന്നാണ് പുതിയ ഹൈക്കോടതി വിധി?
2. ഡിസംബർ 24) പി.എസ്.എൽ.വി. സി 60 റോക്കറ്റുപയോഗിച്ച് വിക്ഷേപിക്കുന്ന പേടകത്തിൽ ഐ.എസ്.ആർ.ഒ. ഭൂമിയിലെ അന്തരീക്ഷമൊരുക്കി ഏത് വിത്ത് മുളപ്പിച്ച് അന്തരീക്ഷത്തിലെത്തിക്കാനുളള ശ്രമങ്ങളാണു
നടക്കുന്നത്?
3. കൊതുകു പരത്തുന്ന ഏത് രോഗത്തിന്റെ “മൂന്നാംതരമാണ് കേരളത്തിലും കർണാടക യിലുമൊക്കെ മാസങ്ങളായി ക്രമാതീതമായി വർദ്ധിച്ചുവരുന്നത്?
4. ഏതു കാലത്താണ് കടുവകൾ സാധാരണ ഇണ ചേരുന്നത്?
5. 1500 കൾക്ക് ശേഷം യൂറോപ്യൻ മെയിൻ ലാൻഡിൽ നിന്ന് അപ്രത്യക്ഷമാകുന്ന ആദ്യ പക്ഷിവർഗ്ഗം ഏത്?
6. ചന്ദ്രനിൽ അഗ്നിപർവ്വതങ്ങളുണ്ടോ?
7.
ജൈവവൈവിധ്യം സംബന്ധിച്ച "ഇക്കോളജി ആൻഡ് ബിഹേവിയർ' എന്നതിൽ സ്പെഷ്യ ലൈസേഷനായി കടന്നലുകളെ കുറിച്ച് പഠിക്കാൻ കടൽ കടന്ന്
സ്കോളർഷിപ്പോടെ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന മലയാളി വിദ്യാർത്ഥി?
8. ലോകത്ത് ഏറ്റവുമധികം അഗ്നിപർവ്വതങ്ങൾ ഉള്ളതെവിടെ?
9.തിരുവില്വാമലയുടെ സ്വന്തം പശു ഏത്?
10. കേരളത്തിലെ പശ്ചിമഘട്ടമലനിരകളിൽ ഈ അടുത്തകാലത്ത് കണ്ടെത്തിയ അപൂർവ്വ ഇനം തുമ്പി ഏത്?
11. കഴുത്ത് 180 ഡിഗ്രി തിരിക്കാൻ കഴിയുന്ന അപൂർവ്വയിനം പക്ഷിയെ അടുത്തകാലത്ത് വെള്ളായണി കായലോരത്തെ പുഞ്ചക്കരി പാടത്ത് കണ്ടെത്തി. എന്താണിതിന്റെ പേര്? 12. "വാട്ടർ പ്ലസ്' പദവിയിലെത്തുന്ന സംസ്ഥാന ത്തെ ആദ്യകോർപ്പറേഷൻ?
13. തുർക്ക് മെനിസ്താന്റെ ദേശീയ ഫലമായ ഈ പഴത്തിന്റെ ദിനം ആചരിക്കുന്നത് ആഗസ്ത് 3 നാണ്. ഗിരീഷ് എ. ഡി. സംവിധാനം ചെയ്ത ഒരു മലയാളചിത്രത്തിന്റെ പേരിൽ ഈ പഴത്തിന്റെ പേരുണ്ട്. പഴമേത്?
14. സ്വർഗ്ഗത്തിലെ കനി (ഹെവൻ ഫ്രൂട്ട്) എന്നറി യപ്പെടുന്ന ഫലമേത്?
15. കർണാടകയിലെ ശിവമോഗ സുവോളജിക്കൽ പാർക്കിൽ നിന്നും
കൈമാറ്റ പ്രക്രിയയിലൂടെ തിരുവനന്തപുരം മൃഗശാലയിലെത്തപ്പെട്ട മൃഗ ങ്ങൾ ഏതെല്ലാം?
16. രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഇമ്മിണി വല്യാരു കടൽ വേട്ടയുടെ കഥ പുറത്തുവന്നി രിക്കുന്നു. ഇരയും വേട്ടക്കാരും രണ്ടിനം മത്സ്യ ങ്ങളായിരുന്നു. ഏതെല്ലാം?
17. അങ്ങാടിക്കുരുവികൾക്കായി ദേശീയപക്ഷി നിരീക്ഷണദിനത്തോടനുബന്ധിച്ച് തിരുവനന്ത പുരം പാളയം കണ്ണിമേറ മാർക്കറ്റിൽ ഒരു ഫോട്ടോക്സിക്ക് നടന്നു. സോഷ്യൽ ഫോറസ്ട്രി വിഭാഗവും റൈറ്റേഴ്സ് ആൻഡ് നേച്ചർ ലവേഴ്സ് ഫോറവും ചേർന്നു നടത്തിയ ഈ പ രിപാടിയുടെ സന്ദേശം എന്തായിരുന്നു?
18. ചെന്നൈയിലും കർണാടകയിലും മരണവും മഴക്കെടുതിയും കാർഷിക ദുരന്തവും വാരിവിതറിക്കൊണ്ട് 2024 നവംബർ അവസാനം വീശിയടിച്ച ചുഴലിക്കാറ്റിന്റെ പേര്?
19. അത്യുല്പാദന ശേഷിയുള്ള മരച്ചീനി വർഗ്ഗ ങ്ങളെ അപേക്ഷിച്ച് നാലിലൊന്ന് വളവും ഏറെ വിളവുമുള്ള രണ്ടു പുതിയ ഇനം മരച്ചീനിയിന ങ്ങൾ ശ്രീകാര്യത്തെ കേന്ദ്രകിഴങ്ങുവർഗ്ഗ ഗവേ ഷണ കേന്ദ്രം വികസിപ്പിച്ചെടുത്തു. എന്താണവ യുടെ പേരുകൾ?
20. വയനാടൻ കാടുകളിലെ വില്ലൻ "മഞ്ഞക്കൊന്ന സ്വീകരണമുറികളിലെത്തിയത് ഏതു രൂപത്തിൽ? 21. ഇന്ത്യൻ കാലാവസ്ഥാ ശാസ്ത്രത്തിന്റെ പിതാവ് ആര്? മലയാളിയായ ആ ശാസ്ത്രജ്ഞന്റെ പ്രശസ്തമായ പുസ്തകം ഏത്?
22. 2018 ൽ പുറത്തിറങ്ങിയ മാരി സെൽവരാജിന്റെ "പരിയേറും പെരുമാൾ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വളർത്തുനായ?
ഉത്തരങ്ങൾ
1. രണ്ട് ആനകൾ തമ്മിൽ 3 മീറ്റർ അകലം
വേണം.
ക്ഷേത്രാങ്കണത്തിലടക്കം ജനങ്ങളിൽ
നിന്ന് 8 മീറ്റർ അകലം പാലിക്കണം.
2. പയറു വിത്ത്. ഇതിനു മുമ്പ് ബഹിരാകാശത്ത് പച്ചച്ചീര, കടുക്, തക്കാളി, മുളക് എന്നിവയും അവിടെ വളർത്തിയിട്ടുണ്ട്. 2017 ൽ ഐ.എസ്. എസിൽ കാബേജ് വിളയിച്ചിരുന്നു.
3. കേരളത്തിലും കർണാടകയിലും "ഡങ്കിയുടെ മൂന്നാംതരം പടരുകയാണ്. 2024 നവംബർ 21 വരെ 71641 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
4.
ശൈത്യകാലത്ത്
5. സ്ലെൻഡർ ബിൽഡ് കർവ്യൂ എന്ന ചാരത്തിൽ വെള്ളകലർന്ന നീണ്ട
പക്ഷികൾ കൊക്കുകളുള്ള
6. ചന്ദ്രനിലും അഗ്നിപർവ്വതങ്ങൾ ഉണ്ടായിരുന്ന തായി ചൈനയുടെ ചാങ് ഇ- യ പേടകം കൊണ്ടുവന്ന പാറക്കഷണങ്ങൾ വെളിപ്പെടു ത്തുന്നു.
7. കണ്ണൂർ എടത്തൊട്ടിയിലെ ഫെമിബന്നി.
8. ഇന്തോനേഷ്യ (പസഫിക് റിങ് ഓഫ് ഫയറിന്റെ ഭാഗമാണ്)
9. കുള്ളൻ വില്വാദ്രി. (അന്യം നിന്നു വരുന്നു. ഇപ്പോൾ 250 എണ്ണം മാത്രം ശേഷിക്കുന്നു. ബ്രീഡ് പദവി ലഭിച്ചിട്ടില്ല).
10. അഗസ്ത്യമലൈ ബാംബൂടെയ്ൽ 11. ദേശാടനക്കാരായ കഴുത്തുപിരിയൻ കിളി (യൂറേഷ്യൻ നെക്)
12. തിരുവനന്തപുരം കോർപ്പറേഷൻ (സെപ്റ്റേജ്, സ്വീവേജ് മാലിന്യത്തിന്റെ സംസ്കരണത്തിലൂടെ വാട്ടർ പ്ലസ് നിലവാര ത്തിലെത്തിയ കേരളത്തിലെ ആദ്യ കോർപ്പ
റേഷൻ).
13. തണ്ണീർമത്തൻ
(തണ്ണീർമത്തൻ ദിനങ്ങൾ - ചിത്രം)
14. കേരളത്തിൽ ആപൂർവ്വമായ വിയറ്റ്നാമിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കണ്ടുവരുന്ന ഗാക്ക് ഫ്രൂട്ട് എന്ന ഹെവൻ
ഫ്രൂട്ട്,
15. മൂന്നു കഴുതപ്പുലി, രണ്ട് കുറുനരി, രണ്ട് മാർഷ് മുതല, രണ്ട് മരപ്പട്ടി
16. അന്റാർട്ടിക് ടൂത്ത് ഫിഷെന്നു പേരുള്ള കോഡു മത്സ്യങ്ങളാണ് വേട്ടക്കാർ. ഇരയായ താകട്ടെ കിസ്റ്റോൺ ഇനത്തിൽപ്പെട്ട കാപ്പലിൻ മീനുകളും (നോർവയിൽ 20 ലക്ഷം കോഡു മത്സ്യങ്ങൾ ചേർന്ന് 1 കോടിയലധികം കാപ്പലിൻ മീനുകളെയാണ് ശാപ്പിട്ടത്). 17. "നഗരാസൂത്രണത്തിൽ മനുഷ്യർക്കൊപ്പം കഴിയുന്ന സഹജീവികൾക്കും ഇടം വേണം - ഇതായിരുന്നു സന്ദേശം.
18. ഫെയ്ഞ്ചൽ ചുഴലി കൊടുങ്കാറ്റ്
19. ശ്രീ അന്നം, ശ്രീ മന്ന
20. പ്രതക്കടലാസിന്റെ രൂപത്തിൽ (കടലാസുണ്ടാ ക്കാൻ മഞ്ഞക്കൊന്ന ഉപയോഗിച്ചു തുടങ്ങി 21, ഡോ. പി. എൻ. പിഷാരടി (കൊല്ലം). 'കാലാവസ്ഥാശാസ്ത്രം കർഷകർക്ക്',
22. കറുപ്പി (കഴിഞ്ഞ ദീപാവലിനാൾ ഇതു ജീവൻ വെടിഞ്ഞു).

No comments:
Post a Comment