രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
QUESTIONS
1. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മൂന്നാർ മറയൂർ മേഖലകളിൽ നീലശോഭ വിതറി പുഷ്പിക്കുന്ന സസ്യം.
A) നീലക്കുറിഞ്ഞി
B) നീലവാക (ബുക്കറാണ്ട്)
C) ചന്ദനം
D) ശംഖുപുഷ്പം
2. അമേരിക്കൻ ഇന്ത്യൻ ഉല്പനങ്ങൾക്ക് ഏർപ്പെ ടുത്തിയിരിക്കുന്ന പകരച്ചുങ്കം (അന്യോന്യ ചുങ്കം) (26 ശതമാനം) ഇന്ത്യൻ സമുദ്രോല്പന്ന കയറ്റുമതിയിലെ ഏതു ഉല്പന്നത്തെയാണ് സാരമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടി ക്കാണിക്കുന്നത്?
A) ട്യൂണ
C) ചെമ്മീൻ
D) വരാൽ
3. മഹാത്മാഗാന്ധിയുടെ പ്രിയങ്കരരായ മൂന്ന് വാനരപ്രതിമകൾക്ക് അദ്ദേഹം നൽകിയിരുന്ന പേരുകൾ?
4. കുറ്റാന്വേഷണ വഴിയിലെ വേറിട്ട മുഖങ്ങളാ ണ് കേരള പോലീസിന്റെ ശ്വാനസേനയായ കൊ സ്ക്വാഡിലെ താരങ്ങൾ. നിലവിൽ 6 ട്രേഡുകളായി എത്ര നായകളുണ്ട് ? ഇതിലെ പ്ര ധാന വിദേശബ്രീഡുകൾ ഏതെല്ലാമാണ്?
5. സംസ്ഥാനത്തു ഭൗമസൂചികാ പദവി ലഭിക്കു ന്ന ആദ്യ ആദിവാസി ഉല്പന്നം?
6. ജിം ഡേവിഡ് സൃഷ്ടിച്ച കോമിക് സ്ട്രിപ്പിലെ പ്രധാന കഥാപാത്രമായ പൂച്ചയുടെ പേര്
A) ഡൊറെമോൺ
(B) ഗാർഫീൽഡ്
C) ബോംബെ
D) ബഗ്സ് ബണ്ണി
7. മരം വളർത്താൻ ഇൻസെന്റീവ് നൽകുന്ന കേരള വനം വകുപ്പിന്റെ പുതിയ പദ്ധതിയുടെ പേര്? ഏതൊക്കെ മരങ്ങളാണ് ഇപ്പോൾ ഈ പദ്ധതിയിലുൾപ്പെടുത്തിയത്?
8. ജീവലോകത്തെ ഏറ്റവും നൈപുണ്യമുള്ള വേട്ടക്കാരനായി ഇപ്പോൾ സ്ഥാനം പിടിച്ചി രിക്കുന്ന ജീവി?
A) സിംഹം
B) പുലി
C) കടുവ
D) ഡ്രാഗൺ ഫ്ലൈ
9. എന്താണ് യൂട്രോഫിക്കേഷൻ പ്രതിഭാസം?
10. എന്നാണ് ലോക ജലദിനം? എന്താണ് 2025 ലെ ജലദിന പ്രമേയം?
11. ന്യൂസിലാൻഡിലെ പ്രശസ്തമായ 'ബേർഡ് ഓഫ് ദി ഇയർ' മത്സരത്തിന്റെ ചുവടുപിടിച്ച് 2020ൽ നടന്ന ‘ഫിഷ് ഓഫ് ദി ഇയർ മത്സരത്തിൽ ലോ കത്തിലെ ഏറ്റവും ഭംഗിയില്ലാത്ത മീൻ എന്നുവിളിച്ചിരുന്ന ഒരു മീൻ ഈ വർഷത്തെ മീൻ' എന്ന കിരീടം ചൂടി. ഏതിനം മീനായിരുന്നു അത്?
12. ലോക അങ്ങാടിക്കുരുവി ദിനം എന്നാണ്? 2025 ലെ കുരുവിദിനാചരണ പ്രമേയം എന്തായിരു
13. വയനാടൻ കാപ്പിയുടെ രുചി ഒന്നുവേറെ തന്നെ യാണ് ഏതൊക്കെയിനങ്ങളാണ് വയനാട്ടിൽ കൃഷിചെയ്യുന്ന പ്രധാന കാപ്പിവർഗ്ഗങ്ങൾ?
14. ലോകത്ത് നെല്ലുല്പാദനത്തിൽ ഒന്നാംസ്ഥാന ത്ത് നിൽക്കുന്ന രാജ്യം.
15. സമുദ്രനിരപ്പിൽ നിന്നു താഴെ നെല്ല് കൃഷി ചെയ്യുന്നത്കേ രളത്തിലെവിടെയാണ്?
16. യവനപ്രിയ, കറുത്തപൊന്ന് എന്നീ പേരുകളിൽ അറിയപ്പെടുന്ന സുഗന്ധവ്യജ്ഞനമേത്?
17. ജലത്തിന്റെ പ്രതലബലം പ്രയോജനപ്പെടുത്തി ജലോപരിതലത്തിലൂടെ നടക്കുന്ന മലയാളി കൾക്ക് ഏറെ സുപരിചിതമായ ഒരു ജീവി?
18. കേരളത്തിൽ അപൂർവ്വമായിക്കൊണ്ടിരിക്കു ന്ന ഔഷധപ്രാധാന്യമുള്ള 10 നെല്ലിനങ്ങളുടെ പേരു പറയാമോ?
19. സൈലന്റ് വാലി വനമേഖലയിൽ ഈ അടുത്ത കാലത്ത് (2023) കണ്ടെത്തിയ 3 പുതിയ തുമ്പികൾ
20. എന്താണ് ഓസോൺ പാളികളുടെ പ്രാധാന്യം?
21. 'സമൂഹപൂച്ചകൾ' അഥവാ 'കമ്മ്യൂണിറ്റി പൂച്ച കൾ'എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത്?
22. ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ കേരള എക്സൈസ് നടപ്പിലാക്കുന്ന പദ്ധതി.
23. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി.
24. കാർഷിക - വന ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറ പ്പാക്കാൻ പതിക്കുന്ന ചിഹ്നം,
ANSWERS
1, A) നീലക്കുറിഞ്ഞി
2. C) ചെമ്മീൻ
3. കണ്ണുകൾ പൊത്തിയിരിക്കുന്ന ഒന്നാമൻ ബാപ്പു.
ചെവികൾ പൊത്തിയിരിക്കുന്ന രണ്ടാമൻ കേതൻ.
വായ് പൊത്തിയിരിക്കുന്ന മൂന്നാമൻ ബന്ദർ
4. 144 നായകൾ. ലാബ്രഡോർ, റിട്രീവർ, ജർമ്മൻ ഷെപ്പേർഡ്, ബൽജിയൻ മാലി
5. ഇടുക്കിയിലെ ഗോത്രക്കാരുടെ കണ്ണാ ടിപ്പായ. (കോട്ടയം തലനാടും പരിസര ത്തും കൃഷി ചെയ്യുന്ന തലനാടൻ ഗ്രാമ്പു വിനും പദവി ലഭിച്ചു)
6. (B) ഗാർഫീൽഡ്
7. ട്രീ ബാങ്കിങ് പദ്ധതി. ചന്ദനം, തേക്ക്, ഈട്ടി, മഹാഗണി, ആഞ്ഞിലി, കരിമരു ത്, പ്ലാവ്
9. വിവിധതരത്തിൽപ്പെട്ട കളവാഴകളുടെ അഭുതപൂർവ്വമായ വളർച്ച.
10. മാർച്ച് 22. ഹിമാനികളുടെ സംരക്ഷണം (Glacier Preservation) ആണ് 2025 ലെ പ്രമേയം
11. ബ്ലോബ് ഫിഷ് എന്ന ഇനം മീൻ. സൈ ക്രോല്യൂട്ടെസ് മാർസിഡസ് എന്നാണ് ശാസ്ത്രനാമം
12. ഓരോ വർഷവും മാർച്ച് 20, 2010 മാർ ച്ച് 20നായിരുന്നു ആദ്യത്തെ കുരുവി ദിനം, പ്രകൃതിയിലെ കൊച്ചു സന്ദേശ വാഹകർക്ക് ഒരു ആദരം' (A tribute to Nature's Tiny Messengers) എന്നതാ യിരുന്നു 2025 ലെ പ്രമേയം
13. റോബസ്റ്റ, അറബിക്ക എന്നീ ഇനങ്ങളാ ണ് വയനാട്ടിൽ കൃഷി ചെയ്യുന്ന പ്രധാന കാപ്പി ഇനങ്ങൾ.
14. ചൈന
15. കുട്ടനാട്
16. കുരുമുളക്
17. വെള്ളത്തിലാശാൻ (water strider water bug/water skater)
17. വെള്ളത്തിലാശാൻ (water strider water bug/water skater)
18. രക്തശാലി, നവര, സുവർണ നെല്ല്, കറു ത്ത ചെമ്പാവ്, എരുമക്കാരി, കുഞ്ഞിനെ ല്ലി, ഷഷ്ഠിക, നികേതൻ, കൊളവാട, ചെമ്പളവശാനം
19. പെരുവാലൻ കടുവ, വയനാടൻ മുളവാലൻ, വടക്കൻ മുളവാലൻ
20. സൂര്യനിൽ നിന്നും വരുന്ന അപകടകാരികളായ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തുന്നത് വഴി ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിൽ ഓസോൺ പാളിക്ക് വലിയ പങ്കാണുള്ളത്.
21. അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കു ന്ന 'ടൈം' വാരികയുടെ റിപ്പോർട്ട് പ്രകാ രം ലോസാഞ്ചലസിൽ 30 ലക്ഷത്തോ ഉം തെരുവുപൂച്ചകളുണ്ടത്രേ. അവയെ സമൂഹപൂച്ചകൾ അഥവാ കമ്മ്യൂണിറ്റി ക്യാറ്റ്സ് എന്നാണു വിളിക്കുന്നത്. അവ രുടെ ഭവനം തെരുവാണെന്നു മാത്രം 22. വിമുക്തി
23. നെയ്യാർ
24. അഗ്മാർക്ക്

No comments:
Post a Comment