- ആദ്യം വേണ്ടത് താല്പര്യമുള്ള കോഴ്സും, സ്കൂളും തെരഞ്ഞെടുക്കുക എന്നതാണ് (ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം)
- ഏറ്റവും താല്പര്യമുള്ളത് ആദ്യം എന്ന ക്രമത്തിൽ കൂടുതൽ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക
- ലഭിച്ച മാർക്ക് കുറവാണെങ്കിൽ, താല്പര്യമില്ലെങ്കിൽ കൂടി ഓപ്ഷനുകൾ കൂടുതലായി നൽകുക
- ഓപ്ഷൻ നൽകുമ്പോൾ കോഴ്സിനാണ് പ്രാധാന്യം നൽകുന്നത് എങ്കിൽ എല്ലാ സ്കൂളുകളിലും താല്പര്യമുള്ള കോഴ്സ് കൊടുത്തതിനുശേഷം മറ്റുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുക.
- ഉദാഹരണം :- താല്പര്യമുള്ള വിഷയം സയൻസ് ആണെങ്കിൽ ആദ്യം എല്ലാ സ്കൂളുകളിലും സയൻസ് നൽകുക.
- സ്കൂളിനാണ് പ്രാധാന്യം നൽകുന്നതെങ്കിൽ താല്പര്യമുള്ള സ്കൂൾ ആദ്യം എന്ന നിലയിൽ ഓപ്ഷൻ നൽകുക.
- ട്രയൽ അലോട്ട്മെന്റ് മെയ് 24ന് നടക്കും.
- ആദ്യ അലോട്ട്മെന്റ് ജൂൺ 2-ന് ആണ്.
- ആദ്യ അലോട്ട്മെന്റിന് ശേഷം തുടർ അലോട്ട്മെന്റുകൾ നടക്കും.
- ജൂൺ 18 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.
- ജൂലൈ 23-ന് പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കും.
HSE School List & School Code: Click Here
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ലഭ്യമാവുന്ന ബോണസ് പോയിന്റുകൾ (2025-26)
പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്.
NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
Little Kites A Grade Certificate അംഗങ്ങൾക്ക് 1 ബോണസ് പോയിൻറ് ലഭിക്കും.
ഒരു കുട്ടിക്ക് ലഭിക്കുന്ന പരമാവധി ബോണസ് 10 ആയിരിക്കണമെന്നാണ് നിർദ്ദേശം.
പത്താം തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് NCC/Scout & Guides/ SPC / Little Kites A Grade എന്നിങ്ങനെയുള്ള ബോണസ് പോയിന്റിന് അർഹത ഉണ്ടായിരിക്കില്ല.

No comments:
Post a Comment