Monday, June 30, 2025

QUICK DRAW AI-"ക്വിക് ഡ്രോ' -20 സെക്കന്റിൽ വരയ്ക്കാമോ?

 

20 സെക്കന്റിൽ വരയ്ക്കാമോ?

“20 സെക്കന്റിനുള്ളിൽ ഒരു മുയലിനെ വരയ്ക്കാമോ?” സ്ക്രീനിൽ ചോദ്യം തെളിയുന്നു.

ഉടനെ നിങ്ങൾ ധൃതിപിടിച്ച് സ്ക്രീനിൽ വര യ്ക്കാൻ തുടങ്ങുകയായി. മുയലിന്റെ തല, ചെവി, കാലുകൾ, വാൽ... ഇങ്ങനെ ഓരോന്നു വര യ്ക്കുമ്പോഴും  എന്താണു നിങ്ങൾ വരയ്ക്കുന്നതെന്ന് എഐ ടൂൾ ഊഹി ച്ചു വിളിച്ചു പറയും. തല വരയ്ക്കാനായി വട്ടം വരച്ചാൽ പറയും: "ഇതൊരു പന്താണോ... അല്ല, ബലൂണാണ്... അല്ല, ബാഗ്...”

ഒടുവിൽ മുയലാണെന്ന് പിടികിട്ടിയാലോ? ടൂൾ പറയും: “ഓ... എനിക്കു മനസ്സിലായി, ഇതൊരു മുയലാണ്..!” മനസ്സിലായില്ലെങ്കിൽ സമ്മതിക്കും. “ഇതെന്താണെന്ന് എനിക്കറിയില്ല!” "ക്വിക് ഡ്രോ' എന്ന രസകരമായ എഐ ഗെയിമാണിത്. എ ഐ ടൂൾ പറയുന്നതെന്താണോ അത് 20 സെക്കന്റിൽ വരയ്ക്കുക, വരച്ചത് ഊഹിച്ചു പറയാൻ ടൂളിന് കഴിയുന്നുണ്ടോ എന്ന് നോക്കുക- അതാണ് ഗെയിം 

പൂച്ച, ബാഗ്, ഐസ്ക്രീം, ചൂൽ, കണ്ണട, കാർ, സൂര്യൻ... അങ്ങനെ ക്വിക് ഡ്രോ എന്തും വരയ്ക്കാൻ ആവശ്യപ്പെടും. 20 സെക്കന്റിനുള്ളിൽ അത് ക്വിക് ഡ്രാക്കു തിരിച്ചറിയാവുന്ന തരത്തിൽ വരയ്ക്കലാണ് വെല്ലുവിളി! ഗൂഗിൾ ആണ് “ക്വിക് ഡ്രോ ഗെയിം തയ്യാറാക്കിയത്. സത്യത്തിൽ ഇതൊരു ഗെയിം മാത്രമല്ല. ഇത്തരം കൊച്ചു ചിത്രങ്ങളുടെ (ഡൂഡിലുകൾ) വലിയൊരു ശേഖരത്തിലേക്ക് നിങ്ങൾ വരച്ച ചിത്രങ്ങളും ചേര്‍ക്കപ്പെടുകയാണ്. ആ ഡൂഡിലുകൾ കൂടി പഠിച്ചുകൊണ്ടാണ് ക്വിക് ഡ്രോ' പിന്നീട് ആരെങ്കിലും വരയ്ക്കുന്ന ചിത്രങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുന്നത്. ഓരോ ചിത്രവും ശേഖരത്തിലെത്തുമ്പോൾ ഡ്രോ അത്രയും കൂടുതൽ ക്വിക് ഡ്രോ പഠിക്കും. ഒരു ചിത്രം വരയ്ക്കാൻ പറഞ്ഞാൽ മനുഷ്യർ അതെങ്ങനെ വരയ്ക്കുന്നു എന്നും മനസ്സിലാക്കും. അതെ; പഠിച്ചു പഠിച്ച് കൂടുതൽ സ്മാർട്ട് ആകാൻ എ ഐ യെ നമ്മൾ സഹായിക്കുകയാണ് എന്നർഥം. 

"മെഷീൻ ലേണിങ്ങി'ലും ചിത്രം വരയുമായി ബന്ധപ്പെട്ട ഗവേഷണ ങ്ങളിലുമെല്ലാം ഈ ഡൂഡിലുകളുടെ ശേഖരം പ്രയോജനപ്പെടും. 


Quick, Draw!

No comments:

Post a Comment