ഗൂഗിൾ സ്കോളർ (Google Scholar)
ഇപ്പോഴും നിങ്ങൾ അറിയേണ്ട കാ ര്യങ്ങൾ ഗൂഗിളിൽത്തന്നെയാണോ സെർച്ച് ചെയ്യുന്നത്? എങ്കിൽ ഇനി ഒന്നു മാറ്റിപ്പിടിച്ചു നോക്കൂ. പ്രത്യേകിച്ച് ശാസ്ത്രം ചരിത്രം തുടങ്ങിയ,
പഠിക്കാനുള്ള കാര്യങ്ങൾ അറി യേണ്ടപ്പോൾ. അതിന് ഗൂഗിൾ തന്നെ ഒരുക്കിയിട്ടുള്ള എൻജിനാണ് ഗൂഗിൾ
സെർച്ച് സ്കോളർ.പഠനവുമായി
ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം കണ്ടെത്താൻ സഹായിക്കുന്ന ഒരു പ്രത്യേക AI ടൂളാണിത്.
പഠനത്തിന് ആവശ്യമായ ലേഖനങ്ങൾ, പുസ്തകങ്ങൾ, ഗവേഷണ വിവരങ്ങൾ, നിയമപരമായ രേഖകൾ തുടങ്ങി അറിവിന്റെ വലിയൊരു ശേഖരമാണ് ഇത് നമുക്കു കാണിച്ചു തരിക. ശാസ്ത്രജ്ഞരും ഗവേഷകരും എഴുതിയ.google വളരെ ആധികാരികമായ വിവരങ്ങളാണ് ഇവിടെ നമുക്ക് കണ് ത്താൻ സാധിക്കുക. ഒരു വലിയ
ലൈബ്രറി നമ്മുടെ വിരൽ
ത്തുമ്പിൽ കിട്ടുന്നതു
പോലെയാണിത്.
നിങ്ങൾക്കൊരു
പ്രൊജക്റ്റ് ചെയ്യാനോ, ഒരു വിഷ യത്തെക്കുറിച്ച് കൂടുതൽ പഠിക്കാനോ താല്പര്യമുണ്ടെങ്കിൽ ഇത് ഉപകരിക്കും.
പാഠപുസ്തകങ്ങളിൽ ഇല്ലാത്ത, എന്നാൽ നിങ്ങൾക്ക് താല്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കും. ഉദാഹരണത്തിന്, ഡൈനോസറുകൾ എങ്ങനെയാണ് അപ്രത്യക്ഷമായത്?' എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഒരു പ്രോജക്റ്റ് ചെയ്യണമെങ്കിൽ, അതിനെക്കുറിച്ചുള്ള ശാസ്ത്രീയ ലേഖനങ്ങൾ ഗൂഗിൾ സ്കോളറിൽ ലഭിക്കും. അതിന് ആധികാരികമായ വിവരങ്ങളും ചിത്രങ്ങളും നൽകുകയും ചെയ്യും.
നിങ്ങളുടെ കമ്പ്യൂട്ടറിലോ ടാബിലോ scholar.google.com എന്ന് ടൈപ്പ് ചെയ്താൽ ഈ
വെബ്സൈറ്റ് തുറക്കാം.
നിങ്ങൾക്ക് അറിയേണ്ട വിഷയത്തെക്കുറിച്ച് സെർച്ച് ബാറിൽ ടൈപ്പ് ചെയ്യൂ. മുഴുവൻ വാച mകങ്ങളും ടൈപ്പ് ചെയ്യുന്നതിനു പകരം പ്രധാനപ്പെട്ട വാക്കുകൾ (keywords) ഉപയോഗിച്ചാലും മതി. ഉദാഹരണത്തിന്, "പൂച്ചകൾക്ക് എന്താണ് മീശകൊണ്ടുള്ള പ്രയോജനം?' എന്ന് ടൈപ്പ് ചെയ്യുന്നതിന് പകരം "cat whiskers function' എന്ന് ടൈപ്പ് ചെയ്യാം. ആവശ്യമുള്ള വർഷത്തിലെ ലേഖനങ്ങൾ മാത്രം കണ്ടെത്താനും ഇതിൽ സൗകര്യമുണ്ട്. ഉദാഹരണത്തിന്, "Since 2020 എന്ന് ക്ലിക്ക് ചെയ്താൽ 2020 മുതലുള്ള ലേഖനങ്ങൾ കാണാം. ഒരു ലേഖനം വായിച്ചു കഴിയുമ്പോൾ അതിന് താഴെ "Cited by' എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ ആ ലേഖനത്തെ
ക്കുറിച്ച് മറ്റുള്ളവർ എഴുതിയ ലേഖനങ്ങൾ കാണാം. ഇത് ആ വിഷയത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ സഹായിക്കും. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു
ലേഖനം കണ്ടെത്തിയാൽ അതി നു താഴെ "Related articles' എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ അതുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ ലഭിക്കും.
പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, നിയമപ രമായ കേസുകളും വിധികൾ പോലും Google Scholar-ൽ കണ്ട ത്താൻ സാധിക്കും. ചില ജഡ്ജിമാർ സ്വന്തം വിധിന്യായങ്ങളിൽ സിനിമകളുടെ പേരുകൾ രഹസ്യമായി ഉൾപ്പെടുത്തിയി തയായി ഗൂഗിൾ scholar വഴി കണ്ടെത്തിയിട്ടുണ്ടത്രേ! ഗൂഗിൾ സ്കോളർ കുട്ടികൾ മാത്രമായുള്ള സെർച്ച് എൻജിൻ അല്ല എന്ന് ഓർക്കണം. അതിനാൽ, കുട്ടികൾ അതു മുതിർന്നവരുടെ സഹായത്തോടെ ഉപയോഗിക്കുന്നതാണ് നല്ലത്. ചില ലേഖനങ്ങൾ വായിച്ചാൽ പിടികിട്ടണമെന്നില്ല. അതിനാൽ, പ്രായത്തിനനുസരിച്ചുള്ളതും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നതുമായ ലേഖനങ്ങൾ തിര ഞെഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങൾ പഠിക്കാനും നിങ്ങളുടെ പ്രോജക്റ്റുകൾ കൂടുതൽ മികച്ച താക്കാനും ഇതിനു സാധിക്കും.
പഠനം രസകരമാക്കി മാറ്റാൻ ഈ ടൂൾ നിങ്ങളെ സഹായിക്കുമെന്നു തീർച്ച

No comments:
Post a Comment